സൗദി സ്‌ഫോടനത്തന് ഉപയോഗിച്ചത് മോഷ്ടിച്ച കാര്‍!!!

  • Posted By:
Subscribe to Oneindia Malayalam

സൗദി: കഴിഞ്ഞ ദിവസം ദമ്മാമിനടുത്ത് ഖത്തീഫില് സ്‌ഫോടനത്തില് തകര്‍ന്ന കാറില്‍ നിന്ന് വന്‍ ആയുധശേഖരം കണ്ടെത്തി. സംഭവത്തിനു ശേഷം അധിക്രതര്‍ നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ യന്ത്രത്തോക്കുകളും കണ്ടെത്തിയിട്ടുണ്ട്.

കണ്ടെടുത്ത ആയുധങ്ങളുടെ ചിത്രങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. അഞ്ചുമാസം മുമ്പ് അല്‍ അഹ്‌സയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട കാറാണ് സ്‌ഫോടനത്തില്‍ തകര്‍ന്നതെന്ന് അന്യേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് കലാപം സ്യഷ്ടിക്കാന്‍ മനപ്പൂര്‍വ്വം നടത്തിയ ആക്രമണമാണെന്നും അധിക്രതര്‍ വ്യക്തമാക്കി.

saudhi1

ഭീകര പ്രവര്‍ത്തനം ഒരു കാരണവശാലും രാജ്യത്ത് അനുവധിക്കുകയില്ലെന്നും എന്ത് വില കൊടുത്തും ഇതിനെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. പ്രതികള്‍ എത്രയും പെട്ടന്ന് അന്യേഷണ ഏജന്‍സികളുടെ പിടിയിലാവുമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. സംഭവത്തില്‍ മരിച്ച രണ്ടുപേരുടെയും വിശദാംശങ്ങള്‍ അന്വേഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പട്ട് മൂന്നുപേര്‍ക്കുവേണ്ടിയുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുമുണ്ട്.

English summary
Stealed car used for Saudi explosion
Please Wait while comments are loading...