വനിതാ സമ്മേളനം; സുഹറ മാന്പാട് മുഖ്യാതിഥി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ദുബായ് മതകാര്യ വകുപ്പുമായി സഹരിച്ച് യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെൻറർ നടത്തുന്ന വനിതാ സമ്മേളനത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും എം.ജി.എം സംസ്ഥാന പ്രസിഡണ്ടുമായ സുഹറ മാന്പാട് മുഖ്യ അഥിതിയായി പങ്കെടുക്കുമെന്ന് ഇസ്‌ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു. മതം: സഹിഷ്‌ണുത, സഹവർത്വത്തം, സമാധാനം എന്ന ക്യാന്പയിൻറെ ഭാഗമായാണ് വനിതാ സമ്മേളനം നടത്തുന്നത്. നവംബർ പതിനേഴ് വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് അൽഖൂസിലുള്ള അൽമനാർ ഇസ്‌ലാമിക് സെന്ററിലാണ് പരിപാടി.

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി: സംഘർഷത്തിൽ ഒരു മരണം, അക്രമത്തിന് പിന്നിൽ ഫേസ്ബുക്ക് പോസ്റ്റ്!!

ഷെമീമ ഇസ്‌ലാഹിയ, ആയിഷ ചെറുമുക്ക് എന്നിവരുടെ പ്രഭാഷണം ഉണ്ടായിരിക്കും. സമ്മേളന വിജയത്തിനായി ശംസുന്നിസ ശംസുദ്ധീൻ ചെയര്പേഴ്സനും ഷാഹിദ ടീച്ചർ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചതായി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു. റാബിയ മുഹമ്മദാണ് മുഖ്യ രക്ഷാധികാരി.

മറ്റു വകുപ്പ് ചെയർപേഴ്സൻ കൺവീനർ യഥാക്രമം. ഫാത്തിമ ജലീൽ, ജിൻസി അബ്ദുൽ നസീർ (പബ്ലിസിറ്റി ), ഫാത്തിമ ബക്കർ, താഹിറ സിദ്ദിഖ് (ഫിനാൻസ്), ഖാറുന്നിസ ടീച്ചർ, ഫൗസിയ അബ്ദുൽ വാഹിദ് (റിസപ്ഷൻ), സീനത്ത് മുഹമ്മദ് അലി, സീനത്ത് നിസാർ ( ഭക്ഷണം), റഷീദ ടീച്ചർ, ശബാന റിയാസ് (റെജിസ്ട്രേഷൻ), റുബീന ടീച്ചർ, ശബാന ശിഹാബ് (വളണ്ടിയർ).

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
suhara manpadu chief guest for women meeting

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്