ദുബായ്; അല്‍ ഖുവോസില്‍ വീണ്ടും തീപിടുത്തം
ദുബായ്: ദുബായില്‍ മിഠായി സൂക്ഷിച്ചിരിയ്ക്കുന്ന ഗോഡൗണില്‍ തീപിടുത്തം. അല്‍ ഖുവോസ് പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. സെപ്റ്റംബര്‍ 25 ന് വൈകുന്നേരം ആറ് മണിയ്ക് ഒരു ചോക്കലേറ്റ് ഗോഡൗണിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. നാല് ആംബുലന്‍സുകളും 13 പൊലീസ് വാഹനങ്ങളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ തീപിടുത്തെത്തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുകയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിയ്ക്കുകയാണ്. പ്രദേശത്ത് ഈ ആഴ്ച ഉണ്ടാകുന്ന രണ്ടാമത്തെ തീപ്പിടുത്തമാണ് ബുധനാഴ്ചത്തേത്.

ആര്‍ക്കെങ്കിലും പരുക്കേറ്റതായോ അവരെ ഗോഡൗണിന് പുറത്തെത്തിയ്ക്കാനോ, ആംബുലന്‍സിന് അങ്ങോട്ടേയ്ക്ക് കടന്ന് ചെല്ലാനോ കഴിയുന്നില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തീപ്പിടുത്തത്തെത്തുടര്‍ന്ന് ഗതാഗതകുരുക്ക് വര്‍ദ്ധിച്ചു.
തീ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും 50 അടി ഉയരത്തിലേയ്ക്ക് പുക പടരുന്നുണ്ടെന്നും അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനങ്ങള്‍ പ്രദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിയ്ക്കരുതെന്നും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും അറിയിച്ചു. പ്രദേശത്തുണ്ടാകുന്ന ഏറ്റവും വലിയെ തീപിടുത്തങ്ങളില്‍ ഒന്നാണ് ഗോഡൗണില്‍ ഉണ്ടായതെന്നും പൊലീസ് പറഞ്ഞു. ഗോഡൗണിനുള്ളില്‍ ആരും ഉണ്ടാകാനിടയില്ലെന്നും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications