ആ കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ താഹിറ; ചിതാഭസ്മവുമായി നാട്ടിലേക്ക്, ചരിത്ര നിയോഗം
ദുബായ്: കൊവിഡ് ബാധിച്ച് ദുബായില്‍ മരിച്ച കന്യാകുമാരി സ്വദേശി രാജ് കുമാര്‍ തങ്കപ്പന്റെ ചിതാഭസ്മവുമായി മലയാളി സാമൂഹിക പ്രവര്‍ത്തക താഹിറ കല്ലുമുറിക്കല്‍. ആല്‍ ഐന്‍ ആരോഗ്യ വിഭാഗത്തല്‍ ഓഡിയോളജിസ്റ്റായി ജോലി ചെയ്യുകയാണ് കോഴിക്കോട് മൂഴിക്കല്‍ സ്വദേശിയായ താഹിറ. വ്യാഴാഴ്ചയാണ് യാത്ര പുറപ്പെടുന്നത്. ഇത്രയും കാലം ദുബായില്‍ സൂക്ഷിച്ചതായിരുന്നു ചിതാഭസ്മം. ദുബായില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി സിജോ പോള്‍ ഇവരോടൊപ്പം യാത്ര ചെയ്യുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അവസാനം കമ്പനി അവധി അനുവദിക്കാത്തതിനെ തുടര്‍ന്ന് പോകാന്‍ കഴിയില്ല.
'ഭൂമിയിലേക്ക് ഇറങ്ങിവന്ന മലാഖയോ': ഇത് എന്തൊരു അഴകാണ് ഹണി, വൈറൽ ചിത്രങ്ങൾ

രണ്ടര വര്‍ഷം മുമ്പാണ് രാജ്കുമാര്‍ തങ്കപ്പന്‍ കൊവിഡ് ബാധിച്ച് ദുബായില്‍ വച്ച് മരിക്കുന്നത്. തുടര്‍ന്ന് മക്കളുടെ ആഗ്രഹപ്രകാരം ചിതാഭസ്മം സിജോ പോള്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ ജോലി സംബന്ധമായ കാരണങ്ങളെ തുടര്‍ന്ന് ഇത്രയും കാലം ചിതാഭസ്മം നാട്ടിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല.

കൊവിഡ് ബാധിച്ച് മരിച്ച പാവപ്പെട്ടവരുടെ ആശ്രിതര്‍ക്കിടെയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവരുന്ന ആളാണ് താഹിറ. തുടര്‍ന്ന് താഹിറയോട് രാജ്കുമാര്‍ തങ്കപ്പന്റെ മക്കള്‍ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ കടമ്പകള്‍ കടന്നാണ് ചിതാഭസ്മം കൊണ്ടു പോകാന്‍ അധികൃതരില്‍ നിന്ന് താഹിറയ്ക്ക് അനുമതി ലഭിച്ചത്.

2012 മുതല്‍ താഹിറ യു എ ഇയിലുണ്ട്. ആരോഗ്യ മേഖലയിലെ ജോലിക്കിടെയാണ് സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായത്. കൊവിഡ് മുന്നണിപ്പോരാളിയായ ഈ യുവതി തന്റെ അനുഭവങ്ങള്‍ ചേര്‍ത്ത് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ സുഹൃത്തിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് കണ്ടാണ് താഹിറ രാജ് കുമാറിന്റെ കുടുംബവുമായി ബന്ധപ്പെടുന്നത്. പുസ്തകം വിറ്റ് കിട്ടിയ 25,000 രൂപ മാതാവും പിതാവും നഷ്ടപ്പെട്ട രാജ് കുമാറിന്റെ മകള്‍ ബ്യൂട്ടിലിന്‍ റെക്‌സിയുടെ ബിഎഡ് പഠനത്തിനായി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പിതാവിന്റെ ചിതാഭസ്മം സിജോ പോള്‍ സൂക്ഷിക്കുന്നുണ്ടെന്നും അത് നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടത്. പുതിയ ജോലി ലഭിച്ചതോടെയാണ് സിജോ പോളിന്റെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്. ചിതാഭസ്മം ഭാര്യ പോലുമറിയാതെ സിജോ ചെറിയൊരു ബോക്‌സിലാക്കി തുണി കൊണ്ടു പൊതിഞ്ഞ് തന്റെ ഫ്‌ലാറ്റില്‍ സൂക്ഷിച്ചു. കുടുംബം തിരിച്ചു പോയതോടെ ബാച്ലേഴ്‌സ് മുറിയിലേയ്ക്ക് താമസം മാറ്റുകയായിരുന്നു.

അതേസമയം, കന്യാകുമാരിയിലെ വീട്ടില്‍ പ്രതീകാത്മക കല്ലറ നിര്‍മ്മിച്ച് രാജ്കുമാറിന്റെ മക്കളും കുടുംബവും കാത്തിരിപ്പിലാണ്. ഈ കല്ലറയില്‍ പിതാവിന്റ ചിതാഭസ്മം അടക്കം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. രാജ്കുമാറിന്റെ ഭാര്യ ഒരു അപകടത്തില്‍ മരണപ്പെട്ടിരുന്നു. രാജ്കുമാറിന് രണ്ട് മക്കളാണുള്ളത്.












Click it and Unblock the Notifications