കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമത്തെ 'കെണി'യുമായി യുഎഇ; വിസാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു; പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി...

Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ ഒന്നിന് പിറകെ ഒന്നായി പുതിയ നിയന്ത്രണങ്ങള്‍ വരുന്നു. വിസിറ്റ് വിസ പുതുക്കുന്നതിനുള്ള പുതിയ നിര്‍ദേശം വന്ന പിന്നാലെ വിസാ നടപടികള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്തി. യുഎഇയുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാനുള്ള ഫീസും ഉയര്‍ത്തിയിട്ടുണ്ട്.

എന്താണ് പുതിയ തീരുമാനത്തിന് കാരണം എന്ന് വ്യക്തമല്ല. വിസാ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തങ്ങുന്നവര്‍ ഓരോ ദിവസവും പിഴ നല്‍കേണ്ടതുണ്ട്. ഈ തുകയിലും മാറ്റം വരുത്തി. പുതിയ തീരുമാനങ്ങള്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും. വിശദാംശങ്ങള്‍ ഇങ്ങനെ...

ഏതെല്ലാം വിസയ്ക്കാണ് ഫീസ് ഉയര്‍ത്തിയത്

ഏതെല്ലാം വിസയ്ക്കാണ് ഫീസ് ഉയര്‍ത്തിയത്

പുതിയ തിരിച്ചറിയല്‍ കാര്‍ഡ്, വിസ എന്നിവയ്ക്കാണ് യുഎഇയില്‍ ഫീസ് ഉയര്‍ത്തിയിട്ടുള്ളത്. തിരിച്ചറിയല്‍-കസ്റ്റംസ്-സിറ്റിസണ്‍ഷിപ്പ്-പോര്‍ട്ട് അതോറിറ്റി (ഐസിപി) ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എല്ലാ ഐസിപി സര്‍വീസുകളുടെയും നിരക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഐഡി, വിസിറ്റ് വിസ, റസിഡന്‍സി വിസ എന്നിവയ്ക്കുള്ള ഫീസ് ആണ് ഉയര്‍ത്തിയത്.

100 ദിര്‍ഹം വര്‍ധിപ്പിച്ചു

100 ദിര്‍ഹം വര്‍ധിപ്പിച്ചു

നേരത്തെ എല്ലാ ഫീസുകളും 270 ദിര്‍ഹമായിരുന്നു. ഇത് 100 ദിര്‍ഹം വര്‍ധിപ്പിച്ച് 370 ആക്കി. ഒരു മാസത്തെ വിസിറ്റ് വിസയ്ക്കാണ് 370 ദിര്‍ഹമാക്കി ഫീസ് ഉയര്‍ത്തിയത്. ഈ മാസം 18 മുതല്‍ പുതിയ ഫീസ് ആണ് ഈടാക്കുന്നതത്രെ. എന്നാല്‍ ദുബായില്‍ ആ ദിവസം പഴയ നിരക്ക് തന്നെയാണ് ഈടാക്കിയതെന്ന് ടൈപ്പിങ് കേന്ദ്രങ്ങളിലെ ജീവനക്കാര്‍ പറയുന്നു.

ഒട്ടേറെ പുതിയ മാറ്റങ്ങള്‍

ഒട്ടേറെ പുതിയ മാറ്റങ്ങള്‍

60 ദിവസത്തെ വിസിറ്റ് വിസയുടെ ഫീസിനും 100 ദിര്‍ഹം ഉയര്‍ത്തിയിട്ടുണ്ട്. അതോടെ അനുബന്ധമായ ചില ഫീസുകളിലും മാറ്റം വന്നു. ഏജന്റുമാരും നിരക്ക് ഉയര്‍ത്തിയിട്ടുണ്ടത്രെ. ഒട്ടേറെ പുതിയ മാറ്റങ്ങളാണ് യുഎഇ അടുത്തിടെ നടപ്പാക്കിയത്. വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവര്‍ വിസ പുതുക്കുന്നതിന് രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരേണ്ടതുണ്ട് എന്ന പഴയ നിബന്ധന വീണ്ടും നടപ്പാക്കിയതും ഇതില്‍പ്പെടും.

കൊവിഡ് കാലത്തെ ഇളവ് അവസാനിപ്പിച്ചു

കൊവിഡ് കാലത്തെ ഇളവ് അവസാനിപ്പിച്ചു

വിസ കാലാവധി കഴിഞ്ഞ് പുതുക്കുന്നവര്‍ യുഎഇക്ക് പുറത്തുപോയി തിരിച്ചുവരണം എന്നായിരുന്നു പഴയ നിബന്ധന. ഇതുപ്രകാരം ഇറാനിലെ കിഷ് ദ്വീപില്‍ പോയി തിരിച്ചുവരികയായിരുന്നു പതിവ്. ഇക്കാര്യത്തില്‍ ചില തടസങ്ങള്‍ നേരിട്ടതോടെ ഒമാനില്‍ പോയി തിരിച്ചെത്തി വിസ പുതുക്കുകയായിരുന്നു ചെയ്തിരുന്നത്. കൊവിഡ് കാലത്ത് ഇതില്‍ ഇളവ് നല്‍കി യുഎഇയില്‍ നിന്നുതന്നെ വിസ പുതുക്കാന്‍ അവസരം നല്‍കി.

50 ദിര്‍ഹം പിഴ

50 ദിര്‍ഹം പിഴ

ഈ ഇളവ് അവസാനിപ്പിക്കുകയാണ് യുഎഇ ചെയ്തിരിക്കുന്നത്. ഇതോടെ ഒമാനിലേക്ക് പോയി വിസ പുതുക്കി തിരിച്ചെത്തുകയാണ് പ്രവാസികള്‍. ഇതുമായി ബന്ധപ്പെട്ട് പല ട്രാവല്‍സുകളും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് ചെലവ് കൂട്ടുന്ന നടപടിയാണിത്. വിസാ കാലാവധി കഴിഞ്ഞ ശേഷവും യുഎഇയില്‍ തങ്ങുന്നവര്‍ ഓരോ ദിവസവും 50 ദിര്‍ഹം പിഴ നല്‍കേണ്ടി വരും.

25ല്‍ നിന്ന് പിഴ ഉയര്‍ത്തി

25ല്‍ നിന്ന് പിഴ ഉയര്‍ത്തി

വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തങ്ങുന്നവര്‍ ഓരോ ദിവസത്തിനും 50 ദിര്‍ഹമാണ് ഇനി പിഴയായി നല്‍കേണ്ടത്. നേരത്തെ ഇത് 100 ദിര്‍ഹമായിരുന്നു. പിഴ തുക കുറയ്ക്കുകയാണ് ചെയ്തത്. അതേസമയം, റസിഡന്‍സി വിസയുടെ കാലാവധി കഴിഞ്ഞ ശേഷം യുഎഇയില്‍ തങ്ങുന്നവര്‍ നേരത്തെ 25 ദിര്‍ഹമാണ് ഓരോ ദിവസവും പിഴയായി നല്‍കേണ്ടിയിരുന്നത്. ഇത് വര്‍ധിപ്പിച്ച് 50 ദിര്‍ഹമാക്കിയിട്ടുണ്ട്.

ഹരിശ്രീ അശോകനും ഗോള്‍ഡന്‍ വിസ

ഹരിശ്രീ അശോകനും ഗോള്‍ഡന്‍ വിസ

കഴിഞ്ഞ വര്‍ഷമാണ് യുഎഇ വിസാ സംവിധാനത്തില്‍ കാതലായ മാറ്റം വരുത്തിയത്. ഗോള്‍ഡന്‍ വിസ നടപ്പാക്കിയതും കഴിഞ്ഞ വര്‍ഷമാണ്. 5 വര്‍ഷവും 10 വര്‍ഷവും കാലാവധിയുള്ള വിസയാണ് ഗോള്‍ഡന്‍ വിസ. വിവിധ മേഖലകളില്‍ തിളങ്ങിയവര്‍ക്കാണ് ഈ വിസ അനുവദിക്കുക. നിരവധി സിനിമാ താരങ്ങള്‍ക്കും വ്യവസായികള്‍ക്കും ഈ വിസ അനുവദിച്ചിരുന്നു. ഹരിശ്രീ അശോകനാണ് വിസ ഏറ്റവും ഒടുവില്‍ ലഭിച്ച മലയാള സിനിമാ നടന്‍.

സൗദിയില്‍ പുതിയ പരിഷ്‌കരണം; പള്ളികളിലെ ലൗഡ് സ്പീക്കര്‍ നിയന്ത്രിക്കും... ശബ്ദം കുറയ്ക്കുംസൗദിയില്‍ പുതിയ പരിഷ്‌കരണം; പള്ളികളിലെ ലൗഡ് സ്പീക്കര്‍ നിയന്ത്രിക്കും... ശബ്ദം കുറയ്ക്കും

English summary
These Are All Details About UAE Visas And Emirates ID costs; All Fees Increased By UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X