'ദമ്മാമിലെ യാത്രക്കാരോട് ഗള്‍ഫ് എയർ ക്രൂരത': ബഹ്റിനില്‍ ഒരു ദിവസം തങ്ങേണ്ടി വരുന്നു, പ്രതിഷേധം
ദമ്മാം: ബഹറിൻ വഴി കേരളത്തിലേയ്ക്ക് പോകുന്ന പ്രവാസികൾക്ക് ദമ്മാം എയർപോർട്ടിൽ സിംഗിൾ ബോർഡിംങ് പാസ്സ് നൽകി കഷ്ടപ്പെടുത്തുന്ന ഗൾഫ് എയർ കമ്പനിയുടെ നിലപാട് അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ദമ്മാമിൽ നിന്നും ബഹറിൻ വഴി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ എയർപോർട്ടുകളിലേയ്ക്ക് ഗൾഫ് എയർ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്ക്, ദമ്മാം എയർപോർട്ടിൽ നിന്നും സിംഗിൾ ബോർഡിംങ് പാസ്സ് മാത്രമാണ് നല്‍കുന്നത്. യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിയില്‍ നിന്നും ഗൾഫ് എയർ അധികൃതർ പിന്മാറണമെന്നും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
ഓരോ ഫ്ലൈറ്റിലും ദമ്മാം എയർപോർട്ടിൽ നിന്നും ബോർഡിങ് ചെയ്യുന്ന യാത്രക്കാരിൽ കുറച്ചു പേർക്ക് ബഹറിൻ വരെയുള്ള സിംഗിൾ ബോർഡിംങ് പാസ്സ് മാത്രം നൽകി ബഹറിനിൽ നിന്നും നാട്ടിലേക്കുള്ള ബോർഡിങ് പാസ്സ് ബഹറിൻ എയർപോർട്ടിൽ കിട്ടും എന്ന് പറഞ്ഞു വിശ്വസിപ്പിയ്ക്കുകയാണ് ഗൾഫ് എയർ അധികൃതർ ചെയ്യുന്നത്. എന്നാൽ ബഹറിൻ എയർപോർട്ടിൽ എത്തുമ്പോൾ ഫ്ലൈറ്റ് ഓവർബുക്ക്ഡ് ആണെന്നും, സീറ്റ് ഇല്ലാത്തതിനാൽ പിറ്റേന്ന് ഉള്ള ഫ്ലൈറ്റിൽ പോകാമെന്നും പറഞ്ഞ് കൈമലർത്തുകയാണ് ചെയ്യുന്നതെന്നും പ്രവാസികള്‍ ആരോപിക്കുന്നു.

ഇതിലൂടെ യാത്രക്കാർക്ക് ബഹറിനിൽ ഒരു ദിവസം തങ്ങി അടുത്ത ദിവസം നാട്ടിലേയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്നു. അന്ന് തന്നെ നാട്ടിൽ എത്തണമെന്നുള്ളവർ ഇക്കാരണത്താൽ പ്രയാസപ്പെടുകയും, ഇതിനെപ്പറ്റിയൊന്നും മുൻകൂർ അറിവില്ലാത്ത യാത്രക്കാർ ആകെ ബുദ്ധിമുട്ടിലാകുകയും ചെയ്യുന്നു.
തുടർച്ചയായി സ്ത്രീകളും, കുടുംബങ്ങളും ഉൾപ്പെടെയുള്ള യാത്രക്കാരെ ഉത്സവ കാലത്തെ തിരക്കുള്ള സമയത്ത് കബളിപ്പിയ്ക്കുന്ന ഇത്തരം നിലപാട് തുടർന്നാൽ, ഗൾഫ് എയർ കമ്പനിയ്‌ക്കെതിരെ പ്രവാസികളെ അണിനിരത്തി ബഹിഷ്കരണം ഉൾപ്പെടെയുള്ള ക്യാമ്പയിൻ സംഘടിപ്പിയ്ക്കുമെന്നും വ്യോമയാന മന്ത്രാലയത്തിനും, കേന്ദ്രസർക്കാരിനും പരാതി നൽകുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
അതേസമയം, സ്പോൺസർ ഇക്കാമ പുതുക്കാത്തതിനാൽ ദുരിതത്തിലായ തമിഴ്നാട് സ്വദേശി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയതായും സംഘടന അറിയിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി മാരിയ ശെൽവം ആണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ദമ്മാമിൽ ഒരു സൗദി കോൺട്രാക്റ്റിങ് കമ്പനിയിൽ മേസനായി വർഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു മാരിയ ശെൽവം.
എന്നാൽ പിന്നീട് കമ്പനി റെഡ് കാറ്റഗറിയിൽ ആയതോടെ, മാരിയയുടെ ഇക്കാമ പുതുക്കാൻ കഴിയാതെ ആയി. ഇക്കാമ കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ കഴിയാതെ ആയതോടെ, മാരിയ ശെൽവം ധൈര്യമായി വീടിനു പുറത്തിറങ്ങാനോ, ജോലി ചെയ്തു ജീവിയ്ക്കാനോ പറ്റാത്ത അവസ്ഥയിലായി. ഏതാണ്ട് ഒരു വർഷത്തോളം അദ്ദേഹത്തിന് ജോലി എടുക്കാൻ കഴിയാതെ ഇരിക്കേണ്ടി വന്നു. സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞിട്ടും സ്പോൺസർ അദ്ദേഹത്തെ വിധിയ്ക്ക് വിട്ടുകൊടുത്തു, പൂർണ്ണമായും കൈയൊഴിഞ്ഞ അവസ്ഥയായിരുന്നുവെന്നും സംഘടന വ്യക്തമാക്കുന്നു.
വാർദ്ധക്യസഹജമായ പ്രശ്നങ്ങൾ അലട്ടിയ അദ്ദേഹം ഏതോ സുഹൃത്തുക്കൾ നൽകിയ വിവരമനുസരിച്ചാണ് നവയുഗം സാംസ്ക്കാരികവേദി ആക്റ്റിങ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചത്.മഞ്ജുവും, ഭർത്താവും നവയുഗം ജീവകാരുണ്യ പ്രവർത്തകനുമായ പദ്മനാഭൻ മണികുട്ടനും മാരിയ ശെൽവത്തെ നേരിട്ട് കണ്ടു സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി.
തുടർന്ന് അവർ ഈ വിവരങ്ങൾ ഇന്ത്യൻ എംബസ്സിയെ അറിയിച്ച ശേഷം, മാരിയ ശെൽവത്തെ ലേബർ കോടതിയിൽ കൊണ്ട് പോയി, ഫൈനൽ എക്സിറ്റിനു വേണ്ടി അപേക്ഷ സമർപ്പിച്ചു. അവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി, ഡീപോർട്ടേഷൻ സെന്ററിൽ കൊണ്ട് പോയി അവിടെ നിന്നും എക്സിറ്റ് മേടിച്ചു കൊടുത്തു. ഇതോടെ മാരിയ ശെൽവത്തിന് നാട്ടിൽ പോകാനുള്ള വഴിയൊരുങ്ങി.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications