സൗദി;മെഴ്സ്, 2പ്രവാസികള്‍ മരിച്ചു,യുഎഇയിലും മെഴ്സ്
അബുദാബി: സൗദിയില്‍ മെഴ്‌സ് ബാധിച്ച് രണ്ട് പ്രവാസികള്‍ മരിച്ചു.യുഎഇയില്‍ 12 പേര്‍ക്ക് കൂടി മെഴ്ശ് ബാധയുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി.അഞ്ചോളം പേര്‍ രോഗം ബാധിച്ച് ചികിത്സയില്‍. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് അബുദാബി ഹെല്‍ത്ത് അതോറിറ്റി.
പുതിയ രോഗബാധിതരെ ചികിസ്ത കൂടാതെ തന്നെ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗവിമുക്തരാക്കാന്‍ കഴിയുമെന്നാണ് ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നത്. രോഗികള്‍ എല്ലാം തന്നെ ആശുപത്രിയിലാണ്. അതിനാല്‍ തന്നെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം.

നിലവിലെ സാഹചര്യത്തെപ്പറ്റിയും രോഗത്തെപ്പറ്റിയും ജനങ്ങളെ ബോധവാന്‍മാരാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. നിലവിലെ സ്ഥിതിയില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
സൗദി അറേബ്യയിലെ ജിദ്ദയില്‍ മെഴ്‌സ് ബാധയെത്തുടര്‍ന്ന് രണ്ട് പ്രവാസികളാണ് മരിച്ചത്. ചികിത്സയിലുള്ള അഞ്ച് പേരിലും രണ്ട് പേര്‍ പ്രവാസികളാണ്. മരിച്ചവരുടെ പേര് വിവരങ്ങളോ രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. 64, 44 വയസുള്ള രണ്ട് പ്രവാസികളാണ് മരിച്ചത്.












Click it and Unblock the Notifications