ഒത്തുതീര്‍പ്പ് വീണ്ടും; അഴിമതിയുടെ പേരില്‍ അറസ്റ്റിലായ രണ്ട് രാജകുമാരന്‍മാരെ കൂടി സൗദി വിട്ടയച്ചു

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: അഴിമതി വിരുദ്ധ നീക്കത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ അറസ്റ്റിലായ രണ്ട് രാജകുമാരന്‍മാരെ കൂടി അധികൃതര്‍ വിട്ടയച്ചു. അന്തരിച്ച മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മക്കളായ മിശാല്‍ ബിന്‍ അബ്ദുല്ല, ഫൈസല്‍ ബിന്‍ അബ്ദുല്ല എന്നിവരെയാണ് സര്‍ക്കാറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ സൗദി ഭരണകൂടം വിട്ടയച്ചത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അഴിമതി വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി സൗദിയില്‍ അറസ്റ്റിലായ ഇരുനൂറോളം മന്ത്രിമാരുടെയും രാജകുടുംബാംഗങ്ങളുടെയും ബിസിനസ് പ്രമുഖന്‍മാരുടെയും കൂട്ടത്തിലുണ്ടായിരുന്നവരാണ് രണ്ട് രാജകുമാരന്‍മാരും.

ഇസ്രായേലിലേക്ക് ഹമാസിന്റെ റോക്കറ്റാക്രമണം; ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേലി വ്യോമാക്രമണം

സര്‍ക്കാരുമായി സാമ്പത്തിക ഒത്തുതീര്‍പ്പിന് ഇരുവരും തയ്യാറായതോടെയാണ് തടവില്‍ പാര്‍പ്പിച്ചിരുന്ന റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നിന്ന് ഇവരെ വിട്ടയച്ചത്. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം എത്ര പണമാണ് സര്‍ക്കാരിന് നല്‍കേണ്ടതെന്ന കാര്യം വ്യക്തമല്ല. അറസ്റ്റിലായവര്‍ നടത്തിയ അഴിമതിക്ക് തുല്യമായ പണമാണ് ഇവരില്‍ നിന്ന് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രണ്ട് പേര്‍ക്കുമൊപ്പം അറസ്റ്റിലായ മൂന്നാമത്തെ സഹോദരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല രാജകുമാരന്റെ സ്ഥിതിയെന്തെന്ന് വ്യക്തമല്ല. സാമ്പത്തിക ഒത്തുതീര്‍പ്പിന് തയ്യാറാവാതിരുന്ന അദ്ദേഹം നിയമനടപടികള്‍ നേരിടുമെന്നാണ് റിപ്പോര്‍ട്ട്. നവംബറില്‍ അറസ്റ്റിലായ ഏതാനും രാജകുമാരന്‍മാരെ കഴിഞ്ഞ ദിവസം വിട്ടയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

saudiarabia

അഴിമതിയുടെ പേരില്‍ അറസ്റ്റിലായ പ്രമുഖരില്‍ നിന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം പിടിച്ചെടുക്കുന്ന കോടിക്കണക്കിന് ഡോളറുകള്‍ രാജ്യത്ത് നടക്കുന്ന വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കുമെന്ന് സൗദി വാണിജ്യ-നിക്ഷേപ മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി പറഞ്ഞിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ച് സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കാന്‍ തയ്യാറാവാത്തവര്‍ നിയമപരമായ നടപടികളെ നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ അറസ്റ്റിലായ സൗദി നാഷനല്‍ ഗാര്‍ഡ് മുന്‍ തലവന്‍ മിസ്അബ് ബിന്‍ അബ്ദുല്ല രാജകുമാരനില്‍ നിന്ന് ഒരു ബില്യന്‍ ഡോളറാണ് നഷ്ടപരിഹാരമായി വാങ്ങിയത്. അബ്ദുല്ല രാജാവിന്റെ മറ്റൊരു മകനും കിരീടാവകാശിയുടെ മച്ചുനനുമാണ് ഇദ്ദേഹം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Saudi Arabia's attorney general has freed two sons of the late King Abdullah from their detention as part of the kingdom's anti-corruption crackdown, according to Reuters

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്