കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ഒഴികെയുള്ള രാജ്യങ്ങളിലെ യുഎഇ എക്സ്ചേഞ്ചുകൾ ഇനി യൂണിമണി

  • By തൻവീർ
Google Oneindia Malayalam News

ദുബായ്: യുഎഇ ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന യുഎഇ എക്സ്ചേഞ്ച് സ്ഥാപനങ്ങളെ 'യൂണിമണി' എന്ന പുതിയ നാമത്തിൽ
പുനർനാമകരണം ചെയ്ത് അവതരിപ്പിക്കുന്നു. കമ്പനിക്ക് കീഴിലുള്ള മുഴുവൻ പണമിടപാട് സ്ഥാപനങ്ങളെയും ഒരുമിച്ച് ചേർത്ത് 'ഫിനേബ്ലർ' എന്ന ഹോൾഡിംങ് കമ്പനിയുടെ പ്രഖ്യാപനത്തോടെയാണ് മറ്റ് രാജ്യത്ത് പ്രവർത്തിക്കുന്ന യുഎഇ എക്സ്ചേഞ്ചുകളെ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചതെന്ന് കമ്പനി അധിക്രതർ ദുബായിൽ അറിയിച്ചു. '

യൂണിവേഴ്സൽ മണി'യെന്നതിന്റെ ചുരുക്കപ്പേരായിട്ടാണ് 'യൂണിമണി' ഉപയോഗിക്കുന്നത്. യുഎഇ എക്സ്ചേഞ്ചിന്റെ യശസ്സും സേവനമികവും പരിപാലിക്കുന്ന വിധം വിപുലമായ ധനവിനിമയ സേവന ശ്രേണിയാണ് 'യൂണിമണി'യും ഉറപ്പുനൽകുന്നത്. 45 രാജ്യങ്ങളിൽ നേരിട്ടും 165 രാജ്യങ്ങളിൽ ശ്രുംഖലകൾ വഴിയും യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി തുടങ്ങിയ ഘടക സ്ഥാപനങ്ങൾ സേവനം നൽകിവരുന്നുണ്ട്.

 uae exchange

വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും നൂതന ആശയങ്ങൾ ഉപയോ​ഗിച്ച് കരുതൽ നിക്ഷേപവും, അദ്ധ്വാന ഫലവും ക്യത്യമായ് കൈമാറ്റം ചെയ്യപ്പെടുക എന്ന വലിയ കർത്തവ്യമാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നതെന്ന് ഉടമ ബി. ആർ ഷെട്ടി അറിയിച്ചു. ഉപഭോക്തൃ സേവനം കുറ്റമറ്റതാക്കാനും പ്രാപ്തിയും പ്രയോഗവും നന്നായി വിനിയോഗിക്കാനും അതിലൂടെ ധനവിനിമയ രംഗത്തെ ആശ്രയിക്കുന്ന ജനങ്ങൾക്ക് എളുപ്പവും നേട്ടവും സാധ്യമാക്കാനുമാണ് ​ഗ്രൂപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
uae exchanges renamed as uni mani in all countrys apart from uae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X