കേട്ടറിഞ്ഞ 'മലരിനെ' പ്രവാസികളും കണ്ടു, യുഎഇയില്‍ 'പ്രേമം' പൂത്തുലഞ്ഞു
ദുബായ്: കേരളത്തില്‍ പൂത്തുലഞ്ഞ 'പ്രേമം' യുഎഇയിലും പൂക്കാലം തീര്‍ക്കുന്നു. മെഗാസ്റ്റാറുകളുടെ സിനിമകള്‍ക്ക് മാത്രമുണ്ടാകുന്ന തള്ളിക്കയറ്റം ഇത്തവണ നിവിന്റെ ചിത്രത്തിന് ലഭിച്ചു. ഒരു പക്ഷേ അടുത്തിടെ പ്രവാസികള്‍ ഏറെ കാത്തിരുന്ന യുവതാരത്തിന്റെ ചിത്രവും പ്രേമം തന്നെ. വ്യാഴാഴ്ച മുതലാണ് ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങിയത്. പലരും ടിക്കറ്റ് കിട്ടാത്തതിന്റെ കടുത്ത നിരാശയിലുമാണ്.
ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നിടത്തെല്ലാം ഹൗസ് ഫുള്‍ ആണ്. അല്‍ഫോണ്‍സ് പുത്രന്‍റെ പ്രേമത്തിന് കേരളത്തില്‍ ലഭിച്ച സ്വീകര്യത തന്നെയാണ് യുഎഇയിലും ലഭിയ്ക്കുന്നത്.

കേരളത്തില്‍ ചിത്രം റിലീസായി ദിവസങ്ങള്‍ക്ക് ശേഷമാണ് യുഎഇയില്‍ റിലീസാകുന്നത്. സോഷ്യല്‍ മീഡിയകളിലൂടെ പ്രവാസിയെ കൊതിപ്പിച്ച പ്രേമം ഇപ്പോള്‍ അവര്‍ക്ക് കൈയ്യെത്തും ദൂരത്താണ്. വെള്ളിയാഴ്ചത്തെ പ്രദര്‍ശനത്തിന് മുന്‍നിരയിലെ അവശേഷിയ്ക്കുന്ന ഏതാനും ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ പോലും മത്സരമായിരുന്നു.

ചിത്രത്തെപ്പറ്റിയുള്ള നിരൂപണങ്ങള്‍ വായിച്ചറിഞ്ഞും നാട്ടിലുള്ള സുഹൃത്തുക്കളില്‍ നിന്ന് പ്രേമത്തെപ്പറ്റിയറിഞ്ഞുമാണ് പലരും പടം കാണാന്‍ എത്തുന്നത്. കേരളത്തില്‍ റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രേമം യുഎഇയില്‍ റിലീസ് ചെയ്തത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭ്യമല്ലാത്തതിന്റെ നിരാശയിലാണ് പലരും.

ആര്‍ജെയും നടിയുമായ നൈല ഉഷ ഉള്‍പ്പടെയുള്ളവര്‍ യുഎഇയിലെ ആദ്യ പ്രദര്‍ശനം കണ്ടു.

തമിഴ് ചിത്രം ഓട്ടോഗ്രാഫിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് പ്രേമമെന്ന് നൈല ഉഷ പറഞ്ഞു. നിവിന്‍ പോളി, സായി പല്ലവി, അനുപമ, മഡോണ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രേമം പ്രേക്ഷക മനസുകള്‍ കീഴടക്കി മുന്നേറുകയാണ്.












Click it and Unblock the Notifications