കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ എത്തും; 45ല്‍ 44 വിമാനങ്ങളും കേരളത്തിലേക്ക്- റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് എത്തും. യുഎഇയില്‍ നിന്ന് 45 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുക. ഇതില്‍ 44ഉം കേരളത്തിലേക്ക് ആകുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊന്ന് ഒഡീഷയിലേക്കാണ്.

ഒട്ടേറെ മലയാളികള്‍ നാട്ടിലേക്ക് എത്താന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനാലാണ് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത് എന്നറിയുന്നു. കേരളത്തിലേക്കുള്ള വിമാനങ്ങള്‍ കുറവാണെന്ന് നേരത്തെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പ്രശ്‌നം തീരുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ജൂണ്‍ 20 മുതല്‍ 30 വരെ

ജൂണ്‍ 20 മുതല്‍ 30 വരെ

ജൂണ്‍ 20 മുതല്‍ 30 വരെയാണ് 44 വിമാനങ്ങള്‍ കേരളത്തിലേക്ക് പറക്കുക. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതിന് പുറമെയാണ് കെഎംസിസി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങളുമെത്തുന്നത്.

കെഎംസിസിയുടെ മൂന്ന് വിമാനങ്ങള്‍

കെഎംസിസിയുടെ മൂന്ന് വിമാനങ്ങള്‍

കോഴിക്കാട്ടേക്ക് കെഎംസിസിയുടെ മൂന്ന് വിമാനങ്ങള്‍ വരുംദിവസങ്ങളില്‍ പുറപ്പെടും. 11, 12 തിയ്യതികളിലാണ് ഈ വിമാനങ്ങള്‍. ഷാര്‍ജയില്‍ നിന്നാണ് ഈ വിമാനങ്ങള്‍ പുറപ്പെടുക എന്നാണ് സൂചനകള്‍. അനുമതി ചോദിച്ച എല്ലാ വിമാനങ്ങള്‍ക്കും കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.

30 വിമാനങ്ങള്‍ കണ്ണൂരിലേക്ക്

30 വിമാനങ്ങള്‍ കണ്ണൂരിലേക്ക്

കെഎംസിസിയുടെ 30 വിമാനങ്ങള്‍ കണ്ണൂരിലേക്കുമെത്തും. 20000ത്തില്‍ താഴെ രൂപയാണ് ടിക്കറ്റിന് ഈടാക്കുക. 10 പേര്‍ക്ക് ഓരോ വിമാനത്തിലും സൗജന്യ യാത്ര ഒരുക്കാനും കെഎംസിസി തീരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം ദുബായ് കെഎംസിസിയുടെ ശ്രമഫലമായിട്ടാണെങ്കില്‍ അബുദാബി കെഎംസിസിയുടെ 40 വിമാനങ്ങളും കേരളത്തിലേക്കെത്തും.

കോര്‍പറേറ്റ് കമ്പനികള്‍

കോര്‍പറേറ്റ് കമ്പനികള്‍

കോര്‍പറേറ്റ് കമ്പനികള്‍ അവരുടെ ജീവനക്കാരുമായി നാട്ടിലേക്ക് തിരിക്കുന്നുണ്ട്. മലബാര്‍ ഗോര്‍ഡിന്റെ വിമാനം കഴിഞ്ഞദിവസം കോഴിക്കോട്ടെത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ 20 വിമാനങ്ങള്‍, അക്കാഫ് ടാസ്‌ക് ഫോഴസിന്റെ വിമാനം, മറ്റു ചില സന്നദ്ധ സംഘടനകളുടെ വിമാനം എന്നിവയും കേരളത്തിലേക്ക് വരും ദിവസങ്ങളിലെത്തും.

19 വരെ എട്ട് വിമാനങ്ങള്‍

19 വരെ എട്ട് വിമാനങ്ങള്‍

യുഎഇയിലെ ഇന്ത്യക്കാരില്‍ കൂടുതല്‍ മലയാളികളാണ്. വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം ജൂണ്‍ ഒമ്പത് മുതല്‍ 19 വരെയാണ്. ഇതില്‍ 25 വിമാനസര്‍വീസ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് നടത്തും. എട്ടെണ്ണം കേരളത്തിലേക്കാണ്. എംബസികളുടെ മേല്‍ന്നോട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിദേശത്ത് നിന്ന് പൗരന്മാരെ നാട്ടിലേക്ക് അയക്കുന്നത്.

വിമര്‍ശനം ഇങ്ങനെ

വിമര്‍ശനം ഇങ്ങനെ

ഒട്ടേറെ വിമാനങ്ങള്‍ എത്തുമെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ രീതിയില്‍ ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് ആരോപണം. മാത്രമല്ല, ഒട്ടേറെ അനര്‍ഹര്‍ ടിക്കറ്റ് കൈവശപ്പെടുത്തുന്നുവെന്ന ആരോപണവുമുണ്ട്. ഷെഡ്യൂള്‍ ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരാണ്.

 കൂടുതല്‍ സൗകര്യം

കൂടുതല്‍ സൗകര്യം

കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് തിരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെയാണ് എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസ് നടത്താന്‍ ആലോചിക്കുന്നത്. മൂന്നാംഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ സജീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. പ്രവാസികളില്‍ നിന്ന് ടിക്കറ്റിന് പണം വാങ്ങുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസിന്റെ കിടിലന്‍ മൂവ്.. മധ്യപ്രദേശില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെത്തും? മറുതന്ത്രവുമായി ബിജെപികോണ്‍ഗ്രസിന്റെ കിടിലന്‍ മൂവ്.. മധ്യപ്രദേശില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെത്തും? മറുതന്ത്രവുമായി ബിജെപി

English summary
Vande Bharat Mission: 44 out of 45 flights to Kerala from UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X