വിവാഹാഭ്യര്‍ത്ഥന അവഗണിച്ച അറബിയെ യുവതി കൊന്നു
ദുബായ്: വിവാഹാഭ്യര്‍ത്ഥന അവഗണിച്ച അറബിയെ യുവതി കഴുത്തറുത്ത് കൊന്നു. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് റഷ്യക്കാരി(32)യായ യുവതി തന്റെ കാമുകനെ കൊലപ്പെടുത്തിയത്. വിവാഹം കഴിയ്ക്കണമെന്ന യുവതിയുടെ ആവശ്യം അറബി നിരസിയ്ക്കുകയായിരുന്നു. കൊലപാതക സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നു.
ദുബായിലെ അല്‍ നഹ്ദയിലുള്ള തന്റെ ഫ്ളാറ്റില്‍ വച്ചാണ് വ്യവസായി കൂടിയായ യുവതി കൊല നടത്തിയത്. നാല് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നെന്ന് യുവതി പറഞ്ഞു. ഈ ബന്ധത്തിലുള്ള വിശ്വാസ്യതമൂലം ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും യുവതി കാമുകന് നല്‍കിയിരുന്നു.

എന്നാല്‍ വിവാഹത്തെപ്പറ്റി പറയുമ്പോഴെല്ലാം അറബി ഒഴിഞ്ഞു മാറുകയായിരുന്നു. സംഭവ ദിവസം ഇരുവരും മദ്യപിച്ചിരുന്നു. തുടര്‍ന്ന് തന്നെ വിവാഹം കഴിയ്ക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ മദ്യ ലഹരിയിലായിരുന്ന കാമുകന്‍ ഇത് കേട്ടില്ല. തുടര്‍ന്ന് കത്തികൊണ്ട് യുവാവിന്റെ കഴുത്തറുക്കുകയായിരുന്നു യുവതി. ജീവന് വേണ്ടി പിടഞ്ഞ കാമുകന്റെ നെഞ്ചിലേയ്ക്ക് യുവതി വീണ്ടും കുത്തുകയായിരുന്നെന്ന് പൊലീസിനോട് പറഞ്ഞു.
തന്റെ ഫ്ളാറ്റില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് യുവതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. കാമുകനെ കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് യുവതിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു.കാമുകന്‍ മറ്റ് സ്ത്രീകളുമായി അടുപ്പം ഉണ്ടായിരുന്നെന്ന് യുവതി സംശയിച്ചിരുന്നതായി ഇവരുടെ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി.












Click it and Unblock the Notifications