ആര്‍ബിഐ പണം പിന്‍വലിക്കുന്നതില്‍ ഇളവു വരുത്തിയതോടെ എക്‌സ്പ്രസ്സ് മണി ക്യാഷ് വിതരണം പുനഃരാരംഭിച്ചതായി കമ്പനി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഇന്ത്യാ ഗവണ്‍മെന്റ് പണം പിന്‍വലിക്കുന്ന നിയമങ്ങളില്‍ ഇളവു വരുത്തിയതോടെ ആഗോള പണമിടപാട് ബ്രാന്‍ഡ് ആയ എക്‌സ്പ്രസ്സ് മണി, അയച്ച മുഴുവന്‍ തുകയും സ്വീകര്‍ത്താക്കള്‍ക്ക് ക്യാഷ് ആയി നല്‍കുന്നത് പുനഃരാരംഭിച്ചു. കറന്‍സി ലഭ്യത കൂടിയതോടെ ഇനി മുതല്‍ പണം സ്വീകരിക്കുന്നവര്‍ക്ക് എക്‌സ്പ്രസ്സ് മണിയുടെ ഇന്ത്യയിലെ 55,000 ശാഖകളില്‍ ഏതില്‍ നിന്നു വേണമെങ്കിലും, ഗള്‍ഫില്‍ നിന്നും തങ്ങളുടെ ബന്ധു അയച്ച പണം തല്‍സമയം തന്നെ ക്യാഷ് ആയി സ്വീകരിക്കാമെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പണലഭ്യത കൂടിയതോടെ ഇനി ക്യാഷ് കിട്ടുന്നതില്‍ ആര്‍ക്കും ഒട്ടും തന്നെ ആശങ്ക വേണ്ട എന്നും എക്‌സ്പ്രസ്സ് മണി അധിക്രതര്‍ വ്യക്തമാക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ പണം അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന്, എക്‌സ്പ്രസ്സ് മണി ഇടപാടുകാര്‍ക്ക് ഈ കഴിഞ്ഞ കുറേ മാസങ്ങളായി പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചും ചെക്ക് ആയും ആണ് കൊടുത്തിരുന്നത്.

xpressmoney

ഇന്ത്യയിലെ ഈ അടുത്തകാലത്തെ പണം അസാധുവാക്കല്‍, രാജ്യത്തെ ഞങ്ങളുടെ ചില ഉപഭോക്താക്കളുള്‍പ്പെടെയുള്ള ജനങ്ങളില്‍ ചില ബുദ്ധിമുട്ട് ഉളവാക്കിയിട്ടുണ്ടെന്നും, പ്രതിദിനം ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള പരിധി നിശ്ചയിച്ചത് ഞങ്ങളുടെ ഇടപാടുകാര്‍ക്ക ആവശ്യത്തിനുള്ള പണം ലഭിക്കാതിരിക്കാനിടയായി. അന്നത്തെ സാഹചര്യം ഞങ്ങളുടെ നിയന്ത്രണങ്ങള്‍ക്കതീതമായിരുന്നുവെന്നും എക്‌സ്പ്രസ്സ് മണി സിഒഒ സുധേഷ് ഗിരിയന്‍ പറഞ്ഞു.

English summary
Express money cash distribution started again as rbi made relaxation in cash withdrawal
Please Wait while comments are loading...