അനധികൃത താമസക്കാരായ യെമനികള്‍ക്ക് 6 മാസത്തെ വിസിറ്റ് വിസ അനുവദിക്കും
റിയാദ്: യെമനിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്തും യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ അപേക്ഷ പരിഗണിച്ചും രാജ്യത്തെ അനധികൃത താമസക്കാരായ യെമനികളുടെ പദവി ശരിയാക്കുന്നതിനു വേണ്ട നടപടികളെടുക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനു നിര്‍ദ്ദേശം നല്‍കി.
2015 ഏപ്രില്‍ 9 നു മുന്‍പ് രാജ്യത്ത് പ്രവേശിച്ച അനധികൃത താമസക്കാരായ യെമനികള്‍ക്കാണു ഈ ആനുകൂല്യം ലഭിക്കുക. ഇവര്‍ക്ക് 6 മാസത്തെ വിസിറ്റ് വിസ നല്‍കാനാണു രാജാവിന്റെ നിര്‍ദ്ദേശം. വിസിറ്റ് വിസ ലഭിക്കുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി രാജ്യത്ത് ജോലി ചെയ്യാനും അനുവദിക്കും.

നിയമാനുസൃത യെമനി ഗവണ്‍മന്റ് നല്‍കുന്ന പാസ്‌പോര്‍ട്ട് ഹാജരാക്കിയാല്‍ വിസിറ്റ് വിസ നീട്ടിക്കൊടുക്കുകയും ചെയ്യും. കാംമ്പയിന്‍ ആരംഭിച്ച് 2 മാസമായിരിക്കും പദവി ശരിയാക്കല്‍ കാലാവധി.












Click it and Unblock the Notifications