കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാളില്‍ ചെന്നപ്പോള്‍ ചുറ്റും ആളുകൂടി, ഒരു ചോദ്യം രജനീകാന്തല്ലേ..?'; പാകിസ്ഥാനിലെ 'രജനീകാന്ത്'

Google Oneindia Malayalam News

സിനിമാ താരങ്ങളുടെ ശബ്ദവും രൂപവുമൊക്കെ അനുകരിക്കുന്ന ആളുകളെ നമ്മള്‍ ഒരുപാട് കണ്ടുകാണും. ഇതിന് വേണ്ടി കുറച്ച് മേയ്ക്കപ്പും അതുപോലെ സാമ്യം തോന്നാനായി മുഖത്ത് ചില മാറ്റങ്ങളൊക്കെ വരുത്താറുമുണ്ട്. സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ ഫിഗര്‍ എത്രയോ ആളുകള്‍ അനുകരിച്ചിട്ടുണ്ട്.

എന്നാല്‍ പാകിസ്ഥാനില്‍ ഒരു രജനീകാന്തുണ്ട്. ഒരു മേയ്ക്കപ്പോ രൂപ മാറ്റമോ ഒന്നും തന്നെ ചെയ്യാതെ തന്നെ കാണാൻ രജനികാന്തിനെ പോലെ ഉള്ള ആൾ. അതെ, ഇദ്ദേഹം കാണാന്‍ ശരിക്കും രജനീകാന്തിനെ പോലെ തന്നെയാണ്. 61 വയസുള്ള റഹ്മത്ത് ഗാഷ്‌ക്കോരി എന്ന ഒരി റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. നിരവധിപേരാണ് ഇദ്ദേഹത്തിന്റെ ചിത്രം പങ്കുവെയ്ക്കുന്നത്.

1

ഇദ്ദേഹത്തെ കാണാന്‍ രജനീകാന്തിനെ പോലെ ഇരിക്കുന്നുവെന്ന് പറയുമ്പോഴും അതൊന്നും ഇദ്ദേഹം കാര്യമായി എടുത്തിരുന്നില്ല. പിന്നീട് രജനീകാന്ത് ആരാണെന്ന് അറിഞ്ഞപ്പോഴാണ് അദ്ദഹേത്തെ കാണണമെന്ന ആഗ്രഹം റഹ്മത്ത് ഗാഷ്‌ക്കോരിക്ക് വന്നത്. ഞാന്‍ സിബിയില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ ജോലി ചെയ്യുന്ന സമയത്ത് രജനീകാന്തിനെ പോലെ ഉണ്ട് എന്ന കമന്റുകള്‍ക്ക് അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല..

'ഇതെന്താണ് വിമാനം പറക്കുമ്പോള്‍ വലിച്ചെറിഞ്ഞതാണോ?'; വൈറലായി ഒരു സ്യൂട്ട്‌കേസ്‌<br />'ഇതെന്താണ് വിമാനം പറക്കുമ്പോള്‍ വലിച്ചെറിഞ്ഞതാണോ?'; വൈറലായി ഒരു സ്യൂട്ട്‌കേസ്‌

2

പിന്നീട് ജോലിയില്‍ നിന്ന് വിമരമിച്ച ശേഷം ഞാന്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ തുടങ്ങി.അവിടെയും കുറേ ആളുകള്‍ എന്നെ ആ പേര് വിളിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഒരു വലിയ നടന്റെ, വലിയ മനുഷ്യന്റെ മുഖച്ഛായ കൊണ്ട് ദൈവം എന്നെ അനുഗ്രഹിച്ചതെന്ന് മനസ്സിലായത്, അറബ് ന്യൂസിനോട് അദ്ദേഹം പറഞ്ഞു.

മെസിയെ കളത്തിലിറക്കി ബൈജൂസ്; ഇനി ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മെസിയെ കളത്തിലിറക്കി ബൈജൂസ്; ഇനി ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

3

പിന്നീട് അദ്ദേഹം രജനീകാന്തിന്റെ സ്റ്റണ്ട് അനുകരിക്കാന്‍ ശ്രമിച്ചു. സോഷ്യല്‍മീഡിയ ഇതും വൈറലാക്കിയിരുന്നു. രജനീകാന്ത് ചെയ്യുന്നത് പോലെ തനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ കറാച്ചിയിലെ ഷോപ്പിംഗ് മാളില്‍ വെച്ചുണ്ടായ ഒരു അനുഭവവും റഹ്മത്ത് പങ്കുവെച്ചു.

4

'ഞാന്‍ ഓര്‍ക്കുന്നു. ഒരിക്കല്‍ ഞാന്‍ മെഡിക്കല്‍ ചെക്കപ്പിന് വേണ്ടി കറാച്ചിയില്‍ പോയതായിരുന്നു. അവിടെ ഒരു ഷോപ്പിംഗ് മാളില്‍ പോയി. ഒരുപാട് ആളുകള്‍ വന്ന് എന്നെ പൊതിഞ്ഞു. നിങ്ങള്‍ രജനീകാന്ത് ആണോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു..അതെ പക്ഷേ പാകിസ്ഥാനില്‍ നിന്നാണെന്ന്,' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോള്‍ രജനീകാന്തിനെ കാണണമെന്ന ആഗ്രഹമാണ് റഹ്മത്തിന് ഉള്ളത്. അദ്ദേഹത്തെ കണ്ട് കൂടെ ഫോട്ടോ എടുത്ത് ആളുകള്‍ക്ക് കാണിച്ചു കൊണ്ടുക്കണം, എന്നിട്ട് പറയണം ഇത് ഇന്ത്യന്‍ രജനീകാന്ത്, ഇത് പാകിസ്ഥാന്‍ രജനീകാന്തെന്ന് അദ്ദേഹം പറയുന്നു.

English summary
A pakistani man's Photos goes viral in social media because of his resemblance with Rajinikanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X