കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവയെ പിടിച്ച കിടുവയോ; ബെംഗളൂരുവില്‍ പോലീസുകാരന് പിഴയിട്ട് സഹപ്രവര്‍ത്തകന്‍, കാരണം ഇതാണ്

Google Oneindia Malayalam News

ബെംഗളൂരു: ഒരു പോലീസുകാരന്‍ മറ്റൊരു പോലീസുകാരന് പിഴയിടുമോ? സംഭവിക്കാം അല്ലേ. പക്ഷേ ഇത്തരം സംഭവങ്ങള്‍ സാധാരണ കണ്ടുവരാറില്ല. പോലീസുകാരാവുമ്പോള്‍ പിഴയിടലൊക്കെ ഒതുങ്ങി പോകാറാണ് പതിവ്. എന്നാല്‍ ഈ മുന്‍ധാരണകള്‍ക്കെല്ലാം അപവാദമായിരിക്കുകയാണ് ബെംഗളൂരു പോലീസ്. സഹപ്രവര്‍ത്തകന് തന്നെ ഇവിടെ ഒരു പോലീസുകാരന്‍ പിഴയിട്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ സംഭവം. ഇങ്ങനൊരു നടപടി എടുത്തതിന് ഈ പോലീസുകാരന്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit:RT NAGAR TRAFFIC BTP

ബെംഗളൂരു ട്രാഫിക് പോലീസിനെ ഉദ്യോഗസ്ഥനാണ് മറ്റൊരു പോലീസുകാരന് പിഴയിട്ടത്. ഇയാള്‍ തെറ്റായ ഹെല്‍മെറ്റ് ധരിച്ചതിനാല്‍ പിഴയിട്ടിരിക്കുന്നത്. ആര്‍ടി നഗര്‍ ട്രാഫിക് ബിടിപി ഇതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ പോലീസുകാരന്‍ സഹപ്രവര്‍ത്തകന് ചലാന്‍ നല്‍കുന്നതാണ് ഈ ചിത്രത്തിലുള്ളത്. പിഴയടക്കാനുള്ളതാണ് ഈ ചലാന്‍. ഇയാള്‍ ധരിച്ചിരിക്കുന്നത് ഹാഫ് ഹെല്‍മെറ്റാണ്. ഇത് ബെംഗളൂരു നഗരത്തില്‍ അനുവദനീയമായ കാര്യമല്ല. നിയമം തെറ്റിച്ചതിന് സഹപ്രവര്‍ത്തകനിട്ട് തന്നെ പിഴയിട്ടിരിക്കുകയാണ് പോലീസുകാരന്‍

2

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, ബസ്സുടമയോട് ഡ്രൈവര്‍ പ്രതികാരം ചെയ്തത് ഇങ്ങനെജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, ബസ്സുടമയോട് ഡ്രൈവര്‍ പ്രതികാരം ചെയ്തത് ഇങ്ങനെ

ബെംഗളൂരു നഗരത്തില്‍ ഹാഫ് ഹെല്‍മെറ്റ് ധരിക്കുന്നതിന് വിലക്കുണ്ട്. ഗിയര്‍ലെസ് സ്‌കൂട്ടര്‍ ഓടിക്കുമ്പോഴും ഇത്തരം ഹെല്‍മെറ്റുകള്‍ ധരിക്കാന്‍ പാടില്ല. നിയമം പോലീസുകാര്‍ തെറ്റിച്ചാലും ഇളവില്ലെന്നാണ് ബെംഗളൂരു പോലീസ് ഇതിലൂടെ അറിയിച്ചിരിക്കുന്നത്. പിഴയിട്ട പോലീസുകാരന്‍ വലിയ സന്തോഷത്തിലാണല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇനി ശ്രദ്ധ ശരിക്കുമുള്ള ട്രാഫിക് മാനേജ്‌മെന്റിന് നല്‍കൂ. അവിടെയുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധിക്കുകയാണല്ലോ നിങ്ങളുടെ ജോലിയെന്നും ഒരു യൂസര്‍ കുറിച്ചു.

3

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്

അതേസമയം ബെംഗളൂരു ട്രാഫിക് പോലീസ് ഇപ്പോള്‍ ചെയ്യുന്നത് ചെറിയ നിയമലംഘനങ്ങള്‍ തടയുക മാത്രമാണ്. നിരവധി പോലീസുകാരന്‍ തന്നെ ഹെല്‍മെറ്റില്ലാതെ നടക്കുന്നുണ്ട്. ഇവരില്‍ പലരെയും മറ്റ് പോലീസുകാര്‍ പിഴ ചുമത്താതെ പറഞ്ഞയക്കുന്നതായും മറ്റൊരു യൂസര്‍ കുറ്റപ്പെടുത്തി. നിയമം എല്ലാവര്‍ക്കും ഉള്ളത്. ട്രാഫിക് നിയമം പാലിക്കേണ്ടതാണ്. ഇത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ഒരാള്‍ കുറിച്ചിട്ടുണ്ട്. ബെംഗളൂരു പോലീസിന്റെ ട്രാഫിക് നിയമലംഘനത്തോടുള്ള സമീപം കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

4

വൃദ്ധയ്ക്ക് നേരെ കങ്കാരുവിന്റെ ആക്രമണം: വളര്‍ത്തുനായ ചെയ്തത് കണ്ടോ; വൈറലായി സംഭവംവൃദ്ധയ്ക്ക് നേരെ കങ്കാരുവിന്റെ ആക്രമണം: വളര്‍ത്തുനായ ചെയ്തത് കണ്ടോ; വൈറലായി സംഭവം

കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസിന്റെ തന്നെ മറ്റൊരു സംഭവവും വൈറലായിരുന്നു. ഒരു യുവാവിന് ബെംഗളൂരു ട്രാഫിക് പോലീസ് ചലാന്‍ അയച്ചിരുന്നു. എന്നാല്‍ ഇതിന്റെ തെളിവ് കാണിക്കാനായിരുന്നു ഈ യുവാവ് പോലീസിനോട് ആവശ്യപ്പെട്ടത്. താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍ യുവാവ് ഹെല്‍മെറ്റില്ലാതെ നഗരത്തിലൂടെ വാഹനമോടിക്കുന്ന ചിത്രം അടക്കമാണ് ഇതിന് ബെംഗളൂരു ട്രാഫിക് പോലീസ് മറുപടി നല്‍കിയത്. ഇതോടെ .യുവാവ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുങ്ങിയിരുന്നു. ഒരുപാട് അഭിനന്ദനവും ഇതിന് പോലീസിന് ലഭിച്ചിരുന്നു.

English summary
a policeman from bengaluru traffic fines colleague goes viral, social media's reaction is mixed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X