കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video: തോളില്‍ ചാഞ്ഞുകിടന്ന് യാത്രക്കാരന്റെ കുഞ്ഞ്... ഹീറോ ആയി എയര്‍ ഇന്ത്യ ജീവനക്കാരന്‍

Google Oneindia Malayalam News

എയര്‍ ഇന്ത്യ വിമാനത്തിന് അകത്തുനിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. നിരവധിപേരാണ് ഈ വീഡിയോ കണ്ട് മനസ്സ്‌നിറഞ്ഞിരിക്കുന്നത്. എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

പല വിമനങ്ങളിലെ സര്‍വീസിനെക്കുറിച്ചും വളരെ മോശമായ അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ വളരെ വ്യത്യസ്തമാണ് എയര്‍ ഇന്ത്യയിലെ ജീവനക്കാരന്റെ ഈ പെരുമാറ്റം എന്നാണ് വീഡിയോ കണ്ടവരൊക്കെ പറയുന്നത്. എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയ എയര്‍ ഇന്ത്യയുടെ ജീവനക്കാരനെ പുകഴ്ത്തുന്നത് എന്നല്ലേ ..നോക്കാം

Viral Video: 'ആ വേല ഇനി കയ്യിലിരിക്കട്ടേ'...കാളയുടെ നെറ്റിയില്‍ ക്യൂആര്‍ കോഡ്...വൈറലായി വീഡിയോViral Video: 'ആ വേല ഇനി കയ്യിലിരിക്കട്ടേ'...കാളയുടെ നെറ്റിയില്‍ ക്യൂആര്‍ കോഡ്...വൈറലായി വീഡിയോ

1

വിമാനത്തില്‍ ഒരു കുഞ്ഞ് കരയുകയാണ്.അപ്പോഴാണ് നമ്മുടെ കഥാനായകനായ എയര്‍ ഇന്ത്യ ജീവനക്കാരന്റെ ഇടപെടല്‍. വിമാനത്തില്‍ കരയുന്ന കുഞ്ഞിനെ ഇദ്ദേഹം ആശ്വസിപ്പിക്കുകയാണ്. കുഞ്ഞിന്റെ പിതാവ് ജീവന്‍ വെങ്കിടേഷ് ഈ രംഗം ചിക്രീകരിച്ച് തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ അപ്ലോഡ് ചെയ്തു. ജീവനക്കാരന്‍ കൈക്കുഞ്ഞുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. വീഡിയോയ്ക്ക് 2 ദശലക്ഷത്തിലധികം കാഴ്ച്ചക്കാറാണ് കുറഞ്ഞസമയം കൊണ്ട് ലഭിച്ചത്. നീല്‍ മല്‍കം എന്ന് ജീവനക്കാരനാണ് കുഞ്ഞിനെയും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്. കുഞ്ഞ് അപരിചിതനായ ആ ജീവനക്കാരനുമായി പെട്ടെന്ന് തന്നെ ഇണങ്ങുന്നു. അവള്‍ ബഹളമൊന്നും ഉണ്ടാക്കുന്നില്ല.

പ്രിയ താരത്തിനൊപ്പം ആരതി പൊടി; റോബിനെവിടെയെന്ന് ആരാധകർ

2

'ഒരു @airindia.in സ്റ്റാഫിന്റെ മധുരം നിറഞ്ഞ ഈ പ്രവൃത്തിയെ ശരിക്കും അഭിനന്ദിക്കുന്നു, എന്റെ മകള്‍ക്ക് ഈ ജീവനക്കാരന്റെ തോളില്‍ കിടന്ന് ആശ്വാസം തോന്നിയപ്പോള്‍ അത് അതിശയകരമാണ്, അദ്ദേഹത്തിന് നന്ദി. ടാറ്റ ഏറ്റെടുത്തതിന് ശേഷം ഈ യാത്രയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി അപ്ഡേറ്റ്: എന്റെ വീഡിയോയിലെ മാന്യനെ കണ്ടെത്തി, ഇത് @neil_nitin_ub ആണ് ഇത് വൈറലാക്കിയതിന് എല്ലാവര്‍ക്കും നന്ദി,' വീഡിയോ അടിക്കുറിപ്പ് ആയി കുട്ടിയെ പിതാവ് എഴുതി. നിരവധിപേരാണ് കമന്റിമായി എത്തിയിരിക്കുന്നത്. എല്ലാവരും വളരെ സന്തോഷത്തിലാണ്. ജീവനക്കാരനെയും ടാറ്റയേയും പുകഴ്ത്തിയാണ് കമന്റ്. ഹൃദയം നിറഞ്ഞെന്നും, എത്ര മനോഹരമെന്നു, ജീവനക്കാരന് സല്യൂട്ടെന്നും തുടങ്ങി ഒരുപാട് കമന്‍രുകള്‍ വീഡിയോയ്ക്ക് വരുന്നുണ്ട്.

4


സർക്കാർ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയായ എയർ ഇന്ത്യയെ കേന്ദ്രസർക്കാർ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറിയിരുന്നു. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റയ്ക്ക് കൈമാറി നടപടികൾ പൂർത്തിയാക്കിയതായി കേന്ദ്രം അറിയിച്ചിരുന്നു. കടബാധ്യതയെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് വിറ്റത്. 18000 കോടി രൂപയ്ക്കായിരുന്നു കരാർ.
എയർ ഇന്ത്യയുടെ ആകെ കടത്തിൽ 15300 കോടി രൂപ ടാറ്റ ഏറ്റെടുത്തു

4

69 വർഷത്തിനു ശേഷമാണിപ്പോൾ എയർ ഇന്ത്യയുടെ കോക്പിറ്റിലേക്ക് ടാറ്റാ ഗ്രൂപ്പ് മടങ്ങിയെത്തിയത്. 1932ൽ ടാറ്റ ഗ്രൂപ്പ് തുടക്കമിട്ട ടാറ്റ എയർലൈൻസ് പിന്നീട് 1949ലാണ് എയർ ഇന്ത്യ എന്നു പേര് മാറ്റിയത്. 1953ലാണ് ദേശസാത്കരണത്തിലൂടെ എയർ ഇന്ത്യയെ കേന്ദ്രസർക്കാർ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവൻ ഓഹരികളും അന്ന് സർക്കാർ വാങ്ങിയത്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സൺസ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി പ്രവർത്തന സേവന നിലവാരം മെച്ചപ്പെടുത്താൻ 100 ദിവസത്തെ പദ്ധതി തയ്യാറാക്കുമെന്നും നേരത്തെ ടാറ്റ ഗ്രൂപ്പ് അറിയിച്ചിരുന്നു.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

English summary
A video of an Air India flight attendant pampering a crying baby has gone viral on social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X