Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ കാമുകനെ കാണാന്‍ 5000 കിലോ മീറ്റർ പറന്നെത്തി: പിന്നീട് കണ്ടത് വെട്ടിനുറുക്കപ്പെട്ട നിലയില്‍

പങ്കാളിയുടെ ചതിയില്‍ അകപ്പെട്ട് മരണത്തിലേക്ക് നയിക്കപ്പെട്ട നിരവധി കാമുകി കാമുകന്‍മാരുടെ വാർത്തകള്‍ നാം അനുദിനം കേള്‍ക്കുന്നു. അക്കൂട്ടത്തില്‍ കേരളത്തെയൊന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകം. അത്രേയേറെ വിശ്വാസമുണ്ടായിരുന്ന കാമുകിയുടെ ചതിയില്‍ അകപ്പെട്ട് കൊല്ലപ്പെട്ട ഷാരോണ്‍ ഏവരുടേയും നൊമ്പരമായി. ഇതുപോലെയല്ലെങ്കിലും പങ്കാളിയുടെ കെണിയില്‍പ്പെട്ട് ക്രൂരമായി കൊല്ലപ്പെടേണ്ടി വന്ന കാമുകിയുടെ വാർത്തയാണ് മെക്സിക്കോയില്‍ നിന്നും പറത്ത് വരുന്നത്.

മെക്സിക്കോയിലെ തന്റെ വീട്ടില്‍ നിന്നും

മെക്സിക്കോയിലെ തന്റെ വീട്ടില്‍ നിന്നും 5000 കിലോ മീറ്റർ വിമാനത്തില്‍ യാത്ര ചെയ്താണ് ബ്ലാങ്ക അരെല്ലാനോ എന്ന് 51 കാരിയായ സ്ത്രീ തന്റെ കാമുകനെ കാണാനായി പെറുവിലേക്ക് പുറപ്പെടുന്നത്. എന്നാല്‍ പെറുവിലെ ഒരു കടല്‍ത്തീരത്ത് നിന്നും കൊത്തി നുറക്കപ്പെട്ട നിലയിലുള്ള ബ്ലാങ്ക അരെല്ലാനോയുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പിന്നീട് കണ്ടെത്തിയത്.

ജൂലൈ അവസാനം ബ്ലാങ്ക അരെല്ലാനോ ലിമയിലേക്ക്

ജൂലൈ അവസാനം ബ്ലാങ്ക അരെല്ലാനോ ലിമയിലേക്ക് ഒരു യാത്ര പോകുമെന്ന് അവളുടെ കുടുംബത്തോട് പറഞ്ഞിരുന്നു. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി മാറിയ ജുവാൻ പാബ്ലോ ജെസസ് വില്ലഫ്യൂർട്ടെയെ കാണുാനായിരുന്നു ലിമയിലേക്കുള്ള യാത്രം. കാമുകൻ താമസിച്ചിരുന്ന ബീച്ച് സിറ്റിയായ ഹുവാച്ചോ സന്ദർശിക്കാനായിരുന്നു ബ്ലാങ്ക അരെല്ലാനോ ലക്ഷ്യമിട്ടതെന്നാണ് അവരുടെ കുടുംബം വ്യക്തമാക്കുന്നത്.

ഓണ്‍ലൈനിലൂടെ മാത്രമേ പരിചയമുള്ളുവെങ്കിലും ഇത്

പാബ്ലോ ജെസസ് വില്ലഫ്യൂർട്ടുമായി താന്‍ പ്രണയത്തിലാണെന്നും ഓണ്‍ലൈനിലൂടെ മാത്രമേ പരിചയമുള്ളുവെങ്കിലും ഇത് തനിക്ക് പറ്റിയ നല്ല ബന്ധമായിരിക്കുന്നുവെന്ന് കരുതുന്നുവെന്നാണ് അനന്തരവൾ കാർല അരെല്ലാനോയുമായുള്ള അവസാന ഫോണ്‍ കോളില്‍ ബ്ലാങ്ക അരെല്ലാനോ പറഞ്ഞിരുന്നത്. പിന്നീട് ദീർഘനാള്‍ ഒരു വിവരവും ഇല്ലാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബ്ലാങ്ക അരെല്ലാനോ കൊല്ലപ്പെട്ടതായി കണ്ടെത്തുന്നത്.

പലചരക്ക് കട ഈ ദിശയിലല്ലെങ്കില്‍ നഷ്ടങ്ങള്‍ സംഭവം: വീടിന് മാത്രമല്ല, കടയ്ക്കുമുണ്ട് വാസ്തുവിദ്യ

ഞാൻ ഈ അവസ്ഥയിലെത്തുമെന്ന് ഒരിക്കലും

"ഞാൻ ഈ അവസ്ഥയിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഈ പോസ്റ്റ് പ്രചരിപ്പിക്കുന്നതിനും എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളെ കണ്ടെത്തുന്നതിനും ഇന്ന് ഞാൻ നിങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നു. നവംബർ 07 തിങ്കളാഴ്ച പെറുവിൽ വച്ച് എന്റെ അമ്മായി ബ്ലാങ്ക ഒലിവിയ അരെല്ലാനോ ഗുട്ടിറെസിനെ കാണാതായി, "കാർല അരെല്ലാ നവംബർ 12 ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

പൊലീസില്‍ നല്‍കിയ പരാതിയെ തുടർന്ന് അന്വേഷണം

പൊലീസില്‍ നല്‍കിയ പരാതിയെ തുടർന്ന് അന്വേഷണം ശക്തമാക്കുകയും ബ്ലാങ്ക അരെല്ലാനോയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. വെള്ളി മോതിരം ധരിപ്പിച്ച ഒരു വിരലായിരുന്നു ആദ്യം കണ്ടെത്തിയത്. ഇത് കുടുംബം തിരിച്ചറിഞ്ഞതോടെ തിരച്ചില്‍ ഊർജ്ജിതമാക്കി. തുടർന്നുള്ള ദിവസങ്ങളിൽ, ഹുവാച്ചോയിലെ അതേ കടൽത്തീരത്ത് മുഖം വ്യക്തമല്ലാത്ത തലയും കൈയും പിന്നീട് എല്ലാ ആന്തരിക അവയവങ്ങളുമുള്ള ഒരു ദേഹവും ഉൾപ്പെടെ കൂടുതൽ ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു.

സംഭവത്തില്‍ ജുവാൻ പാബ്ലോ വില്ലഫ്യൂർട്ടിനെതിരെ

സംഭവത്തില്‍ ജുവാൻ പാബ്ലോ വില്ലഫ്യൂർട്ടിനെതിരെ പെറു പോലീസ് അധികം വൈകാതെ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ അദ്ദേഹം അരെല്ലാനോയെ താന്‍ കൊലപ്പെടുത്തിയതായും മൃതദേഹം വെട്ടിനുറുക്കി കടലില്‍ ഉപേക്ഷിച്ചുവെന്നും വെളിപ്പെടുത്തി. ബ്ലാങ്ക അരെല്ലാനോ പെറുവിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കാമുകന്‍ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+