• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോത്സ്യന്റെ ഉപദേശം; പാമ്പിനെ വച്ചൊരു പൂജ നടത്തി, വയോധികന്റെ നാവിന് സംഭവിച്ചത്

Google Oneindia Malayalam News

അന്ധവിശ്വാസങ്ങള്‍ പൊതുവെ വര്‍ദ്ധിച്ചുവരുന്ന ഒരു കാലമാണിന്ന്. കേരളത്തില്‍ അടുത്തിടെ അന്ധവിശ്വാസങ്ങളുടെ പേരില്‍ നടന്ന സംഭവങ്ങല്‍ നമ്മളെ എല്ലാവരെയും ഞെട്ടിക്കുന്നതാണ്. രണ്ട് സ്ത്രീകളെയാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ മൂന്ന് പേര്‍ ചേര്‍ന്ന് നരബലി നടത്തിയത്. സാമ്പത്തികമായ ഉന്നമനത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് കേള്‍ക്കുമ്പോഴാണ് കൂടുതല്‍ ഞെട്ടുന്നത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ലോട്ടറി വില്‍പ്പനക്കാരായ റോസിലി, പത്മ എന്നീ സ്ത്രീകളായാണ് മൂവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഐശ്വര്യത്തിന് വേണ്ടി നരബലി കൊടുത്തുവെന്നാണ് കേസ്.

1

ദില്‍ഷയ്ക്ക് പണികിട്ടി, തട്ടിപ്പ്?; വിശ്വസിക്കരുതെന്ന് ബ്ലെസ്ലി, ഒടുവില്‍ സംഭവിച്ചതില്‍ വിശദീകരണംദില്‍ഷയ്ക്ക് പണികിട്ടി, തട്ടിപ്പ്?; വിശ്വസിക്കരുതെന്ന് ബ്ലെസ്ലി, ഒടുവില്‍ സംഭവിച്ചതില്‍ വിശദീകരണം

എന്നാല്‍ ഇപ്പോഴിതാ അന്ധവിശ്വാസത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു ജ്യോത്സ്യന്റെ വാക്ക് കേട്ട് സ്വന്തം ജീവന്‍ തന്നെ പണയപ്പെടുത്തിയിരിക്കുകയാണ് ഒരു വയോധികന്‍. എന്നാല്‍ ഇദ്ദേഹത്തിന്റെ പേരോ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

2

തന്റെ ദോഷം മാറുന്നതിന് പാമ്പിനെ വച്ച് ഒരു പൂജ ചെയ്തതാണ് ഇദ്ദേഹം. പൂജയ്ക്കിടെ പാമ്പ് കടിയേറ്റ് ഇയാളുടെ നാവ് മുറിച്ചുമാറ്റേണ്ടി വന്നു. ഇയാളുടെ ജീവന്‍ തന്നെ ഡോക്ടര്‍മാര്‍ പണിപെട്ടാണ് രക്ഷിച്ചെടുത്തത്. സംഭവത്തെ കുറിച്ച് മാധ്യമങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ഇങ്ങനെയാണ്.

3

ലോകത്തൊരു ചികിത്സക്കും രക്ഷപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; പാക് ബാലന് കേരളത്തില്‍ പുനര്‍ജന്മംലോകത്തൊരു ചികിത്സക്കും രക്ഷപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; പാക് ബാലന് കേരളത്തില്‍ പുനര്‍ജന്മം

ഗോപിച്ചെട്ടിപ്പാളയം സ്വദേശിയായ ഇദ്ദേഹം ദിവസവും തന്നെ പാമ്പ് കടിക്കുന്നതായി സ്വപ്‌നം കാണാറുണ്ട്. ഇത് പതിവായതോടെ അദ്ദേഹം പരിഹാരത്തിനായി ഒരു ജ്യോത്സ്യനെ സമീപിച്ചു. ഇതോടെയാണ് ജ്യോത്സ്യന്‍ സ്വപ്‌നത്തില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി ഒരു പൂജയെ കുറിച്ച് പറഞ്ഞത്. പാമ്പിനെ വച്ചുള്ള ഒരു പൂജയെ കുറിച്ചാണ് ജ്യോത്സ്യന്‍ ഉപദേശിച്ചത്.

4

അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ പണി കിട്ടും; ഉത്തരവുമായി ഹൈക്കോടതിഅമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ പണി കിട്ടും; ഉത്തരവുമായി ഹൈക്കോടതി

ഈ പൂജ നടത്തുന്നതിനായി ഒരു ക്ഷേത്രവും ജ്യോത്സ്യന്‍ തന്നെ നിര്‍ദ്ദേശിച്ചു. ക്ഷേത്രത്തില്‍ എത്തി പൂജാരിയോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹവും ജ്യോത്സ്യന്റെ വാദം ശരിവച്ചു. ഇതിന് ശേഷമാണ് ഇവര്‍ പൂജ നടത്തിയത്. പൂജയ്ക്ക് ശേഷം പൂജാരി ഇദ്ദേഹത്തിന്റെ നാവ് പാമ്പിന്റെ മാളത്തിലേക്ക് നീട്ടാന്‍ ആവശ്യപ്പെട്ടു. ഇതോടെ മാളത്തിലുണ്ടായിരുന്നു അണലി വയോധികന്‍രെ നാക്കില്‍ കടിച്ചു.

5

വേദന കൊണ്ടും വിഷത്തിന്റെ ശക്തികൊണ്ടും ഇയാള്‍ ബോധരഹിതനായി. ഇയാളുടെ ഒരു ബന്ധു ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ ഇയാളുടെ വായ മുഴുവന്‍ രക്തപ്രവാഹമായിരുന്നുവെന്നും നാക്കിലെ കോശങ്ങളിലെല്ലാം വിഷം കയറിയിരുന്നതിനാല്‍ നാക്ക് ആദ്യമേ മുറിച്ചുകളയേണ്ടിവന്നുവെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

6

ഭൂമിയുടെ അവസാനമെത്തി: മൂന്നാം ലോകം മഹായുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് പ്രവചനം; തുടങ്ങുന്നത് ഇങ്ങനെഭൂമിയുടെ അവസാനമെത്തി: മൂന്നാം ലോകം മഹായുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് പ്രവചനം; തുടങ്ങുന്നത് ഇങ്ങനെ

നാക്ക് മുറിച്ചുമാറ്റിയിട്ട് പോലും ഇദ്ദേഹത്തിന്റെ ജീവന്‍ സുരക്ഷിതമാക്കാന്‍ നാല് ദിവസം തങ്ങള്‍ പാടുപെട്ടുവെന്നും ഡോക്ടര്‍ പറയുന്നു. ഒരു അന്ധവിശ്വസമാണ് ഈ വയോധികന്‍രെ ജീവന്‍ അപകടത്തിലാക്കിയത്. ഇത്തരം അന്ധവിശ്വാസങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്.

7

ഇയാള്‍ക്ക് അണലിയുടെ കടിയേറ്റെന്നാണ് റിപ്പോര്‍ട്ട്. വൈപ്പറിഡേ കുടുംബത്തില്‍ ഉള്ള വൈപ്പറിനേ എന്ന ഉപകുടുംബത്തിലെ അംഗങ്ങളെയാണ് സാധാരണ അണലികള്‍ എന്ന് വിളിക്കുന്നത്. ഈ വിഷ സര്‍പ്പങ്ങളെ യൂറോപ്പ് . ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. ഈ ഉപകുടുംബത്തില്‍ 66 അണലി വര്‍ഗ്ഗങ്ങള്‍ ഉണ്ട്. പൊതുവെ ഉഷ്ണമേഖലയിലും മിതോഷ്മേഖലാ പ്രദേശങ്ങളിലുമാണു ഇവയെ കണ്ടുവരുന്നതെങ്കിലും , വൈപെറ ബെരുസ് എന്ന ഇനത്തെ ആര്‍ട്ടിക്ക് പ്രദേശത്തും കാണപ്പെടുന്നു. ഇന്ത്യയില്‍ 2 ഇനം അണലികളേയുള്ളു അവ ചേനത്തണ്ടന്‍,ചുരുട്ടമണ്ഡലി എന്നിവയാണ്.

English summary
astrologer advised the old man who worshiped the snake lost his tongue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X