സ്മാര്‍ട്ട്‌ഫോണ്‍ 14 വയസ് വരെ തൊടാന്‍ പോലും അനുവാദമില്ല, ബില്‍ ഗേറ്റ്‌സിന്റെ മകളുടെ ആസ്തി ഇത്ര
നമ്മള്‍ ദീര്‍ഘകാലം ലോകത്തെ ഏറ്റവും വലിയ ധനികനായി കേട്ടിരുന്നത് ബില്‍ ഗേറ്റ്‌സിന്റെ പേരായിരിക്കും. ഇലോണ്‍ മസ്‌കും മാര്‍ക്ക് സക്കര്‍ബര്‍ഗുമെല്ലാം ബില്യേണഴ്‌സ് ലിസ്റ്റിലേക്ക് വരുന്നതിന് മുമ്പുള്ള കാര്യമാണിത്. മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ ലോകപ്രശസ്തനാണ് അദ്ദേഹം.
ബില്‍ ഗേറ്റ്‌സിനോളമോ അതിനേക്കാളോ പ്രശസ്തയാണ് മുന്‍ ഭാര്യ മെലിന്‍ഡ ഗേറ്റ്‌സ്. 2021ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. പക്ഷേ ബിസിനസ് കാര്യങ്ങളെല്ലാം ഇരുവരും ഒരുമിച്ചാണ് നോക്കി നടക്കുന്നത്. ഇവരുടെ ചാരിറ്റി സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നതും ഇരുവരും ചേര്‍ന്നാണ്. ഇതും ആഗോള പ്രശസ്തമാണ്.

ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും ചേര്‍ന്നാണ് മൈക്രോസോഫ്റ്റിന്റെ സ്ഥാപിച്ചത്. എന്നാല്‍ ഇവരുടെ മകള്‍ ജെന്നിഫറിനെ കുറിച്ച് അധികമാരും അറിയാന്‍ വഴിയില്ല. ബില്‍ ഗേറ്റ്‌സിന്റെയും മെലിന്‍ഡയുടെയും മൂത്ത മകളാണ് ജെന്നിഫര്‍ ഗേറ്റ്. അടുത്തിടെയാണ് ഇവര്‍ ബിരുദം പൂര്‍ത്തിയാക്കിയത്.
അതായത് മെഡിക്കല്‍ സ്‌കൂള്‍ ബിരുദമാണിത്. ന്യൂയോര്‍ക്കിലെ മൗണ്ട് സിനായിയില്‍ ഉള്ള ഇക്കാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നാണ് ജെന്നിഫര്‍ ബിരുദമെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെ ജെന്നിഫര്‍ അത് അറിയിക്കുകയും ചെയ്തു. മകളെ കുറിച്ചോര്‍ത്ത് അഭിമാനം എന്നാണ് ബില്‍ ഗേറ്റ്‌സ് കുറിച്ചത്. ബാല്യകാല്യ സ്വപ്‌നമാണ് പൂവണിഞ്ഞതെന്ന് ജെന്നിഫര്‍ പറഞ്ഞു.
ജെന്നിഫറിന് രണ്ട് സഹോദരങ്ങളാണ് ഉള്ളത്. റോറി ഗേറ്റ്‌സും, ഫീബി ഗേറ്റ്‌സുമാണ് ജെന്നിഫറിന്റെ ഇളയ സഹോദരങ്ങള്‍. അതേസമയം ടെക് മേഖലയിലെ ഒന്നാം നിരക്കാരാണ് ബില്‍ ഗേറ്റ്‌സും അതുപോലെ മൈക്രോസോഫ്റ്റും. സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ മേഖലയിലെ ഇവരുടെ സാന്നിധ്യം വളരെ വലുതുമാണ്.
എന്നാല്‍ മകള്‍ ജെന്നിഫര്‍ക്ക് ഇവയൊന്നും ചെറുപ്പത്തില്‍ ലഭ്യമായിരുന്നില്ല. 14ാം വയസ്സ് വരെ സ്മാര്‍ട്ട്‌ഫോണ്‍ ജെന്നിഫര്‍ ഗേറ്റ്‌സ് ഉപയോഗിച്ചിട്ടേയില്ല. കേട്ടാല്‍ പലര്‍ക്കും അത്ഭുതം തോന്നുന്ന കാര്യമാണിത്. 2018ല്‍ ജെന്നിഫര്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹ്യൂമന്‍ ബയോളജിയില്‍ ബിരുദം നേടിയിരുന്നു.
അതേസമയം സ്റ്റാന്‍ഫോര്‍ഡിലെ ബിരുദത്തിന് ശേഷമാണ് ജെന്നിഫര്‍ മെഡിക്കല്‍ ബിരുദമെടുക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷം എല്ലാത്തില്‍ നിന്നും ബില്‍ ഗേറ്റ്‌സിന്റെ മകള്‍ വിട്ടുനിന്നിരുന്നു. ജെന്നിഫറിന്റെ വലിയ അഭിനിവേശമായ കുതിരയോട്ടത്തില്‍ പരിശീലനം നടത്തുന്നതിനായിരുന്നു ഇത്. തന്റെ ചെറുപ്പക്കാലത്തെ പീഡിയാട്രീഷ്യനാണ് മെഡിക്കല്‍ ബിരുദമെടുക്കാന്‍ പ്രചോദനമായതെന്ന് ജെന്നിഫര്‍ നേരത്തെ പറഞ്ഞിരുന്നു.
ബില്‍ ഗേറ്റ്‌സ് മക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലെറ്റുകളും ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. 14 വയസ്സ് വരെയായിരുന്നു നിയന്ത്രണം. പ്രത്യേകിച്ച് തീന്‍ മേശയില്‍ ഗാഡ്ജറ്റുകള്‍ കൊണ്ടുവരാനേ പാടില്ലായിരുന്നു. നിലവില്‍ ജെന്നിഫറിന് 20 മില്യണാണ് ആസ്തി. 167.04 കോടി വരുമിത്.












Click it and Unblock the Notifications