ജീവനാംശം കൊടുത്തില്ല; മുന്‍ ഭര്‍ത്താവിന്റെ വിവാഹം അലങ്കോലമാക്കി യുവതി, സംഭവിച്ചത് ഇങ്ങനെ
ബെയ്ജിങ്: വിവാഹ മോചിതരായ ഭാര്യ-ഭര്‍ത്താക്കന്മാര്‍ ശത്രുക്കളായി മാറുമോ? മാറാന്‍ സാധ്യത കൂടുതലായിരിക്കും എന്നത് സാക്ഷ്യപ്പെടുത്തുകയാണ് ചൈനയില്‍ നിന്നുള്ള ഒരു സംഭവം. മുന്‍ ഭര്‍ത്താവിന്റെ വിവാഹത്തിനെത്തിയ യുവതി ആ വിവാഹം ശരിക്കും അലങ്കോലമാക്കി കളഞ്ഞു.
വലിയൊരു ബാനറും കൊണ്ടാണ് അവര്‍ വിവാഹ വേദിയിലെത്തിയത്. അതില്‍ മോശപ്പെട്ട ചില കാര്യങ്ങളും എഴുതിയിരുന്നു. ഇതിനൊക്കെ കാരണം വിവാഹ മോചനത്തില്‍ നടന്ന തര്‍ക്കങ്ങളാണ്. യുവാവ് ഇതുവരെ മുന്‍ഭാര്യക്ക് ജീവനാംശം നല്‍കിയിട്ടില്ല. ആ പണം കിട്ടാത്തത് കൊണ്ടാണ് വിവാഹം അലങ്കോലമാക്കാനാണ് യുവതി എത്തിയത്.

ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. ലുവോ എന്നാണ് യുവതിയുടെ പേര്. ഇവരും മുന്‍ഭര്‍ത്താവ് ലിയും തമ്മില്‍ 2019ല്‍ വിവാഹ മോചിതരായതാണ്. എന്നാല്‍ ലിയ്ക്കാണ് മകളുടെ കൈവശാവകാശം ലഭിച്ചത്.
വിവാഹ മോചന ഉടമ്പടി പ്രകാരം ലി, മുന്‍ ഭാര്യക്ക് ഒരു മില്യണ്‍ യുവാന്‍ ജീവനാംശം നല്‍കണം. ഇത് 1.16 കോടി രൂപയോളം വരും. മാസം 58097 രൂപയും ചെലവിനായി ഇയാള്‍ നല്‍കണം.
ഇതിനൊപ്പം ഇവരുടെ മെഡിക്കല്‍ ചെലവുകളും, ബിസിനസ് ഇന്‍ഷുറന്‍സുമെല്ലാം ലീ നല്‍കണം. യുവതി മറ്റൊരു വിവാഹം കഴിക്കുന്നത് വരെ ഇത് തുടരും. അതേസമയം ലീ ഇതുപ്രകാരമുള്ള ജീവനാംശം ഇവര്‍ക്ക് നല്‍കിയില്ല. ഈ വര്‍ഷം ജനുവരിയില്‍ രണ്ടാമതും വിവാഹം കഴിക്കുകയായിരുന്നു.
ഈ വിഷയത്തില്‍ നേരത്തെ കോടതി ഇടപെട്ടിരുന്നു. മധ്യസ്ഥതയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും വിജയിച്ചിരുന്നില്ല. ലുവോയെ ഇതാണ് ചൊടിപ്പിച്ചത്. എന്താണ് ഇതിന് ചെയ്യേണ്ടതെന്ന് തനിക്ക് അറിയാമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.
ലീ വലിയ ആഘോഷത്തില്‍ വിവാഹം കഴിക്കാനായി എത്തിയതായിരുന്നു. എന്നാല്‍ ലു നേരത്തെ ഇവിടെയെത്തി അതിഥികള്‍ക്കെല്ലാം ലഘുലേഖ വിതരണം ചെയ്തിരുന്നു. അതില്‍ എഴുതിയിരിക്കുന്ന കാര്യം ഒരാളെ അപമാനിക്കാവുന്നതിന്റെ പരമാവധിയായിരുന്നു.
ഒരു അഭിസാരികയെ വിവാഹം ചെയ്തതിന് മുന്‍ ഭര്‍ത്താവിനെ മുന്‍ ഭാര്യ അഭിനന്ദിക്കുന്നു എന്നായിരുന്നു ലഘുലേഖയില്‍ എഴുതിയിരുന്നത്. അത് മാത്രമല്ല ഇവിടെ പ്രതിഷേധ ബാനറും ഇവര്‍ കെട്ടിത്തൂക്കിയിരുന്നു.
'എന്റെ ഭര്‍ത്താവിനെ ആരോ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രിയ പത്‌നിയെന്ന നിലയില്‍ ഈ വിവാഹത്തെ ഞാന്‍ അംഗീകരിക്കുന്നു. ഒരു അഭിസാരികയെ വിവാഹം ചെയ്ത കാര്യം അംഗീകരിക്കുന്നുവെന്നും' ഇവര്‍ കുറിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തെ തുടർന്ന് കേസ് വീണ്ടും കോടതിയിലെത്തുകയായിരുന്നു. മൂന്ന് മാനനഷ്ടക്കേസുകളാണ് ലീ കോടതിയില്‍ നല്‍കിയത്. കുട്ടിയുടെ കസ്റ്റഡിയും ആവശ്യപ്പെട്ടു.
കോടതിയിലെ ചർച്ചയ്ക്ക് ഒടുവില്‍ തുക നല്‍കാന്‍ ലി സമ്മതിക്കുകയായിരുന്നു. മൂന്ന് ഘഡുക്കളായിട്ടാണ് അത് നല്‍കിയത്. ഇതേ തുടര്‍ന്ന് ലുവോ പരസ്യമായി സോഷ്യല്‍ മീഡിയയിലൂടെ ക്ഷാമപണവും അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications