750 കോടിയുടെ വീടുണ്ട്; 1,85000 കോടിയുടെ സ്വത്തുണ്ട്; ഈ കോടീശ്വരന് സ്വന്തം വീട്ടില്‍ പ്രവേശനമില്ല
മുംബൈ: ലോകത്ത് ഒരു കോടീശ്വരനും ഈ ഗതി വരുത്തല്ലേ, ഇങ്ങനെ പ്രാര്‍ത്ഥിക്കുന്ന ഏറ്റവും വലിയ ബിസിനസുകാരനായിരിക്കും സൈറസ് പൂനാവാല. എന്നാല്‍ ഗതികേട് എന്തെന്ന് വെച്ചാല്‍ സ്വന്തം വീട്ടില്‍ കയറാനാവില്ല. ഇങ്ങനൊരു ഗതികേട് ആര്‍ക്കും വരില്ല. ഇന്ത്യയിലെ കോടീശ്വരന്മാരായ ബിസിനസുകാരില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് സൈറസ് പൂനാവാല.
എന്നാല്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത് സ്വന്തം വീടിന്റെ പേരിലാണ്. അത്യാഡംബരമുള്ള വീട് വാങ്ങിയിട്ടും അതിനുള്ളിലൊന്ന് കയറി താമസിക്കാനുള്ള യോഗം തനിക്ക് വന്നില്ലല്ലോ എന്നാണ അദ്ദേഹത്തിനും കുടുംബത്തിനുമുള്ള പരിഭവം. പക്ഷേ സ്വത്തിന്റെ കാര്യത്തില്‍ അദ്ദേഹം വളരെ മുന്നിലാണ്.

വീടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല
പൂനാവാലയുടെ വീട് എന്ന് പറഞ്ഞാല്‍ അതിന്റെ പ്രഭ കുറഞ്ഞ് പോകും. അത്തരത്തിലാണ് ആ കൊട്ടാരത്തിന്റെ പ്രഭാവം. 750 കോടിയാണ് ഈ വീടിന്റെ വില. 2015ലാണ് സൈറസ് പൂനാവാല ഈ വീട് വാങ്ങുന്നത്. എന്നാല്‍ ഇതുവരെ ആ വീട്ടില്‍ താമസിക്കാന്‍ സാധിച്ചിട്ടില്ല.
ഈ വീടിന്റെ ഉടമസ്ഥാവകാശവും, അത് അനുഭവിക്കാനുമുള്ള യോഗത്തിനുമായി പൂനാവാല നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഈ വീട് ഉപയോഗിക്കാനുള്ള അനുമതി ഇപ്പോള്‍ സൈറസിനില്ല. കാരണം വലിയൊരു കേസ് ഈ വീടുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുകയാണ്.
എന്താണ് പൂനാവാലയുടെ കേസ്
ഈ വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടക്കുന്നത്. ഒടുവില്‍ ആ പോരാട്ടം കോടതിയിലെത്തി. അതോടെ ഈ വീട്ടില്‍ ആര്‍ക്കും പ്രവേശനമില്ലാതായി. വലിയ നിയമപോരാട്ടമാണ് നടക്കുന്നത്. അത് വര്‍ഷങ്ങളായി കോടതിയില്‍ നില്‍ക്കുകയാണ്. പൂനാവാല 2015ല്‍ വാങ്ങിയതാണ് മുംബൈയിലെ ലിങ്കണ് ഹൗസ്.
എന്നാല്‍ ഈ ഇടപാട് തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ് സര്‍ക്കാര്‍. കാരണം ഈ വസ്തുവിന്റെ പേരിലാണ് തര്‍ക്കം നടക്കുന്നത. ആ ഭൂമിയിലാണ് പൂനാവാലയുടെ വീട് ഉള്ളത്.

750 കോടി നല്‍കിയിട്ടും കാര്യമില്ല
പൂനാവാല ഈ ബംഗ്ലാവിനായി 750 കോടി നല്‍കിയിട്ടും ഈ വീട് അതുകൊണ്ട് ഉപയോഗിക്കാനാവാത്ത ഗതികേടിലാണ്. അറബിക്കടലിന്റെ തീരത്താണ് ഈ വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്. യുഎസ് സര്‍ക്കാരില്‍ നിന്നാണ് ഈ വീട് സൈറസ് വാങ്ങിയത്. മഹാരാഷ്ട്ര സര്‍ക്കാരും, പ്രതിരോധ മന്ത്രാലയവും പറയുന്നത് ഈ ഭൂമി തങ്ങളുടേതാണെന്നാണ്.
അതിന് ശേഷം ഈ സ്ഥലം വില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ സ്റ്റേ ചെയ്ത് വെച്ചിരിക്കുകയാണ്. ഇത് വലിയ കോലാഹലങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ പൂനാവാല പിന്നോട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്നാക്സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
കേന്ദ്രത്തിന് താല്പര്യമില്ലെന്ന് പൂനാവാല
കേന്ദ്ര സര്‍ക്കാരിനെതിരെ അടുത്തിടെ പൂനാവാല വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. യുഎസ് സര്‍ക്കാരില്‍ നിന്ന് ഈ ബംഗ്ലാവ് വാങ്ങുമ്പോള്‍ ഒരിക്കല്‍ പോലും കേന്ദ്ര സര്‍ക്കാര്‍ ആ ഡീലിനെ എതിര്‍ത്തിരുന്നില്ല. പക്ഷേ കേന്ദ്രത്തിന് 120 മില്യണ്‍ ഡോളര്‍ യുഎസ് സര്‍ക്കാരിന് പോകുന്നതിനോട് താല്പര്യമില്ല. അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇപ്പോഴത്തെ തീരുമാനം രാഷ്ട്രീയവും, സാമൂഹികവുമായ തീരുമാനമാണെന്ന് സൈറസ് പൂനാവാല കുറ്റപ്പെടുത്തിയിരുന്നു.
1938ല്‍ വാങ്കനറിലെ രാജകുടുംബമാണ് ഈ കൊട്ടാരം പണിതത്. 1957ലാണ് ഇത് അമേരിക്കയ്ക്ക് വിറ്റത്. 999 വര്‍ഷത്തെ പാട്ടത്തിനായിരുന്നു ഈ നല്‍കിയത്. 2014ല്‍ അമേരിക്ക ഇത് വില്‍പ്പനയ്ക്ക് വെക്കുകയായിരുന്നു. സൈറസിന്റെ കുടുംബം ഇ ത് വാങ്ങുകയായിരുന്നു. വാരാന്ത്യങ്ങളില്‍ താമസിക്കാനായിരുന്നു ഈ കൊട്ടാരം.

ആരാണ് സൈറസ് പൂനാവാല
സൈറസ് പൂനാവാല കുതിര കച്ചവടക്കാരന്റെ മകനായിരുന്നു. 1966ല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സൈറസ് രൂപീകരിച്ചു. ഇന്ന് ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളാണ് അവര്‍. സൈറസിന്റെ മകനാണ് അധര്‍ പൂനാവാല. ഇപ്പോള്‍ കമ്പനിയുടെ സിഇഒയാണ് അധര്‍.
ആസ്ട്രാസെനെക്ക, കൊവിഷീല്‍ഡ് വാക്സീനുകള്‍ ഇവരാണ് നിര്‍മിക്കുന്നത്. പൂനെ യുണിവേഴ്സിറ്റിയില്‍ നിന്നാണ് സൈറസ് ബിരുദമെടുത്തത്. ഇതേ സര്‍വകലാശാലില്‍ നിന്ന് അദ്ദേഹത്തിന് ഡോക്ടറേറ്റും ലഭിച്ചിരുന്നു.
ബ്രിട്ടനില്‍ വെച്ചും ആദരം
സൈറസിനെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഓണററി ഡിഗ്രി നല്കി ആദരിച്ചിരുന്നു. 2022ല്‍ ഇന്ത്യയിലെ കോടീശ്വരന്മാരില് നാലാം സ്ഥാനത്തായിരുന്നു അദ്ദേഹം. സൈറസിന്റെ ഭാര്യ വില്ലൂ പൂനാവാല 2010ലാണ് മരിച്ചത്. അദ്ദഹേത്തിന്റെ മരുകളാണ് നടാഷ പൂനാവാല. അന്താരാഷ്ട്ര ഫാഷന്‍ ഐക്കണാണ് അവര്‍. 22.5 ബില്യണ്‍ ഡോളറാണ് സൈറസിന്റെ ആസ്്തിയെന്ന് ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1,85000 കോടി രൂപയ വരുമിത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications