
ചൈനയില്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് അടച്ചുപൂട്ടി ഗൂഗിള്‍; കാരണം കേട്ടോ!!!
ചിലപ്പോഴെങ്കിലും നമ്മൾ വിചാരിച്ച് കാണും ഗൂഗിൾ ട്രാൻസ് ലേറ്റ് ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ എന്ന്. പലപ്പോഴും മറ്റ് ഭാഷകളിൽ നിന്നും നമ്മുടെ ഭാഷയിലേക്ക് വാക്കുകളും വാചകങ്ങളും ട്രാൻസ് ലേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ഗൂഗിൾ ട്രാൻസ് ലേറ്റ്. ഒരുപക്ഷേ
ഭാഷാ വിവർത്തനത്തിനായി ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സേവനമാണ് 'ഗൂഗിൾ ട്രാൻസ്‌ലേറ്റ്'.
എന്നാൽ, ചൈനയിൽ തങ്ങളുടെ ഓൺലൈൻ വിവർത്തന സേവനം നിർത്തലാക്കിയിരിക്കുകയാണ് അമേരിക്കൻ ടെക് ഭീമനായ ഗൂഗിൾ. ചൈനയിലെ വെബ് പേജ് ഇപ്പോൾ ഗൂഗിളിന്റെ ഹോങ്കോംഗ് വിവർത്തന സൈറ്റിലേക്ക് റീഡയറക്‌ടു ചെയ്യുന്ന ഒരു പൊതു തിരയൽ ബാറിന്റെ ഫോട്ടോയാണ് കാണിക്കുന്നതെന്ന് , ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ചൈനക്കാർക്ക് പ്രവേശിക്കാനാകാത്തവാത്തതാണ് ഹോങ്കോങ് ഡൊമെയ്‌ൻ.

ഗൂഗിൾ ചൈന ട്രാൻസ്ലേറ്റ് സേവനം ലഭിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ റെഡ്ഡിറ്റിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഗുഗിൾ ആളുകളെ വഴിമാറ്റി വിട്ടുകൊണ്ടിരിക്കുന്നത്. ചൈനയിലെ ഗൂഗിൽ ട്രാൻസ് ലേറ്റ് അടച്ചുപൂട്ടാൻ കമ്പനിക്ക് കൃത്യമായ ഒരു കാരണമുണ്ട്.
' ഈ മനുഷ്യന് എനിക്ക് ആരായിരുന്നുവെന്ന് ചോദിച്ചാല്‍'; വികാരഭരിതനായി ഷോണ്‍ ജോര്‍ജ്

''ഉപയോഗം തീരെ കുറവായതിനാൽ'' ആണ് പ്രവർത്തനം നിർത്തിയതെന്നാണ് ഗൂഗിൾ വക്താവ് അറിയിച്ചത്. കുറഞ്ഞ ഉപയോഗം കാരണം ചൈനയിലെ മെയിൻലാൻഡ് ഗൂഗിൾ വിവർത്തനം നിർത്തലാക്കിയതായി ടെക് ഭീമന്റെ വക്താവ് പറഞ്ഞു. 2010-ൽ, മെയിൻലാൻഡ് ഭരണകൂടത്തിന്റെ ഇന്റർനെറ്റ് ഉള്ളടക്കത്തിന്റെ സെൻസർഷിപ്പ് കാരണം ഗൂഗിൾ അതിന്റെ സെർച്ച് എഞ്ചിൻ ചൈനയിൽ നിന്ന് പിൻവലിച്ചിരുന്നു.

യു.എസ് സെർച്ച് എഞ്ചിൻ ഭീമൻ ചൈനയിൽ 2006-ൽ ഒരു സെർച്ച് എഞ്ചിൻ ആരംഭിച്ചിരുന്നുവെങ്കിലും 2010-ൽ അതിന്റെ സേവനം രാജ്യത്ത് നിന്ന് പിൻവലിച്ചു, ആവിഷ്കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്താനും വെബ്‌സൈറ്റുകൾ തടയാനും ഉള്ള ചൈനീസ് സർക്കാർ ശ്രമങ്ങൾ കാണിച്ചുകൊണ്ടാണ് പിൻമാറ്റം.

അതേസമയം, 2010 ലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ചൈനയിലെ ഹാക്കർമാർ അതിന്റെ ചില സോഴ്‌സ് കോഡ് മോഷ്ടിച്ചതായും ചില ചൈനീസ് മനുഷ്യാവകാശ അഭിഭാഷകരുടെ ജിമെയിൽ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞ്കയറ്റം നടത്തിയിരുന്നുവെന്നും ഗൂഗിൾ പറഞ്ഞിരുന്നു. മൗണ്ടൻ വ്യൂ അടിസ്ഥാനമാക്കിയുള്ള സെർച്ച് പ്രൊവൈഡറിന്റെ മറ്റ് സേവനങ്ങളായ Google Map, Gmail എന്നിവയും ചൈനീസ് സർക്കാർ തടഞ്ഞു. ചൈനയുടെ ലോക്കൽ സേർച്ച് പ്രൊവൈറായ Baidu ഉം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെൻസെന്റും പ്രാദേശിക ഇന്റർനെറ്റ് ലാൻഡ്‌സ്‌കേപ്പിൽ ഇപ്പോൾ ആധിപത്യം പുലർത്തുന്നു. ഒരു സമർപ്പിത വെബ്‌സൈറ്റിലൂടെയും സ്മാർട്ട്‌ഫോൺ ആപ്പിലൂടെയും 2017-ൽ ചൈനയിലെ ഉപയോക്താക്കൾക്ക് വിവർത്തന സേവനം ലഭ്യമാക്കിയിരുന്നു.
ഭാര്യമാരോട് ശമ്പളം ഒളിപ്പിച്ചുവെയ്ക്കുന്ന ഭര്ത്താക്കന്മാര് സൂക്ഷിച്ചോ, എട്ടിന്റെ പണി വരുന്നുണ്ട്!