കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയിലെ ഈ പ്രൊഫസര്‍ സമ്പാദിക്കുന്നത് 10 ലക്ഷം; വെറും ചാണകത്തില്‍ നിന്ന്, വൈറല്‍

Google Oneindia Malayalam News

ദില്ലി: ഉഷ്ണതരംഗം കഴിഞ്ഞ കുറച്ച് വര്‍ഷമായി അതിരൂക്ഷമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. പലരും പുറത്തിറങ്ങാതെയും, വീടുകളില്‍ എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിച്ചുമൊക്കെയാണ് അതിനെ നേരിട്ടത്. അതുകൊണ്ട് പലര്‍ക്കും താങ്ങാവുന്നതിലും അപ്പുറത്തേക്ക് ചെലവ് പോയി. അത് മാത്രമല്ല അന്തരീക്ഷ മലിനീകരണത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.

അത് ഭാവിയില്‍ മാത്രമേ എത്രത്തോളമുണ്ടെന്ന് അറിയാനാവൂ. ഇപ്പോഴിതാ ഒരു പ്രൊഫസര്‍ ഈ വെല്ലുവിളിയെ നേരിടുന്നൊരു മാര്‍ഗവുമായി രംഗത്ത് വന്നിരിക്കുകയാണ്. ലക്ഷങ്ങളാണ് ഇയാള്‍ വര്‍ഷത്തില്‍ സമ്പാദിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: the better india

ഹരിയാനയില്‍ നിന്നുള്ള പ്രൊഫസര്‍ ഡോ ശിവദര്‍ശനാണ് പുതിയൊരു മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രകൃതി സൗഹൃദമായ ഒരു കണ്ടുപിടുത്തം ഭാവിയില്‍ എസികള്‍ വേണ്ട എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. ചാണകം കൊണ്ടുള്ള പ്ലാസ്റ്ററുകള്‍ ആര്യവേപ്പ് കൊണ്ടുള്ള ഇഷ്ടികയുമാണ് പ്രൊഫസര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുകൊണ്ട് വീട് നിര്‍മിക്കാമെന്നാണ് ശിവദര്‍ശന്‍ പറയുന്നത്. ഇത് തന്റെ അനുഭവത്തിലൂടെ പറയുന്നതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

2

image credit: the better india

പലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടിപലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടി

സാധാരണ വീടുകളേക്കാള്‍ ഏഴ് ഡിഗ്രി കുറവായിരിക്കും ഈ വീടുകളിലെ ചൂട്. ഇതിലൂടെ വീടുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന സാഹചര്യവും ഒഴിവാകും. കോണ്‍ക്രീറ്റാണ് വീടുകളില്‍ ചൂട് വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നത്. കാര്‍ബണ്‍ അളവും ഇതോടൊപ്പം കാര്യമായി വര്‍ധിക്കുന്നുണ്ട്. ഇത് അന്തരീക്ഷ താപത്തിന് മാത്രമല്ല, വീടുകളിലെ താപനിലയും കാര്യമായി വര്‍ധിപ്പിക്കും. ഇതിനൊരു മാര്‍ഗമെന്ന നിലയില്‍ പുതിയ നിര്‍മാണ സാമഗ്രികള്‍ ശിവദര്‍ശന്‍ കണ്ടെത്തിയിരിക്കുന്നത്.

3

image credit: the better india

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്

അതേസമയം ഇവ എങ്ങനെയാണ് നിര്‍മിക്കുന്നതെന്നും, ഉപയോഗിക്കുന്നതെന്നുമുള്ള കണ്ടെത്തലുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നോര്‍വേയുടെ മുന്‍ കാലാവസ്ഥാ വകുപ്പ് മന്ത്രി എറിക് സോല്‍ഹെയിം ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ കണ്ടെത്തലുകള്‍ വലിയ വരുമാനവും പ്രൊഫസര്‍ ശിവദര്‍ശന് നല്‍കുന്നുണ്ട്. വര്‍ഷം പത്ത് ലക്ഷം രൂപയാണ് ചാണകം കൊണ്ടുള്ള പ്ലാസ്റ്ററുകളും ആര്യവേപ്പിന്റെ ഇഷ്ടികകളും കൊണ്ട് ശിവദര്‍ശന്‍ സമ്പാദിക്കുന്നത്.

4

image credit: the better india


വേദിക് പ്ലാസ്റ്റര്‍ നിര്‍മിച്ചത് എങ്ങനെയാണ് ബെറ്റര്‍ ഇന്ത്യയുടെ അഭിമുഖത്തില്‍ പറയുന്നുണ്ട്. ചാകണം കൊണ്ടാണ് ഈ പ്ലാസ്റ്റര്‍ നിര്‍മിച്ചിരിക്കുന്നത്. ഒപ്പം മണ്ണ് ചേര്‍ത്ത് കുഴച്ചെടുത്ത്, അതിനൊപ്പം മറ്റ് പ്രകൃതിദത്തമായ മറ്റ് കാര്യങ്ങളും ഉപയോഗിക്കും. ഇതിലൂടെ മികച്ച രീതിയില്‍ വീട് നിര്‍മിക്കാം. അതിനുള്ളില്‍ ചൂട് തീര്‍ത്തും കുറവായിരിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അതിശക്തമായ ചൂടിനെ നേരിടാന്‍ ഇത്തരത്തില്‍ വീട് നിര്‍മിക്കുന്നതിലൂടെ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ശിവദര്‍ശന്‍.

5

image credit: the better india

യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍

കാര്‍ബണ്‍ പുറന്തള്ളുന്നതിലൂടെ ഉണ്ടാവുന്ന അന്തരീക്ഷ താപത്തെയും മലിനീകരണത്തെയും നിയന്ത്രിക്കാന്‍ ഇത്തരം വീടുകള്‍ക്ക് സാധിക്കും. ഇതില്‍ വേദിക് പ്ലാസ്റ്ററുകള്‍ക്ക് സിമന്റ് കൊണ്ടുണ്ടാക്കുന്ന വീടുകളേക്കാള്‍ തണുപ്പ് നിലനിര്‍ത്താന്‍ സാധിക്കും. പുറത്തുനിന്നും താപത്തെ അകത്തേക്ക് പ്രവേശിക്കാന്‍ ഈ പ്ലാസ്റ്ററുകള്‍ അനുവദിക്കില്ല. ഇതിലൂടെ വീടുകളിലെ വൈദ്യുതി നിരക്കും കുറയ്ക്കാന്‍ സാധിക്കും. കാരണം എസിയുടെ ആവശ്യമേ വരുന്നില്ല.

6

അതേസമയം ശിവദര്‍ശന് ഇത് നല്ലൊരു ബിസിനസ് മാര്‍ഗവുമാണ്. ആളുകള്‍ക്ക് ചൂടില്‍ നിന്നുള്ള രക്ഷ ഒരുക്കുന്നതിലൂടെ വര്‍ഷത്തില്‍ പത്ത് ലക്ഷം രൂപയാണ് വരുമാനമായി ലഭിക്കുന്നത്. ഇവിടെയുണ്ടാക്കുന്ന എല്ലാ പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങളാണ്. ഇഷ്ടികകള്‍ക്ക് മറ്റ് നിര്‍മാണ വസ്തുക്കളും ഇവിടെ ഉണ്ടാക്കുന്നുണ്ട്. ഈ ഇഷ്ടികകള്‍ പുറത്തുനിന്നുള്ള 70 ശതമാനം താപത്തെയും അകത്തേക്ക് കയറ്റി വിടാതെ സംരക്ഷിക്കും. സാധാരണ വീടുണ്ടാക്കുന്ന ഇഷ്ടികകളേക്കാള്‍ ഏഴ് മടങ്ങ് വില കുറവുമാണിതിന്.

English summary
haryana: a professor earning 10 lakhs per year from cow dung and saving environment goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X