• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളില്ലാതെ വര്‍ഷങ്ങള്‍..ഒടുവില്‍ ആ അത്ഭുത നിമിഷത്തില്‍ പതിനൊന്നാമത്തെ കുട്ടി...

Google Oneindia Malayalam News

കുട്ടികളില്ലാതെ വിഷമിക്കുന്ന ഒരുപാട് ദമ്പതിമാരെക്കുറിച്ച് നമ്മള്‍ കേട്ടുകാണും. തങ്ങളുടെ ചോരയില്‍ ഒരു കുഞ്ഞുപിറന്നുകാണാന്‍ എത്രപണം വേണമെങ്കിലും ചിലവിടാന്‍ തയ്യാറായവരും സറോഗസി വഴി കുഞ്ഞിനെ സ്വന്തമാക്കിയവരും ഒക്കെ ഉണ്ട്. തന്റെ മകന് വേണ്ടി വാടക ഗര്‍ഭം ധരിച്ച ഒരമ്മയെക്കുറിച്ചുള്ള വാര്‍ത്ത അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ ഇനി പറയാന്‍ പോകുന്നത് കുട്ടികളില്ലാതെ വിഷമിച്ച് ജീവച്ച ഒരി ദമ്പതികള്‍ക്ക് എല്ലാവരും അത്ഭുതകരമായി കണക്കാക്കുന്ന ഒരു സമയത്ത് തങ്ങളുടെ ജീവിതത്തിലേത്ത് പതിനൊന്നാമത്തെ കുഞ്ഞ് ജനിച്ചുവീണതിനെക്കുറിച്ചാണ്..അത്ഭുതമെന്നല്ലാതെ എന്താണ് പറയേണ്ടത്... സംഭവത്തെക്കുറിച്ച് വിശദമായി തന്നെ വായിക്കാം....

1

സ്വീഡനിലാണ് സംഭവം നടക്കുന്നത്. 21ാം വയസ്സിലാണ് ഈ യുവതി ആദ്യമായി ഗര്‍ഭിണി ആവുന്നത്. എന്നാല്‍ ആ ഗര്‍ഭം അലസ്സിപ്പോവുകയായിരുന്നു. പിന്നീടങ്ങോട്ട് കുഞ്ഞുങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു.. ഗര്‍ഭപാത്രത്തില്‍ പാടുകള്‍ അവശേഷിച്ചതിനാല്‍ വീണ്ടും ഗര്‍ഭിണിയാകാന്‍ ബുദ്ധിമുട്ട് ആയിരുന്നു. സമ്മര്‍ദ്ദം കാരണം സ്ത്രീയുടെ അണ്ഡോത്പാദനം നിലച്ചു.

വര്‍ഷങ്ങളോളം ജീവിച്ചതും മരിച്ചതും എയര്‍പോര്‍ട്ടില്‍; ആ പ്രശസ്ത സിനിമയ്ക്ക് കാരണവും ആ മനുഷ്യൻവര്‍ഷങ്ങളോളം ജീവിച്ചതും മരിച്ചതും എയര്‍പോര്‍ട്ടില്‍; ആ പ്രശസ്ത സിനിമയ്ക്ക് കാരണവും ആ മനുഷ്യൻ

2

താന്‍ ഒരിക്കലും അമ്മയാകില്ലെന്ന് അവള്‍ കരുതി. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും ഗര്‍ഭിണിയായി. 2008 ല്‍ അവര്‍ക്ക് കുഞ്ഞ് പിറന്നു. പിന്നീട് ഇവര്‍ക്ക് പിന്നേയും കുഞ്ഞുങ്ങളുണ്ടായി. പത്ത് കുട്ടികള്‍ ഉണ്ടായി . ഏറ്റവും ഒടുവില്‍ ആയിരുന്നു ആ അപൂര്‍വ്വ നിമിഷത്തില്‍ ഇവരുടെ പതിനൊന്നാമത്തെ കുഞ്ഞ് ജനിച്ചത്. പതിനൊന്നാം മാസത്തില്‍ പതിനൊന്നാം തീയതിക്കാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ദമ്പതികള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്.

3

'അവന്‍ ജനിച്ചതിന് തൊട്ടുപിന്നാലെ ഒരു ചിത്രവുമായി ഞങ്ങളില്‍ നിന്ന് സുപ്രഭാതം. #11 ഇന്നലെ 11/11 12:55 ന് കുഞ്ഞ് ജനിച്ചു, എല്ലാം നന്നായി നടന്നു, അവന്‍ നന്നായിരിക്കുന്നു. എനിക്ക് സന്തോഷം കൊണ്ട് നില്‍ക്കാനാവുന്നില്ല, ഞാന്‍അങ്ങനെയാണ്. അവര്‍ കുറിച്ചു...

4


ഇപ്പോള്‍, ഈ ദമ്പതികള്‍ക്ക് ആറ് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമുണ്ട് - നിക്കോള്‍, 14, വനേസ, 13, ഇരട്ടകള്‍ ജോനാഥന്‍, ഡാനിലോ, 12, ഒലീവിയ, ഒമ്പത്, കെവിന്‍, എട്ട്, സെലീന, ഏഴ്, ഇസബെല്ല, നാല്, മെലാനിയ, രണ്ട്, ബെഞ്ചമിന്‍, ഒന്ന്, ഇപ്പോള്‍ ജനിച്ച കുട്ടിയും, 'ഗര്‍ഭധാരണത്തിന് ശേഷം എന്റെ ശരീരം എല്ലായ്‌പ്പോഴും വേഗത്തില്‍ സുഖം പ്രാപിക്കുന്നു. കുട്ടികളുമായി ഞാന്‍ സജീവമാണ്, അവര്‍ കാരണം ഞാന്‍ വളരെയധികം മുന്നോട്ടുപോകുന്നു, ' അവര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Here is an interesting story of a woman who gives birth to her 11th baby on 11th november, goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X