മോര്‍ഫ് ചെയ്ത ചിത്രം പണി തരും ഉറപ്പ്; വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം, ഇതൊന്ന് പഠിച്ച് വെച്ചോളൂ!!

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ധാരാളം വാര്‍ത്തകള്‍ അതുകൊണ്ട് നമ്മുടെ മുന്നിലൂടെ കടന്നുപോകാറുണ്ട്. എന്നാല്‍ അതുപോലെ തന്നെ ധാരാളം വ്യാജ വാര്‍ത്തകളെയും നമ്മള്‍ കാണാറുണ്ട്. പക്ഷേ അത് തിരിച്ചറിയാറില്ല. കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളുടെ പേരിലായിരുന്നു വ്യാജ ചിത്രം വന്നത്. പോലീസ് കസ്റ്റഡിയെലടുത്ത ഇവര്‍ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതായിരുന്നു ഫോട്ടോയില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ നിമിഷ നേരം കൊണ്ട് ഈ വാദം പൊളിഞ്ഞിരുന്നു. ബജ്‌റംഗ് പൂനിയ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ ഇത് എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. എന്തായാലും ഇതിനൊരു മാര്‍ഗമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി നിര്‍മിക്കുന്ന ഈ വ്യാജ ചിത്രങ്ങളെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.

AI FAKE IMAGE

ഇമേജ് സോഴ്‌സ് പരിശോധിക്കുക

ഏതെങ്കിലും ചിത്രത്തെ കുറിച്ച് നിങ്ങള്‍ക്ക് സംശയമുണ്ടെന്ന് കരുതുക. ഉടനെ ആ ചിത്രത്തിന്റെ സോഴ്‌സ് പരിശോധിക്കുക. എവിടെ നിന്നാണ് വന്നതെന്ന് ആധികാരികത ഉറപ്പിക്കാനാണിത് ചെയ്യുന്നത്.

ഗൂഗിളില്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഓപ്ഷന്‍ അതിനായിട്ടുണ്ട്. ഗൂഗിള്‍ ഇമേജസില്‍ ഇത് അപ്ലോഡ് ചെയ്യുകയോ, ടിന്‍ഐ, യാന്‍ഡെക്‌സ് പോലുള്ള ടൂളുകള്‍ ഉപയോഗിച്ച് ചിത്രത്തിന്റെ ഒറിജിനല്‍ കണ്ടെത്താം.

ചിത്രത്തിലെ ശരീര ഭാഗങ്ങള്‍ ശ്രദ്ധിക്കുക

എഐയുടെ സഹായത്തോടെയുള്ള വ്യാജ ചിത്രമാണെങ്കില്‍, അതിലുള്ള ആളുകളുടെ രൂപം ശ്രദ്ധിക്കുക. ആളുകളുടെ കൈകള്‍ വലിപ്പമേറിയതോ, വിരലുകള്‍ സാധാരണത്തേത്തില്‍ വലിപ്പമുള്ളതോ ആയിരിക്കും. അടുത്തിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നതാണ് ഉള്ളത്.

ഇതില്‍ പുടിന്റെ ഷൂസിന് വലിപ്പമേറിയതും, വീതിയുള്ളതുമായിരുന്നു. അദ്ദേഹത്തിന്റെ തലയുടെ ഭാഗവും വലിപ്പമേറിയതായിരുന്നു. ശരീരവുമായി ചേര്‍ന്ന് പോകുന്നതായിരുന്നില്ല ശരീര ഭാഗങ്ങള്‍. ഇത്തരത്തില്‍ വ്യാജ ചിത്രങ്ങള്‍ കണ്ടെത്താം.

കൈകളും, ചിരിയും ശ്രദ്ധിക്കുക

ഒരു ശരീരത്തിലെ ഏറ്റവും സങ്കീര്‍ണമായ ഭാഗങ്ങളാണ് കൈകള്‍. ഇത് വ്യാജമായി സൃഷ്ടിക്കുക ബുദ്ധിമുട്ടാണ്. ഇനി ഉണ്ടാക്കിയാലും അതിന് പൂര്‍ണത ഉണ്ടാവില്ല. അതുകൊണ്ട് കൈകള്‍ക്ക് കൃത്യമായ ഒരു രൂപമുണ്ടാവില്ല.

വിരലുകളും സ്ഥാനം തെറ്റി നില്‍ക്കുന്നതായി കാണാം. പല്ലുകളിലും അതുപോലെ തെറ്റായ രീതികളിലായിരിക്കും വരിക. ഇത് എഐക്ക് കൃത്യമായി സൃഷ്ടിക്കാന്‍ പറ്റാത്തത് കൊണ്ട് സംഭവിക്കുന്നതാണ്.

പശ്ചാത്തലത്തിലും പിഴവുകള്‍ വരാം

എഐയുടെ മറ്റൊരു ദൗര്‍ഭല്യമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ശ്രദ്ധിച്ച് നോക്കിയാല്‍ കാണാം പശ്ചാത്തലം പലപ്പോഴും വ്യക്തമായിരിക്കില്ല. ചിലപ്പോഴെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാം ആളുകളെ ക്ലോണ്‍ ചെയ്യാനാണ് ശ്രമിക്കുക.

ചുറ്റുമുള്ള വസ്തുക്കളെ അതുപോലെ ചെയ്യാന്‍ ശ്രമിക്കുക. അതിലൂടെ പൂര്‍ണത നഷ്ടപ്പെടും. നമുക്ക് അത് കൈയ്യോടെ പിടിക്കുകയും ചെയ്യാം.

ഇനിയും മാര്‍ഗങ്ങള്‍

മറ്റ് പല ചിത്രങ്ങളിലെ ആളുകളെയും അതിന്റെ പശ്ചാത്തലവുമായിരിക്കും വ്യാജ ചിത്രങ്ങള്‍ക്കായി ആളുകള്‍ തിരഞ്ഞെടുക്കുക. ഇത്തരം ചിത്രങ്ങള്‍ നോക്കിയാല്‍ അറിയാം, പശ്ചാത്തലമോ, ആളുകളോ തമ്മില്‍ ചേരാത്തത് പോലെയുണ്ടാവും.

നേരത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജാക്കറ്റ് ധരിച്ച് നില്‍ക്കുന്ന ഒരു ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. അദ്ദേഹത്തെ എല്ലാവരും ഈ ചിത്രം വന്നതിന് പിന്നാലെ പ്രകീര്‍ത്തിച്ചിരുന്നു. ഇത് വ്യാജ ചിത്രമായിരുന്നു. അതിന് പിന്നിലും ആര്‍ട്ടിഷ്യല്‍ ഇന്റലിജന്‍സായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q