ഇങ്ങനൊന്നിനെ ഇതുവരെ കണ്ടിട്ടില്ല, നൂറടി നീളം, നാസയ്ക്ക് പോലും പ്രവചിക്കാനാവാത്ത അപകടം!!
വാഷിംഗ്ടണ്‍: ബഹിരാകാശത്ത് എണ്ണിയാലൊടുങ്ങാത്ത അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതില്‍ ചിലത് നമ്മളെ തിരഞ്ഞ് പിടിച്ച് വരുന്നതായിരിക്കും. ഇടയ്ക്കിടയ്ക്ക് അത്തരത്തിലുള്ള അപകടങങള്‍ ഭൂമിയിലെത്തുന്നുണ്ടെങ്കിലും നമ്മളെ കാര്യമായി ബാധിക്കാത്തത് കൊണ്ട് നമ്മള്‍ അറിയുന്നുമില്ല. പക്ഷേ ചിലതൊക്കെ നമുക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് റഷ്യയില്‍ ഒരു ഛിന്നഗ്രഹം പതിച്ചതും, വലിയ നാശനഷ്ടം ഭൂമിക്ക് ഉണ്ടായതുമെല്ലാം ഇതില്‍ വരുന്നതാണ്. എന്നാല്‍ അതുപോലൊരു അപകടം ഇപ്പോള്‍ ഭൂമിയെ തേടിയെത്തിരിക്കുകയാണ്. എന്ത് വേണമെങ്കിലും സംഭവിക്കാം എന്നുള്ളതാണ് അവസ്ഥ. വിശദമായ വിവരങ്ങളിലേക്ക്....

ചെറിയൊരു ഛിന്നഗ്രഹം നേരഹത്തെ ഭൂമിയില്‍ പതിച്ചിരുന്നു. അടുത്തിടെയായിരുന്നു ഇത്. എന്നാല്‍ അതൊന്നും വലിയ രീതിയില്‍ ഭൂമിയെ ബാധിച്ചിരുന്നില്ല. എന്നാല്‍ ഇതുവരെ ഭൂമി കാണാത്ത തരത്തിലുള്ള ഒരു ഛിന്നഗ്രഹമാണ് ഭൂമിയിലേക്ക് എത്തുന്നത്. ഇത് ഭീമാകാരന്‍ കൂടിയാണ്. ഇതിന്റെ ഗതി പോലും നിര്‍ണയിക്കാനാവാത്ത അവസ്ഥയാണ്. അതുകൊണ്ട് എങ്ങോട്ട് പോകുമെന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ട്. ഇന്ന് രാത്രിയോടെ ഇത് ചിലപ്പോള്‍ ഭൂമിയിലെത്തിയേക്കാം. ചിലപ്പോള്‍ വൈകാനും സാധ്യതയുണ്ട്.

ഇതിനോടകം ഭൂമിയിലേക്ക് വഴിയില്‍ പാതി പിന്നിട്ടിട്ടുണ്ടാകും ഈ ഛിന്നഗ്രഹമെന്ന് ഉറപ്പാണ്. നാസയാണ് ഈ ഭീമാകാരനെ കുറിച്ചുള്ള ആദ്യ മുന്നറിയിപ്പ് നല്‍കിയത്. നൂറടിയോളം വലിപ്പം ഈ ഛിന്നഗ്രഹത്തിനുണ്ടാവും. കേട്ടിട്ട് തന്നെ പേടിയാവുന്നു അല്ലേ. നമ്മള്‍ ഇതുവരെ കണ്ടതും കേട്ടതുമല്ലാത്ത കാര്യങ്ങളാണ് ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. ഏകദേശം ഒരു വിമാനത്തിന്റെ വലിപ്പം ഈ ഛിന്നഗ്രഹത്തിനുണ്ടാവുമെന്ന് ഏകദേശം കണക്കുകൂട്ടലുണ്ട്. ഇനി അങ്ങോട്ടുള്ള ഏത് സമയത്തും ഈ ഛിന്നഗ്രം ഭൂമിയിലേക്ക് എത്താം.

എന്‍ഇഒ 2022 ക്യുപിഒ എന്നാണ് ഈ ഛിന്നഗ്രഹത്തിന് പേരിട്ടത്. നിയര്‍ എര്‍ത്ത് ഒബജക്ടുകളിലൊന്നാണിത്. ഓഗസ്റ്റ് 29ന് പുലര്‍ച്ചെ 3.25നായിരിക്കും ഈ ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകുക. ഇത് ഏകദേശം സമയമായെണലും ഭൂമിയുടെ അടുത്തേക്ക് എത്തുന്നത് ഈ സമയങ്ങളിലൊന്നായിരിക്കുമെന്ന് ഉറപ്പാണ്. നൂറ് മീറ്റ് വിസ്താരമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഭൂമിയുടെ 5.51 മില്യണ്‍ കിലോമീറ്റര്‍ അടുത്ത് വരെയെത്തും ഈ ഛിന്നഗ്രഹം. സെക്കന്‍ഡില്‍ 7.93 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹത്തിന്റെ കുതിപ്പ്.

17 മില്യണിന്റെ വീട്, തടസ്സമായി ഗോള്‍ഫ് ക്ലബ്, ഇടിച്ച് പൊളിച്ച് കളയാന്‍ ക്രിസ്റ്റ്യാനോ, കാരണം ഇതാണ്
സൗരയൂഥത്തിന്റെ രൂപീകരണത്തിന് ശേഷം ബാക്കി വന്ന പാറകഷ്ണങ്ങളാണ് ഈ ഛിന്നഗ്രഹമായിട്ടുണ്ടാവുക. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 1.3 മടങ്ങ് കുറവാണെങ്കില്‍ ഭൂമിക്ക് ഭീഷണിയായ കണക്കാക്കുന്നതാണ് നിയര്‍ എര്‍ത്ത് ഒബജകടുകള്‍. നാസ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റുകളാണ് ഈ അപകടത്തെ മറികടക്കാനായി ഉപയോഗിക്കുന്നത്. ഈ ഛിന്നഗ്രഹങ്ങളെ വഴിത്തിരിച്ച് വിടാന്‍ ഇതിലൂടെ നാസയ്ക്ക് സാധിക്കും. ഈ ഛിന്നഗ്രഹം ക്രാഷ് ലാന്‍ഡ് ചെയ്യുന്നതിലൂടെയുള്ള വിവരങ്ങള്‍ നാസയ്ക്ക് പല കാര്യങ്ങള്‍ക്കും ഉപകാരപ്പെടും

അതേസമയം നിലവിലെ സാഹചര്യത്തില്‍ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കില്ലെന്നാണ് നാസ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ നാസ പ്രവചിച്ചിട്ടും ഇവ ഭൂമിയില്‍ ഇടിച്ചിറങ്ങി നാശനഷ്ടമുണ്ടാക്കിയ സംഭവമുണ്ടായിട്ടുണ്ട്. എന്തിനേറെ പറയുന്നു. നാസയുടെയോ മറ്റ് ശാസ്ത്ര ഏജന്‍സികളുടെ കണ്ണിലോ പെടാതെ ഭൂമിയിലെത്തിയ ഛിന്നഗ്രഹങ്ങളുമുണ്ട്. ഇത് സ്‌പേസ് ഏജന്‍സികളെ രക്ഷിക്കുകയും ചെയ്തതാണ്. അതുകൊണ്ട് എന്ത് സംഭവിക്കും എന്ന കാര്യം അപ്രവചനീയമാണ്. എന്തായാലും ശാസ്ത്രലോകം വളരെ ആകാംക്ഷയോടെയും ഭയത്തോടെയുമാണ് ഛിന്നഗ്രഹത്തിന്റെ വരവിനെ കാണുന്നത്.












Click it and Unblock the Notifications