ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ യുവതി താണ്ടിയത്. 30000 കിലോമീറ്റര്‍, ഭക്ഷണമെത്തിച്ചത് അന്റാര്‍ട്ടിക്കയില്‍
സിംഗപ്പൂര്‍ സിറ്റി: ഒരു ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ നമ്മള്‍ എത്ര ദൂരം പോകും. പരമാവധി പത്ത് കിലോമീറ്റര്‍ അല്ലേ. നമ്മുടെ നാട്ടിലൊക്കെ ടൗണിലും വന്‍ നഗരങ്ങളിലുമൊക്കെയായിരിക്കും ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി സര്‍വീസുകള്‍ ഉണ്ടാവുക. എന്നാല്‍ ഇതെല്ലാം തിരുത്തി കുറിച്ചിരിക്കുകയാണ് യുവതി. ഇവര്‍ ഭക്ഷണം ഡെലിവര്‍ ചെയ്തത് നാല് വന്‍കരകള്‍ താണ്ടിയാണ്.
കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടല്ലേ. ഇവര്‍ ഭക്ഷണം എത്തിച്ച് കൊടുത്തത് അങ്ങ് അന്റാര്‍ട്ടിക്കയിലാണ്. സോഷ്യല്‍ മീഡിയ ആകെ ഞെട്ടി നില്‍ക്കുകയാണ്. ഇങ്ങനെയും സര്‍വീസോ എന്നാണ് അവര്‍ ചോദിക്കുന്നത്. ഇതെങ്ങനെ സാധ്യമായി എന്ന് പരിശോധിക്കാം....

image credit:nomadonbudget instagram
സിംഗപ്പൂരില്‍ നിന്നുള്ള മാനസ ഗോപാല്‍ എന്ന യുവതിയാണ് ഭക്ഷണം അന്റാര്‍ട്ടിക്കയില്‍ ഡെലിവെര്‍ ചെയ്തത്. 30000 കിലോമീറ്ററും നാല് വന്‍കരകളും താണ്ടിയാണ് ഇവര്‍ ഭക്ഷണമെത്തിച്ച് കൊടുത്തത്്. ഇതിന്റെ വീഡിയോ ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. യാത്രയ്ക്കായി പോകുന്നതും. പലയിടങ്ങളിലൂടെ സഞ്ചരിക്കുന്നതും, മഞ്ഞിനാല്‍ കുതിര്‍ന്ന അന്റാര്‍ട്ടിക്കയിലൂടെ നടന്ന് ഭക്ഷണം എത്തിച്ച് നല്‍കുന്നതും, ഫോട്ടോയെടുക്കുന്നതും ഇവരുടെ വീഡിയോയിലുണ്ട്.

image credit:nomadonbudget instagram
കൈയ്യിലൊരു ഭക്ഷണ പാക്കേജും, ഒരു ബാഗ് പാക്കും ഈ യാത്രയില്‍ ഉടനീളം മാനസയ്‌ക്കൊപ്പമുണ്ട്. സിംഗപ്പൂരില്‍ നിന്ന് വിമാനത്തില്‍ കയറാന്‍ പോകുന്നത് മുതലുള്ള രംഗങ്ങളാണ് ഇതിലുള്ളത്. അതേസമയം എങ്ങനെയാണ് യുവതി ഇത് സാധ്യമാക്കിയതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഇത്രയും നേരം ഭക്ഷണം കേടാകാതെ എങ്ങനെ എത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് പലരുടെയും സംശയം. നിമിഷം നേരം കൊണ്ടാണ് ഇത് വൈറലായത്.

image credit:nomadonbudget instagram
SKIN: ചര്‍മകാന്തിക്ക് ബെസ്റ്റാണ് റോസ് വാട്ടര്‍, ഈ രീതിയില്‍ ഉപയോഗിക്കാന്‍ മിന്നിത്തിളങ്ങും
മാനസ ആദ്യം യാത്ര ചെയ്തത് ജര്‍മനിയിലെ ഹാംബര്‍ഗിലേക്കാണ്. തുടര്‍ന്ന് അവിടെ നിന്ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലേക്ക് പോയി. അവിടെ നിന്നാണ് വിമാനത്തില്‍ അന്റാര്‍ട്ടിക്കയിലെത്തിയത്. സിംഗപ്പൂരിലെ ഫുഡ് ഡെലിവെറി സ്ഥാപനമായ ഫുഡ്പാണ്ടയുടെ സഹകരണത്തോടെയാണ് യുവതി ഈ യാത്ര സാധ്യമാക്കിയത്. കാര്‍ബണ്‍ മുക്ത യാത്ര കൂടിയായിരുന്നു ഇത്. കൃത്യമായി പറഞ്ഞാല്‍ പ്രകൃതിക്ക് യാതൊരു മലിനീകരണവും ഇതിലൂടെ ഉണ്ടായിട്ടില്ല. ഹരിത പങ്കാളി കൂടിയാണ് ഫുഡ് പാണ്ട.

image credit:nomadonbudget instagram
ഡെലിവെറി എത്തിക്കുന്നതിനായി കുറച്ച് കഷ്ടപ്പാടും മാനസ നേരിടുന്നുണ്ട്. ചെളിയും മണ്ണും, മഞ്ഞുകട്ടകളും നിറഞ്ഞ പാതയിലൂടെ ഇവര്‍ സഞ്ചരിക്കുന്നത് വീഡിയോയില്‍ കാണാം. അവസാനം അതിഥിക്കായി ഭക്ഷണം എത്തിച്ച് കൊടുക്കുന്നതും കാണാം. ഒരു കുറിപ്പും വീഡിയോയ്‌ക്കൊപ്പം യുവതി പങ്കുവെച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ ഒരു സ്‌പെഷ്യല്‍ ഫുഡ് ഡെലിവെറി നടത്തി. അന്റാര്‍ട്ടിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്കായിരുന്നു യാത്ര. ഇത് സാധ്യമാക്കിയത് ഫുഡ്പാണ്ട സിംഗപ്പൂരാണ്.

image credit:nomadonbudget instagram
എല്ലാദിവസവും സിംഗപ്പൂരിന്റെ രുചിയെ ഇത്രയും ദൂരത്തേക്ക് എത്തിക്കാനുള്ള അവസരം ലഭിക്കില്ലെന്ന് മാനസ പറയുന്നു. ഹരിത പങ്കാളികള്‍ക്കൊപ്പം ചേര്‍ന്ന് കാര്‍ബണ്‍ മുക്തമായിരുന്നു ഈ യാത്രയെന്നും ഒക്ടോബര്‍ അഞ്ചിന് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. മാനസ ഒരു ഇന്ത്യക്കാരിയാണ്. ചെന്നൈ സ്വദേശിയാണ്. വീഡിയോ ഇതുവരെ പതിനായിരക്കണക്കിന് പേരാണ് കണ്ടത്. എന്താണ് ഓര്‍ഡറെന്നും, ഡെലിവെറി ചാര്‍ജ് എത്രയാണെന്നും കമന്റായി ചോദിച്ചവരുണ്ട്. നേരത്തെ അന്റാര്‍ട്ടിക്കയിലേക്കുള്ള ട്രിപ്പിനായി ഒരു സ്‌പോണ്‍സറെ തേടുകയാണെന്നും മാനസ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.












Click it and Unblock the Notifications