Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന ദിവസവും 298 കോടി തേടി ആ ഭാ​ഗ്യശാലി വന്നില്ല; ആ ലോട്ടറിപ്പണം ഇനി മറ്റൊരു കയ്യിൽ..

എന്നെങ്കിലും ഒരിക്കൽ ഭാ​ഗ്യം തേടി വരുമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും ലോട്ടറി എടുക്കുന്നത്. ചിലർക്ക് ആദ്യത്തെ ലോട്ടറി എടുക്കലിൽ തന്നെ ബംബർ സമ്മാനം അടിച്ചേക്കാം. ചിലർക്ക് വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. ചിലരാണെങ്കിൽ വർഷങ്ങളോളം ലോട്ടറി എടുത്തിട്ടും ഇതുവരെ സമ്മാനം അടിക്കാത്തവർ ഉണ്ടാവും.

എങ്കിലും ഒരിക്കൽ ലോട്ടറി അടിക്കും എന്ന ഉറപ്പിൽ ഇപ്പോഴും അവർ ലോട്ടറി എടുപ്പ് തുടരുന്നുണ്ടാവും. എന്നാൽ ഭാ​ഗ്യം തേടി എത്തിയിട്ടും അത് സ്വന്തമാക്കാതെ പോകുന്ന ചിലരും ഉണ്ട്. ചില ആളുകൾ ലോട്ടറി എടുത്താൽ പിന്നെ അതിന്റെ കാര്യം മറന്നുപോകും റിസൾട്ട് നോക്കാനൊന്നും നിൽക്കില്ല. ലോട്ടറി അടിക്കാനൊന്നും പോകുന്നില്ല എന്ന ഭാവം ആയിരിക്കും.

LOTTTERY

അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കിൽ ചിലപ്പോൾ ഇതുപോലെ വലിയ നഷ്ടങ്ങൾ സംഭവിച്ചേക്കാം. ലക്ഷങ്ങളല്ല കോടികളാണ് ലോട്ടറി ജേതാവിന് നഷ്ടമായത്. ഇപ്പോളും തനിക്കാണ് ലോട്ടറി അടിച്ചത് എന്നറിയാതെ അയാൾ എവിടെയോ ഉണ്ട്, ആ ഭാ​ഗ്യം ഇപ്പോൾ ഒരു കൂട്ടം വിദ്യാർത്ഥികൾക്കാണ് ലഭിക്കാൻ പോകുന്നത്. സംഭവം എന്താണെന്ന് വിശദമായി അറിയാം.

സംഭവം ഫ്ലോറിഡയിലാണ്. 298 കോടി രൂപയുടെ ജാക്പോട്ട് ജേതാവിന് വേണ്ടിയുള്ള കാത്തിരിപ്പിന് ഒടുവിലാണ് ആ ഭാ​ഗ്യത്തിന്റെ ഭൂരിഭാ​ഗം വിദ്യാർത്ഥികളിലേക്ക് പോയത്. ഫ്ലോറിഡയിലെ ജാക്സൺ വില്ല എന്ന സ്ഥലത്തെ ആളുകൾ മുഴുവൻ കഴിഞ്ഞ 180 ദിവസമായി 289 കോടിയിലേറെ സമ്മാനമടിച്ച ആ ജേതാവിനെ തേടിയിരിക്കുകയായിരുന്നു. സമ്മാനം അവകാശരപ്പെട്ടാനുള്ള അവസാനം തീയതി കഴിഞ്ഞിതോടെ ആ ഭാ​ഗ്യം ആ ഭാ​ഗ്യശാലിയിൽ നിന്നും അകന്നിരിക്കുകയാണ്.

കാലിഫോർണിയയിലെ സാൻ‌ മറ്റിയോയിലെ ഒരു കടയിൽ നിന്നാണ്പോ സമ്മാനർഹമായ ലോട്ടറി ടിക്കറ്റ് വിറ്റുപോയത്. 2023 ജനുവരി 12 ന് ആയിരുന്നു ടിക്കറ്റ് വിറ്റുലപോയത്. ലോട്ടറി നിരവധി തവണ സമ്മാനം അവകാശപ്പെടാൻ ജേതാവിനോട് അഭ്യർത്ഥിച്ചെങ്കിലും അവസാനദിവസം പോലും ജേതാവ് വന്നില്ല. ആ​ഗസ്റ്റ് 15 ന് ആയിരുന്നു ജാക്ക് പോട്ടിൻ‌റെ നറുക്കെടുപ്പ് ഉണ്ടായിരുന്നത്.

അവകാശികൾ എത്താതായതോടെ ഈ തുകയുടെ 80 ശതമാനം സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പോകും. ബാക്കിയുള്ള 20 ശതമാനം തുക ലോട്ടറി നടത്തിപ്പുകാർക്ക് ഭാവിയിലേക്കുള്ള ലോട്ടറിയിലേക്കും പ്രമോഷൻ പരിപാടികൾക്കും ഉപയോ​ഗിക്കാം എന്നാണ് ഫ്ലോറിഡയിലെ നിയമം. സർവകലാശാലകളിലും പൊതു സ്കൂളുകളിലും സ്കോളർഷിപ്പ് നൽകാനാണ് ജാക്ക് പോട്ട് തുക ഉപയോ​ഗിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+