ജപ്പാനിലെ ഏറ്റവും വലിയ സമ്പന്നന്‍, മുകേഷ് അംബാനിയുടെ അടുത്തെങ്ങുമില്ല, കോടികള്‍ നഷ്ടം, ആസ്തി ഇത്ര
മസായോഷി സണ്‍ ഈ പേര് ഒരിക്കല്‍ ലോകം മുഴുവന്‍ വലിയ ആകാംക്ഷയോടെ ശ്രദ്ധിച്ചിരുന്നതാണ്. കുറച്ച് കാലത്തേക്കെങ്കിലും ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്നു മസായോഷി. ഇന്നും അദ്ദേഹം ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഉണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ അത്ഭുതകരമായ കാര്യങ്ങളാണ് എപ്പോഴും നടന്നിരുന്നത്.
ഒരിക്കല്‍ ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്. മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരേക്കാള്‍ എല്ലാം ആസ്തി മസായോഷിക്കുണ്ടായിരുന്നു. ഫോബ്‌സിന്റെ പട്ടികയില്‍ അദ്ദേഹം ഇടംപിടിച്ചിരുന്നു. എന്നാല്‍ ചുരുങ്ങിയ കാലയളവില്‍ ബില്യണുകളാണ് മസായോഷിക്ക് നഷ്ടം വന്നത്. ഇന്നത്തെ അദ്ദേഹത്തിന്റെ ആസ്തി എത്രയുണ്ടെന്ന് നോക്കാം.മസായോഷിയുടെ ഇന്നത്തെ ആസ്തി 23 ബില്യണ്‍ ഡോളറാണ്. എന്നാല്‍ ഇത് മുകേഷ് അംബാനിയുടെ ഏഴയലത്ത് ഇല്ല.

92 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. ഗൗതം അദാനിക്ക് പോലും 50 ബില്യണിന്റെ ആസ്തിയുണ്ട്. ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് കമ്പനിയായ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ സ്ഥാപകനാണ് മസായോഷി. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളായ ഒല, ഓയോ, പേടിഎം, പോലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ അദ്ദേഹത്തിന് നിക്ഷേപങ്ങളുണ്ടായിരുന്നു. വിഷന്‍ ഫണ്ട്‌സ് എന്ന മറ്റൊരു കമ്പനിയും അദ്ദേഹത്തിനുണ്ട്. ആപ്പിള്‍, ക്വാല്‍കോം, ഫോക്‌സ്‌കോണ്‍, ലാറി എല്ലിസണ്‍, സൗദി അറേബ്യയുടെ സോവറിന്‍ ഫണ്ട് എന്നിവയില്‍ എല്ലാം വിഷന്‍ ഫണ്ട്‌സ് നിക്ഷേപിച്ചിട്ടുണ്ട്.
ജപ്പാനിലാണ് മസായോഷിയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് കൊറിയന്‍ ബന്ധങ്ങളുള്ളയാളാണ്. നിയമവിരുദ്ധമായ ബിസിനസുകളുടെ ഭാഗമായിരുന്നു അദ്ദേഹം. സ്വന്തം പട്ടണത്തില്‍ ഒരുകാര്‍ സ്വന്തമാക്കുന്ന ആദ്യത്തെ കുടുംബം മസായോഷിയുടേതായിരുന്നു. ജപ്പാനിലായിരുന്നു വിദ്യാഭ്യാസം മസായോഷി പൂര്‍ത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസത്തിനായി അദ്ദേഹം യുഎസ്സിലേക്ക് പോവുകയായിരുന്നു.
ബിഎ ഇക്കണോമിക്‌സ് ബെര്‍ക്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അദ്ദേഹം ബിരുദമെടുത്തു. 1980ലായിരുന്നു ഈ നേട്ടം അദ്ദേഹം കൈവരിച്ചത്. തുടര്‍ന്ന് സ്വന്തം വീഡിയോ ഗെയിമിംഗ് കമ്പനി അദ്ദേഹം ആരംഭിക്കുകയായിരുന്നു. യൂനിസന്‍ വേള്‍ഡ് എന്ന ഈ കമ്പനി പിന്നീട് രണ്ട് മില്യണ്‍ ഡോളറുകള്‍ക്കാണ് വിറ്റത്. സോഫ്റ്റ്ബാങ്ക് കോര്‍പ്പ് എന്ന കമ്പനി ആരംഭിക്കുന്നതിനാണ് ഈ പണം മസായോഷി ഉപയോഗിച്ചത്. യാഹൂ, ആലിബാബ പോലുള്ള കമ്പനികളുടെ തുടക്കക്കാലത്തെ നിക്ഷേപകനായിരുന്നു അദ്ദേഹം.
അതിലൂടെയാണ് മസായോഷി ലോകത്തെ ഏറ്റവും വലിയ സമ്പനന്നായത്. എന്നാല്‍ ഓഹരി വിപണി തകര്‍ന്നതോടെ അദ്ദേഹം തിരിച്ചടി നേരിടുകയായിരുന്നു. 78 ബില്യണ്‍ ഡോളറുകളായിരുന്നു മസായോഷിയുടെ ആ സമയത്തെ ആസ്തി. എന്നാല്‍ തകര്‍ച്ചയായില്‍ 70 ബില്യണ്‍ അദ്ദേഹത്തിന്‍ നഷ്ടമായി. ഭൂരിഭാഗം നിക്ഷേപങ്ങളും നഷ്ടത്തിലായിരുന്നു നീങ്ങിയത്. എന്നാല്‍ വോഡഫോണ്‍ ജപ്പാന്‍ ഏറ്റെടുത്തതോടെ അദ്ദേഹം ജപ്പാനിലെ ഏറ്റവും വലിയ കോടീശ്വരനായി മാറുകയായിരുന്നു.












Click it and Unblock the Notifications