ഭാഗ്യം തേടിയെത്തിയ ടിക്കറ്റ് മാലിന്യക്കൂമ്പാരത്തില്‍; തിരഞ്ഞ് കണ്ടെത്തി, ആക്രിക്കടക്കാരന് ബംപര്‍
കൊഹിമ: ഭാഗ്യം നമ്മളെ തേടി വരുമ്പോള്‍ സസ്പെന്‍സും, ട്വിസ്റ്റുമെല്ലാം സംഭവിക്കുമോ? തീര്‍ച്ചയായും സംഭവിക്കുമെന്ന് നാഗാലാന്റിലെ ദേവീന്ദര്‍ കുമാറിനോട് ചോദിച്ചാല്‍ പറയും. വെറുമൊരു ആക്രിക്കടക്കാരനായ ദേവീന്ദറിന്റെ ജീവിതം തന്നെ ലോട്ടറിയിലൂടെ മാറിയിരുന്നു. എന്നാല്‍ പിന്നീട് നടന്നത് ആരെയും ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്.
ഇരുപതുകാരനായ ദേവീന്ദര്‍ മാനസ ജില്ലയിലെ സര്ദുല്ഗഡിലാണ് താമസിക്കുന്നത്. അടുത്തിടെ പ്രഖ്യാപിച്ച നാഗാലാന്‍ഡ് ഡിയര്‍ ലോട്ടറിയിലെ ഭാഗ്യശാലിയാണ് ഈ യുവാവ്. ഒരു കോടി രൂപയാണ് സമ്മാനത്തുക. വെറും ആറ് രൂപ മാത്രം മുടക്കിയെടുത്ത ടിക്കറ്റിനാണ് ഇത്ര വലിയൊരു നേട്ടം ലഭിച്ചത്.

ഒരു കോടി അടിച്ചതോടെ ദേവീന്ദറിന്റെ കുടുംബത്തിനായിരുന്നു ഏറ്റവും സന്തോഷം. കാരണം ഇവരുടെ കഷ്ടപ്പാടുകളെല്ലാം മാറാന്‍ പോവുകയായിരുന്നു. ദേവീന്ദറിന്റെ പിതാവ് ഭോലാ റാം ലോട്ടറി ഏജന്റായിട്ടാണ് ജോലി ചെയ്യുന്നത്. അത്തരമൊരു കുടുംബത്തിലേക്ക് തന്നെ വലിയൊരു തുകയുടെ ലോട്ടറിയെത്തിയതിലുള്ള സന്തോഷം ദേവീന്ദറും മറച്ചുവെക്കുന്നില്ല.
ഈ ടിക്കറ്റ് പക്ഷേ മാറാനുള്ള തിയതിക്കിടെ വലിയൊരു കാര്യം ഈ കുടുംബത്തില്‍ സംഭവിച്ചു. ജൂണ്‍ 13ന് ഈ ടിക്കറ്റ് ഇവരില്‍ നിന്ന് കാണാതായി. എവിടെ ഇവര്‍ മറന്നുവെച്ചതായിരുന്നു ആ ടിക്കറ്റ്. ജീവിതം തന്നെ കണ്മുന്നില് ഇല്ലാതാവുന്ന അവസ്ഥയിലായിരുന്നു ഇവര്‍.
വീടാകെ അരിച്ചുപെറുക്കാനാണ് അടുത്തതായി ഇവര്‍ ശ്രമിച്ചു. ഓരോ മുക്കിലും മൂലയിലുമെല്ലാം ഭാഗ്യ ടിക്കറ്റിനായി തിരഞ്ഞു. പക്ഷേ വീട്ടില്‍ എവിടെയും ആ ടിക്കറ്റില്ലായിരുന്നു. ഇതിനിടെയാണ്, മാലിന്യം പുറത്തേക്ക് കളയാനായി എടുത്ത് വെച്ചത് ഇവര്‍ ഓര്‍മിച്ചത്. ഒരു പോളി ബാഗിലാക്കിയിട്ടായിരുന്നു ഇവര്‍ മാലിന്യം സൂക്ഷിച്ചിരുന്നത്.
അതില്‍ കുറച്ച് കടലാസുകളായിരുന്നു ഉണ്ടായിരുന്നത്. ടിക്കറ്റ് എങ്ങനെയെങ്കിലും കണ്ടുപിടിക്കണമെന്ന് കരുതി ഇവര്‍ അതിലും തിരയാന്‍ തീരുമാനിക്കുകയായിരുന്നു. രാത്രി മുഴുവന്‍ മാലിന്യം പുറത്തേക്കിട്ട് ഇവര്‍ പരിശോധിക്കുകയായിരുന്നു. എന്തായാലും ഇവരുടെ ശ്രമങ്ങള്‍ ഫലം കണ്ടിരിക്കുകയാണ്. ഒരു കറുത്ത പോളി ബാഗില്‍ നിന്ന് ആ ടിക്കറ്റ് ഇവര്‍ കണ്ടെടുക്കുകയായിരുന്നു.
അതേസമയം ടിക്കറ്റ് തിരിച്ചുകിട്ടിയതില്‍ ആവേശത്തിലാണ് യുവാവിന്റെ പിതാവ് ഭോലാ റാമും കുടുംബവും. ഈ പണം കൊണ്ട് ആവശ്യമുള്ളവര്‍ക്കായി ഭക്ഷണം വാങ്ങി നല്‍കുമെന്ന് ഭോലാ റാം അറിയിച്ചു. ഈ ടിക്കറ്റ് തിരിച്ചുകിട്ടിയതിലുള്ള സന്തോഷത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം.
ലോട്ടറി കമ്പനിയുടെ ലുധിയാന ഓഫീസില്‍ ആവശ്യമായ രേഖകള്‍ നല്‍കുമെന്ന് ഇവര്‍ അറിയിച്ചു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സമ്മാനത്തുക ഇവരുടെ അക്കൗണ്ടിലെത്തുമെന്ന് അധികൃതര്‍ ഇവരെ അറിയിച്ചിട്ടുണ്ട്. ചില സമയത്ത് ലോട്ടറി ഭാഗ്യം സമ്മാനിക്കും. ഞങ്ങള്‍ക്ക് സംഭവിച്ചത് അതിന് ഉദാഹരണമാണെന്ന് ഭോലാ റാം പറഞ്ഞു. ഇയാളുടെ മൂത്ത മകന് പഴക്കച്ചവടം നടത്തുകയാണ്. ദേവീന്ദറിന് സൈക്കിള്‍ റിപ്പയര്‍ കടയുമുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications