Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചുപോയ മുന്‍ ഭാര്യയുടെ ശവക്കല്ലറയില്‍ വെളുപ്പിനെത്തി മൂത്രമൊഴിച്ചിടും; ഭര്‍ത്താവിന്റെ ആനപ്പക

ആനപ്പക എന്നൊക്കെ കേട്ടിട്ടില്ലേ അങ്ങനൊരു പകയുടെ കാര്യമാണ് ഇനി പറയാൻ പോകുന്നത്. ആനപ്പക എന്നതിനപ്പുറത്തേക്ക് വളരെ വിചിത്രമായ ഒരു സംഭവമാണ് ഇത്. എന്നും രാവിലെ എത്തി സ്വന്തം ഭാര്യയുടെ കല്ലറിയിൽ മൂത്ര മൊഴിച്ചിടുന്ന മുൻ ഭർത്താവ്.

അമ്മയുടെ കല്ലറയ്ക്ക് മുന്നിൽ ഒരു പ്ലാസ്റ്റിക്ക് ബാ​ഗ് കണ്ടപ്പോഴാണ് 2017ൽ കാൻസർ ബാധിച്ച് മരിച്ച 66കാരിയായ ടോറെല്ലോയുടെ മക്കൾക്ക് എന്തോ പന്തികേടു തോന്നിയത്. 48 വർഷത്തെ പകയും കൊണ്ടാണ് ഇയാൾ നടന്നത്. അതുകൊണ്ടുതന്നെയാണ് എല്ലാ ദിവസവും രാവിലെ തന്റെ മുൻ ഭാര്യയുടെ ശവകുടീരത്തിൽ മൂത്രമൊഴിക്കാൻ അയാൾ പോകും..

1

അമ്മയുടെ കല്ലറയ്ക്ക് മുന്നിൽ പതിവായി ഈ പ്ലാസ്റ്റിക്ക ബാ​ഗ് കാണാൻ തുടങ്ങിയതോടെയാണ് സംഭവം ഇവർ ​ഗൗരവമായി കണ്ടത്..ഇതോടെ സിസിടിവി പരിശോധിക്കാൻ തീരുമാനിച്ചു. അവർ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ‍ ശവക്കുഴി സന്ദർശകനെ അവർ കണ്ടെത്തി: 1970-കളിൽ ടോറെല്ലോയെ വിവാഹം കഴിച്ച ആളായിരുന്നു അത്. പോസീസ് പരാതി കൊടുക്കാൻ ആദ്യം ഇവർ ഒരു പ്രശ്നം നേരിട്ടു. ഫൂട്ടേജ് അധികാരികളിലേക്ക് കൊണ്ടുപോകാൻ കഴിയാത്തത്ര അവ്യക്തമായിരുന്നു, എന്നാൽ സംഭവം വെറുതേ വിടാൻ മകൻ തയ്യാറായില്ല . അതിനാൽ ഒരാഴ്ച മുമ്പ്, മകൻ മർഫിയും സഹോദരിയും സെമിത്തേരിയിലേക്ക് എത്തി.. പുലർച്ചെ 5 മണിക്ക് എഴുന്നേറ്റ് പതിയിരുന്നു. വ്യക്തമായ ഫോട്ടോകൾ എടുക്കുന്നതിനായി മർഫി തന്റെ സ്മാർട്ട്ഫോൺ അടുത്തുള്ള ഹെഡ്സ്റ്റോണിൽ സ്ഥാപിച്ച് ഒരു ചെറിയ ഷെഡിന്റെ പിന്നിൽ മറഞ്ഞു.

2

ന്യൂയോർക്കിലെ ഓറഞ്ച്ടൗണിലാണ് ഈ വിചിത്രമായ സംഭവം. ന്യൂയോർക്ക് പോസ്റ്റാണ് ഈ വാർത്ത പങ്കുവച്ചിരിക്കുന്നത്. തനിക്കും സഹോദരിക്കും ലഭിച്ച വീഡിയോയും ചിത്രങ്ങളും സൂചിപ്പിക്കുന്നത് ആ മനുഷ്യൻ തന്റെ ഇപ്പോഴത്തെ ഭാര്യയോടൊപ്പം മിക്കവാറും എല്ലാ ദിവസവും രാവിലെ 6:14 നും 6:18 നും ഇടയിൽ സെമിത്തേരിയിലേക്ക് കാറിൽ പോയി കാറിൽ നിന്നിറങ്ങി, ടൊറെല്ലോയുടെ ശവകുടീരത്തിലേക്ക് നടന്ന് മൂത്രമൊഴിച്ചതായി മർഫി പറഞ്ഞു.

4

"എനിക്ക് എന്റെ ഭാര്യയെ അത്താഴത്തിന് കൊണ്ടുപോകാൻ കഴിയുന്നുപോലുമില്ല, പക്ഷേ ഈ വ്യക്തി എല്ലാ ദിവസവും രാവിലെ എന്റെ അമ്മയുടെ കല്ലറ അശുദ്ധമാക്കാൻ അവന്റെ ഭാര്യയെ അവനോടൊപ്പം കൊണ്ടുപോകുന്നു!" മർഫി ആഞ്ഞടിച്ചു. കുറ്റം ചുമത്താത്തതിനാൽ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മർഫിയുടെ അമ്മ ഗർഭിണിയായിരുന്നപ്പോൾ ഇയാൾ ഇവരെ ഉപേക്ഷിക്കുകയായിരുന്നു.

4

ഇയാൾക്ക് മക്കളുമായി ഒരിക്കലും ഒരു ബന്ധവും ഉണ്ടായിരുന്നില്ല, മകൻ പറയുന്നു, ഈ വർഷമാദ്യം ഒരിക്കൽ മകളുടെ അടുത്തേക്ക് ഓടിച്ചെന്ന് അവൾ മരിച്ചിരുന്നെങ്കിൽ എന്ന് അവളെയും അമ്മയേയും ഇയാൾ ശപിച്ചെന്ന് ഇയാൾ പറയുന്നു..ഏതാണ്ട് അ‍ഞ്ച് വർഷം ഇയാൾ അമമ്യുടെ കല്ലറയിൽ മൂത്രം ഒഴിച്ചെന്നും തങ്ങളത് അറിഞ്ഞില്ലെന്നും മകൻ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+