കോടിയില്‍ കുറഞ്ഞൊരു കളിയില്ല, നെക്ലേസിന് 500 കോടി; നിത അംബാനിയുടെ മോതിരത്തിന്റെ വില ഇത്ര
ആഡംബരത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും കാണിക്കാറില്ല നിത അംബാനി. ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായതും നിത അംബാനിയുടെ വസ്ത്രങ്ങളും ആഭരണങ്ങളുമായിരുന്നു. ഇതിന്റെ വിവരങ്ങള്‍ പലതും പുറത്തേക്ക് വരുന്നുണ്ട്. ആനന്ദ് അംബാനിയുടെ വാച്ചും ഇതുപോലെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസ്‌കില ചാനും ആനന്ദിന്റെ വാച്ച് സ്വന്തമാക്കണമെന്ന് പ്രശംസിച്ച് കൊണ്ട് പറഞ്ഞിരുന്നു. 63 കോടിയുടെ വാച്ചായിരുന്നു ഇത്. ഇതിന് പിന്നാലെ റിച്ചാര്‍ഡ് മില്ലി ആര്‍എം 56-02 വിഭാഗത്തില്‍ വരുന്ന മറ്റൊരു വാച്ചും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് 45 കോടിയാണ് വില. ലോകത്ത് തന്നെ പത്തെണ്ണം മാത്രമുള്ള ലിമിറ്റഡ് എഡിഷന്‍ വാച്ചാണിത്.

ഇപ്പോഴിതാ ആനന്ദിന്റെ പ്രീ വെഡ്ഡിംഗില്‍ നിത അംബാനി ധരിച്ച സാരിയും ആഭരണങ്ങളുമെല്ലാം വൈറലായിരിക്കുകയാണ്. എമറാള്‍ഡ് നെക്ലേസായിരുന്നു നിത അംബാനി ആദ്യം ധരിച്ചത്. ഇത് ഏറെ വൈറലായിരുന്നു. കൈതണ്ടയുടെ വലിപ്പമുള്ള എമറാള്‍ഡാണ് ഈ നെക്ലേസില്‍ ഉണ്ടായിരുന്നത്. നെക്ലേസിന് മാത്രമായി 500 കോടി രൂപ വിലയുണ്ടായിരുന്നു.
കാഞ്ചീപുരം സാരിയാണ് ചടങ്ങില്‍ നിത അംബാനി ധരിച്ചിരുന്നത്. മനീഷ് മല്‍ഹോത്രയാണ് ഇത് ഡിസൈന്‍ ചെയ്തിരുന്നത്. അതേസമയം ഈ നെക്ലേസ് ഉള്ളത് കൊണ്ട് പലരും ശ്രദ്ധിക്കാതിരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അത് അവര്‍ ധരിച്ചിരുന്ന മോതിരമാണ്. മിറര്‍ ഓഫ് പാരഡൈസ് എന്നാണ് ഈ രത്‌നത്തെ വിശേഷിപ്പിക്കുന്നത്.
അപൂര്‍വമായ വജ്രമാണ് നിത അംബാനി മോതിരമായി ധരിച്ചിരുന്നത്. മുഗള്‍ വംശ കാലത്തുള്ളതാണ് ഈ വജ്ര മോതിരം. 52 ക്യാരറ്റാണ് ഇത്. ഈ മോതിരത്തിന്റെ വില കേട്ടാല്‍ തന്നെ പലരും ഞെട്ടിപ്പോകും. 53 കോടി രൂപയാണ് നിത ധരിച്ച മോതിരത്തിന്റെ വില. അതേസമയം അവര്‍ ഇത് ആദ്യമായിട്ടല്ല ഈ മോതിരം ധരിക്കുന്നത്.
നിത അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ നിത ഈ മോതിരം ധരിച്ചിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ട്രോളും ഇതിന് പിന്നാലെ വന്നിരുന്നു. ഒരു ചെറുരാജ്യത്തിന് വേണ്ട ഫണ്ടുകള്‍ നല്‍കാന്‍ ഈ മോതിരം വിറ്റാല്‍ സാധിക്കുമെന്നാണ് ഒരാളുടെ കമന്റ്. പാകിസ്താനെ ഉറപ്പായും സംരക്ഷിക്കുമെന്നായിരുന്നു ഇതിന് തമാശയായി ഒരാളുടെ മറുപടി.
2019ല്‍ ക്രിസ്റ്റീസാണ് ഈ മോതിരം ലേലത്തില്‍ വെച്ചത്. ഇത് 54 കോടി രൂപയ്ക്ക് അജ്ഞാതനായ ഒരാളാണ് വാങ്ങിയത്. ഇയാള്‍ പേരുവിവരങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. ദക്ഷിണേന്ത്യയിലെ ഗൊല്‍ക്കൊണ്ട മേലയില്‍ നിന്നാണ് ഈ വജ്രം ഖനനം ചെയ്‌തെടുത്തത്. 1800കളിലായിരുന്നു ഇത്.
ഇന്ത്യയിലെ ഏറ്റവും വിലയേറിയ വജ്രം എന്ന വിശേഷണം ഗൊല്‍ക്കൊണ്ടയിലെ വജ്രങ്ങള്‍ക്കുണ്ട്. അതേസമയം നിത അംബാനി സമ്പത്തിന്റെ കാര്യത്തിലും ഒട്ടും പിന്നില്‍ അല്ല. ഇത്തരം കാര്യങ്ങളൊക്കെ വാങ്ങാന്‍ അവര്‍ക്ക് സാധിക്കും. 2.8 മില്യണിനും മൂന്ന് ബില്യണിനും ഇടയിലാണ് അവരുടെ ആസ്തി. റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപക കൂടിയാണ് നിത. നേരത്തെ രണ്ട് കോടി കമ്മീഷനായും അവര്‍ക്ക് ലഭിച്ചിരുന്നു.












Click it and Unblock the Notifications