
ഒന്നല്ല 2 മിടുക്കി പൂച്ചകള്‍; 20 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ അതിബുദ്ധിമാന്‍, ചിത്രം വൈറല്‍
ഒപ്ടിക്കല്‍ ചിത്രത്തിന്റെ മായാജാലം ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. പലതും ഒളിപ്പിച്ച് വെക്കുകയും അത് കണ്ടെത്തുകയാണ് ഓരോ ദിവസത്തെയും ടാസ്‌കായി വരുന്നത്. എന്നാല്‍ എത്ര സൂചന തന്നിട്ടും കണ്ടെത്താന്‍ സാധിക്കാത്തവര്‍ ധാരാളമുണ്ട് എന്നതാണ് രസകരമായ സത്യം. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ശരിക്കും നമ്മുടെ മനസ്സിനെ ആകെ ഇളക്കുന്ന ചിത്രമാണ്.
അതിലേക്ക് നോക്കുമ്പോള്‍ പല തരത്തിലുള്ള ചിന്തകളാണ് മനസ്സിലേക്ക് കടന്നുവരിക. അപ്പോള്‍ നമ്മള്‍ എന്തൊക്കെ തരത്തില്‍ ആ ചിത്രത്തിലേക്ക് നോക്കിയാലും മറ്റ് പലതുമായിട്ടേ ഒപ്ടിക്കല്‍ ചിത്രത്തെ കാണാന്‍ സാധിക്കൂ. അതാണ് ഇല്യൂഷന്‍ എന്ന് വിളിക്കാന്‍ കാരണം. ഇന്ന് അത്തരമൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതൊന്ന് വിശദമായി പരിശോധിക്കാം.

ചിത്രം കടപ്പാട്-jagranjosh.com
ഇന്നത്തെ ചിത്രമൊരു സൈക്കോ അനാലിസിസ് കൂടിയാണ്. കുറച്ച് പഴയ ചിത്രമാണിത്. വിന്റേജായിട്ടുള്ള ഒരു കുടുംബ ചിത്രമാണെന്ന് ഇതിലേക്ക് നോക്കുമ്പോള്‍ അറിയാം. പക്ഷേ ഇതില്‍ കുടുംബാംഗങ്ങള്‍ ഇരിക്കുന്ന മുറിയില്‍ രണ്ട് പൂച്ചകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇവയെ കണ്ടെത്തുകയാണ് ഇന്നത്തെ ടാസ്‌ക്. നല്ല കടുപ്പമുള്ള ഒപ്ടിക്കല്‍ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഇത് വരിക. ഇനി ഈ ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ശരിക്കും പരിശോധിച്ച് നോക്കാവുന്നതാണ്. എങ്കില്‍ മാത്രമേ പൂച്ചകളെയും കണ്ടെത്താന്‍ സാധിക്കൂ.

ഇന്ത്യയില്‍ വരാന്‍ പോകുന്നത് അപകടങ്ങള്‍; 2022ല്‍ ആ പ്രവചനം സംഭവിക്കും? ബാബ വംഗയുടെ വാക്കുകള്‍ വൈറല്‍
ഈ ചിത്രത്തില്‍ കൗച്ചില്‍ ഒരാളിരുന്ന് പത്രം വായിക്കുന്നത് കാണാം. അത് കൃത്യമായി തന്നെ മനസ്സിലാവുന്നുണ്ട്. ഇയാള്‍ നേരെ എതിരായി ഭാര്യ ഇരിക്കുന്നുണ്ട്. തൊട്ടപ്പുറത്ത് തന്നെ നിലത്തിരുന്ന് ഇവരുടെ മകള്‍ കളിപ്പാട്ടങ്ങളോടൊത്ത് കളിക്കുകയാണ്. ഇനി ഈ ചിത്രത്തില്‍ രണ്ട് പൂച്ചകളെ നിങ്ങള്‍ കണ്ടെത്തണം. സൂക്ഷിച്ച് നോക്കിയാല്‍ തന്നെ ഈ ചിത്രം കടുപ്പമേറിയാണെന്ന് മനസ്സിലാവും. നല്ല രീതിയില്‍ നിരീക്ഷിച്ചാല്‍ മാത്രമേ ഇത് കണ്ടെത്താന്‍ സാധിക്കൂ. കാരണം ഈ ചിത്രം കടുപ്പത്തില്‍ കടുപ്പമാണ്.

ഇനി ഈ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും വലിയ കാര്യം പറയാം. വെറും ഒരു ശതമാനം ആളുകള്‍ മാത്രാണ് ഈ രണ്ട് പൂച്ചകളെയും ചിത്രത്തില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളത്. അതില്‍ നിന്ന് തന്നെ ഉറപ്പാക്കാം, നിങ്ങള്‍ അതില്‍ വരാനുള്ള സാധ്യതയില്ലെന്ന്. എന്നാല്‍ വിട്ടുകളയരുത്. കടുപ്പത്തില്‍ തന്നെ തിരച്ചില്‍ തുടരണം. എങ്കില്‍ മാത്രമേ ഇതെല്ലാം കണ്ടെത്താന്‍ സാധിക്കും. ഹെക്ടിക് നിക്ക് എന്നയാളാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. നിങ്ങളുടെ ഐക്യുവിനെ ശരിക്കും പരിശോധിക്കാന്‍ ഈ ചിത്രത്തിന് സാധിക്കും.

ഈ ചിത്രത്തില്‍ നിന്ന് പൂച്ചകളെ കണ്ടെത്തുക അതിബുദ്ധിമാന് മാത്രമേ സാധിക്കൂ. അതിന് കാരണമുണ്ട്. ചിത്രത്തിലെ സാഹചര്യങ്ങള്‍ മുതലെടുത്താണ് ഈ പൂച്ചകള്‍ ഒളിഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ കാണുന്ന മുറിയിലെ നിറത്തിനും പൂച്ചകള്‍ക്കും ഒരേ നിറമാണ്. അതുകൊണ്ട് ഏത് പശ്ചാത്തലത്തില്‍ ഒളിച്ചിരുന്നാലും ഇവയെ കണ്ടെത്തുക പാടാണ്. ചിത്രത്തിലുള്ള ഭാര്യയെയും ഭര്‍ത്താവിനെയും മകളെയും എളുപ്പത്തില്‍ കണ്ടെത്തുകയും ചെയ്യാം. കാരണം ഇവര്‍ ചിത്രത്തിന്റെ മുന്നില്‍ തന്നെയുണ്ട്. അതുകൊണ്ട് അധികം തിരയേണ്ടി വരില്ല.

ചിത്രം കടപ്പാട്-jagranjosh.com
അതേസമയം ചിത്രത്തിലേക്ക് വളരെ സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ഈ പൂച്ചകളെ കാണാന്‍ പറ്റൂ. ആദ്യത്തെ പൂച്ച ഈ ചിത്രത്തില്‍ ഇരിക്കുന്ന ആളുടെ കാലിനടിയിലാണ്. രണ്ടാമത്തെ പൂച്ച ആ സ്ത്രീയുടെ മടിയിലാണ് ഇരിക്കുന്നത്. ഇനിയും സൂക്ഷിച്ച് നോക്കേണ്ടി വരും ഇവ എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്താന്‍. പലരും ഇത് വലരെ കടുപ്പമേറിയതാണെന്ന് സമ്മതിച്ച് കഴിഞ്ഞു. കാരണം 20 സെക്കന്‍ഡില്‍ ഈ പൂച്ചകളെ കണ്ടെത്തുകയെന്നത് ലോകത്താര്‍ക്കും സാധിക്കുന്ന കാര്യമല്ലെന്ന് ഒപ്ടിക്കല്‍ ചിത്രത്തിന്റെ ആരാധകര്‍ പറയുന്നു.
ഈ ചിത്രത്തിലൊരു കരടി ഒളിഞ്ഞിരിപ്പുണ്ട്; പിടിക്കാന്‍ വേട്ടക്കാരനുമുണ്ട്, കണ്ടെത്തിയാല്‍ വേറെ ലെവല്‍