കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതാ ഒരു കള്ളിപ്പൂച്ച, പ്രാവുകള്‍ക്കിടയില്‍ വേഷം മാറിയിരിപ്പാണ്; 13 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

പൂച്ചകള്‍ സമര്‍ത്ഥരായ മൃഗങ്ങളാണ്. എവിടെ വേണമെങ്കിലും ഒളിഞ്ഞിരിക്കാന്‍ അവയ്ക്ക് സാധിക്കും. അത് അവര്‍ക്ക് സ്വാഭാവികമായി ലഭിക്കുന്ന കഴിവാണ്. പാവമായി നമ്മുടെ മുന്നില്‍ അഭിനയിക്കുകയും, തരം കിട്ടിയാല്‍ എന്തും കട്ടും തിന്നാനും പൂച്ചകള്‍ മുന്നിലുണ്ടാവും. ഇതൊക്കെ അവരുടെ സാമര്‍ത്ഥ്യം കൊണ്ടാണ് ചെയ്യാന്‍ പറ്റുന്നത്. ഇത്തരത്തില്‍ ഏത് മൃഗത്തിന്റെ കൂടെ ഇണങ്ങാനും പൂച്ചകള്‍ക്ക് സാധിക്കും.

അതുകൊണ്ടാണ് മനുഷ്യരുടെ കൂടെ വീട്ടിലും, മറ്റ് മൃഗങ്ങള്‍ക്കൊപ്പം കാട്ടിലും കഴിയാന്‍ പൂച്ചകള്‍ക്ക് സാധിക്കുന്നത്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പൂച്ചകള്‍ ഒളിച്ചിരിക്കാന്‍ പറ്റുന്ന ഒന്നാണ്. ഇന്നത്തെ ചിത്രവും അത്തരമൊരു സമര്‍ത്ഥമായ പൂച്ചയുടേതാണ്. ഇതില്‍ നിന്നാണ് ആ രഹസ്യം കണ്ടെത്തേണ്ടത്. ചിത്രം വിശദമായ പരിശോധിക്കാം.

1

image credit: Natures Menu

ഈ ചിത്രം കഠിനങ്ങളില്‍ കഠിനമാണ്. കാരണം എവിടെ നോക്കിയാലും ഒരേ പോലുള്ള ചിത്രങ്ങള്‍ കാണുന്ന, നമ്മളെ നട്ടം തിരിക്കുന്ന ചിത്രമാണിത്. നിരവധി പ്രാവുകളാണ് ഇതിലുള്ളത്. എന്നാല്‍ ഇതിലൊന്ന് പ്രാവല്ല. ഒരു സൂത്രശാലിയാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നത്. ആ സൂത്രശാലി ആരാണെനന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ പൂച്ച തന്നെയാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. അതിനെ കണ്ടെത്തുകയാണ് നമ്മുടെ ടാസ്‌ക്.

2

വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍

കാക്കയുടെ കൂട്ടില്‍ കുയില്‍ മുട്ടയിടുകയെന്ന് കേട്ടിട്ടില്ലേ. അതുപോലൊന്നാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. എല്ലാ പ്രാവുകളെയും നല്ല അസ്സല് മണ്ടന്‍മാരാക്കി ഒളിഞ്ഞിരിക്കുകയാണ് ഈ പൂച്ച. കണ്ടാല്‍ പ്രാവിനെ പോലെ നമ്മുടെ കണ്ണിന് തോന്നിപ്പിക്കുകയും ചെയ്യും. അങ്ങനെയുള്ള ഒരു വിരുതന്‍ പൂച്ചയെ കണ്ടെത്തുക അസാധ്യമാണ്. കണ്ണുകളെ പോലും കബളിപ്പിക്കുന്ന ചിത്രമാണിത്. അതുകൊണ്ട് പുതിയ മാര്‍ഗങ്ങളിലൂടെ വേണം ഈ കള്ളിപൂച്ചയെ പിടിക്കേണ്ടത്.

3

സത്യം പറഞ്ഞാല്‍ ഈ പൂച്ചയാണ് നമ്മളെ ചലഞ്ച് ചെയ്യുന്നത്. പറ്റുമെങ്കില്‍ കണ്ടുപിടിക്കെടാ എന്ന മനോഭാവത്തിലാണ് ഇത് നില്‍ക്കുന്നത്. വേഷം മാറിയ ഈ വിരുതനെ കണ്ടെത്തുക അത്ര എളുപ്പമല്ലെന്ന് അതിനും അറിയാം. അതാണ് ഈ വെല്ലുവിളിയുടെ ഉദ്ദേശം. ആ വെല്ലുവിളി നമ്മള്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. തീര്‍ച്ചയായും നമ്മുടെ ബുദ്ധിയും ഈ പൂച്ചയ്ക്ക് മുകളിലായി കൊണ്ടുവരും. ജീനിയസ് എന്ന വാക്കിനനുസരിച്ചായിരിക്കണം നമ്മുടെ നീക്കങ്ങള്‍.

4

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

നേച്ചേഴ്സ് മെനു എന്ന ഗ്രൂപ്പാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ ബ്രിട്ടനിലെ പെറ്റ് ഫുഡിന്റെ ബ്രാന്‍ഡാണ്. ചിത്രത്തില്‍ പല നിറത്തിലുള്ള പ്രാവുകളെയാണ് കാണാന്‍ സാധിക്കുക. ഇവര്‍ വരി വരിയായി നില്‍ക്കുകയാണ്. അതിനുള്ളിലായിട്ടാണ് ഒരു പൂച്ച നില്‍ക്കുന്നത്. പ്രാവുകളെയല്ല, അതിനും മുകളിലുള്ളവരെ വരെ പൂച്ചകള്‍ക്ക് പറ്റിക്കാന്‍ സാധിക്കും. ഇവിടെ സമര്‍ത്ഥമായിട്ടാണ് ആ പൂച്ച നില്‍ക്കുന്നത്. എങ്ങോട്ട് നമ്മള്‍ നോക്കിയാലും പ്രാവുകളെ മാത്രമേ കാണാന്‍ സാധിക്കൂ.

5

എല്ലാ കണ്‍ഫ്യൂഷനെയും അതിജീവിച്ച് വേണം നമ്മള്‍ ഈ ശ്രമത്തില്‍ വിജയിക്കാന്‍. അതുകൊണ്ട് സൂക്ഷിച്ച് നോക്കി തുടങ്ങാം. പൂച്ചകള്‍ സാധാരണ എവിടെയായിരിക്കും ഒളിഞ്ഞിരിക്കുക എന്ന് ചിന്തിച്ച് നോക്കൂ. എവിടെയും ഒളിഞ്ഞിരിക്കാം. അങ്ങനെ പ്രത്യേകിച്ച് സ്ഥലമൊന്നും പൂച്ചകള്‍ക്കുണ്ടാവില്ല. എവിടെ വേണമെങ്കിലും ഒളിഞ്ഞിരിക്കാം. ചിലപ്പോള്‍ പ്രാവുകള്‍ പോലും പൂച്ച തൊട്ടടുത്തുണ്ടെന്ന് മനസ്സിലാക്കിയിട്ടുണ്ടാവില്ല.

6

ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍

ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നമ്മള്‍ ഏറ്റവും സൂക്ഷമമായി ചിത്രത്തിലേക്ക് നോക്കണമെന്നാണ്. കണ്ണുകള്‍ ഒരിടത്ത് പോലും മങ്ങി പോവാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ പല നിറത്തിലുള്ള പ്രാവുകളെ കാണുന്നത് കൊണ്ട് നമ്മുടെ കണ്ണുകളെ പോലും പൂര്‍ണമായി വിശ്വസിക്കാന്‍ പറ്റില്ല. ഇനി എല്ലാ നിരയിലുമായി ഒന്ന് നോക്കൂ. ചിലപ്പോള്‍ ആ നോട്ടത്തില്‍ ആ വിരുതന്‍ പൂച്ച നിങ്ങളുടെ മുന്നിലേക്ക് എത്താം.

7

image credit: Natures Menu

ഈ പൂച്ചയെ കണ്ടെത്തിയാല്‍ നിങ്ങളൊരു ജീനിയസാണെന്ന് ഉറപ്പിക്കാം. വേഗം തന്നെ നോക്കി തുടങ്ങിക്കോളൂ, നിങ്ങള്‍ക്ക് മുന്നില്‍ പതിമൂന്ന് സെക്കന്‍ഡുകളാണ് ആ പൂച്ചയെ കണ്ടുപിടിക്കാനുള്ളത്. എല്ലായിടത്തേക്കും ഒന്ന് നോക്കൂ. ഇതാ നിങ്ങളുടെ സമയം അവസാനിച്ചിരിക്കുകയാണ്. പൂച്ചയെ നിങ്ങള്‍ കണ്ടെത്തിയില്ല. അല്ലേ. എങ്കില്‍ ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടതുവശത്തല്ല എന്തായാലും ആ തന്ത്രശാലിയായ പൂച്ച ഇരിക്കുന്നത്. വലത് വശം ചേര്‍ന്ന് ഏഴാം നിരയിലാണ് ആ പൂച്ചയുള്ളത്. വളരെ സമര്‍ത്ഥമായി ഒന്നും അറിയാത്ത പോലെയാണ് പൂച്ചയുടെ നില്‍പ്പ്.

English summary
optical illusion pic that hides a cat in a group of pigeon goes viral, can you find it in 13 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X