
അമ്പമ്പോ അതാ ഒരു മുതല, ഒളിഞ്ഞിരിക്കുകയാണ്; ജീനിയസാണെങ്കില്‍ 13 സെക്കന്‍ഡില്‍ കണ്ടെത്തണം
മുതല വരുന്നേ മുതല, കേട്ടിട്ട് പേടിയാവുന്നുണ്ട് അല്ലേ. ആരും പേടിക്കും മുതലയെന്ന് കേള്‍ക്കുമ്പോള്‍. ജീവിതത്തില്‍ പുലി വരുന്നേ എന്ന് പറയുന്നത് പോലെയാണിത്. ഇരപിടിക്കാന്‍ ഏറ്റവും മിടുക്കരാണ് മുതലകള്‍. പുഴയുടെ തീരങ്ങളില്‍ ഒളിഞ്ഞിരുന്ന് മനുഷ്യരെ അടക്കം ഇരകളാക്കാന്‍ മുതലകള്‍ക്ക് സാധിക്കും. ചീങ്കണ്ണികളും അക്കൂട്ടത്തില്‍ വരുന്നവരാണ്.
അതുകൊണ്ട് മനുഷ്യരുടെ പേടി സ്വപ്‌നമാണ് മുതലകള്‍. മീന്‍ പിടിക്കാന്‍ പോകുന്ന ബോട്ടുകള്‍ വരെ ആക്രമിച്ച ചരിത്രമുണ്ട് മുതലകള്‍ക്ക്. ഇന്ന് നമ്മുടെ മുന്നില്‍ നില്‍ക്കുന്നതും ഒരു മുതലയാണ്. അതങ്ങനെ എല്ലാവരെയും കബളിപ്പിച്ച് ഒളിഞ്ഞിരിക്കുകയാണ്. അതിനെ വേഗം കണ്ടെത്തുക നമ്മുടെ ടാസ്‌കാണ്. ചിത്രം വിശദമായി പരിശോധിക്കാം.

image credit: Reddit
ഇതൊരു ഒപ്ടിക്കല്‍ ചിത്രമാണ്. മനുഷ്യരുടെ മനസ്സിലേക്ക് ഇല്യൂഷന്റെ കണികകള്‍ എത്തിക്കുന്നവയാണ് ഈ ചിത്രങ്ങള്‍. ഇല്ലാത്തത് ഉള്ളതായി തോന്നും. ഉള്ളത് അവിടെയുണ്ടോ ഇല്ലേ എന്ന സംശയവും വരാം. ഇതൊക്കെ പല വിധ കാര്യങ്ങള്‍ ഒന്നില്‍ വരുമ്പോള്‍ നമുക്ക് തോന്നുന്നതാണ്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ അത്തരം കാര്യങ്ങളുടെ ഒരു കേന്ദ്രമാണ്. അതുകൊണ്ടാണ് ഈ ചിത്രത്തില്‍ പലതും ഒളിച്ച് വെക്കാന്‍ സാധിക്കുന്നത്.

പൊടിപിടച്ച് കിടന്ന ട്രക്കില്‍ നിന്ന് മഹാഭാഗ്യം, കനേഡിയക്കാരന് അടിച്ചത് ലക്ഷങ്ങളുടെ ലോട്ടറി
നമ്മുടെ മുന്നില്‍ ഉള്ളത് ഒരു മുതലയാണ്. അത് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുകയാണ്. മുതലകള്‍ എന്തിനെയും ഇരയായി കണ്ടുവെച്ച്, അത് കൃത്യമായ ഇടത്ത് ഇരയായി വന്നെത്തുന്നത് വരെ കാത്തിരിക്കുന്നവരാണ്. അത്രയ്ക്കും ക്ഷമ അവയ്ക്കുണ്ടാവും. എന്നാല്‍ മുതലകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാതെ നമ്മള്‍ അതില്‍ പോയി വീഴുകയും ചെയ്യും. ഇവിടെ അത്തരമൊരു കെണിയില്‍ വീഴാതെ നോക്കേണ്ടത് നമ്മള്‍ തന്നെയാണ്.

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പരിശോധിക്കാന്‍ ആദ്യം വേണ്ടത് എന്താണെന്ന് അറിയുമോ? നല്ല നിരീക്ഷണ പാടവമാണ് വേണ്ടത്. കാരണം ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്താന്‍ അത്തരമൊരു മിടുക്ക് കൂടിയേ തീരൂ. ഈ മുതലയും അതുപോലെ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുകയാണ്. അത് കണ്ടെത്തേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മുടെ കണ്ണുകള്‍ വളരെ ഷാര്‍പ്പായിരിക്കണം. ചിത്രത്തില്‍ എവിടെ ഒളിച്ചാലും ആ മുതലയെ കണ്ടെത്തുമെന്ന് ഉറപ്പിക്കണം.

ക്ഷണിക്കാത്ത വിവാഹത്തിന് ഭക്ഷണം കഴിക്കാനെത്തി യുവാവ്; കൈയ്യോടെ പിടിച്ച് വീട്ടുകാര്‍, സംഭവം ഇങ്ങനെ
ഇനി ചിത്രത്തിലേക്ക് വരാം. ഒരു കുടുംബമോ ദമ്പതിമാരോ പിക്‌നിക്കായി വന്നതാണെന്ന് ഈ ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. അവര്‍ക്കായി ഒരുക്കി വെച്ചിരിക്കുന്ന ഭക്ഷണമാണ് നമ്മുടെ മുന്നിലുള്ളത്. ചിത്രത്തില്‍ വിശാലമായ സദ്യക്കുള്ള ഭക്ഷണം തന്നെയുണ്ട്. പാത്രങ്ങളില്‍ അടച്ച് വെച്ചിരിക്കുകയാണ് ഇവ. അത് കഴിക്കാനുള്ള സ്പൂണുകളും ഫോര്‍ക്കുകളും മുന്നിലുണ്ട്. പ്ലേറ്റുകളും കാണാന്‍ സാധിക്കും. മൊത്തം ഭക്ഷണ മയമാണ് ഈ ചിത്രം.

ഈ ചിത്രം നമ്മളെ കൊതിയന്മാരാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നല്ല സ്വാദുള്ള ഭക്ഷണമാണ് ഒരുക്കി വെച്ചിരിക്കുന്നത്. ഇതിനടുത്ത് എവിടെയോ ആയി ആ മുതലയും ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരുപക്ഷേ വായില്‍ കപ്പലോടിക്കാന്‍ കഴിവുള്ള ഈ ഭക്ഷണത്തിന്റെ മണം കേട്ട് എത്തിയതാവാനും സാധ്യതയുണ്ട് ആ മുതല. ഇതൊരു പാര്‍ക്കാണെന്ന് തോന്നുന്നു. ചെറിയൊരു പാലം തൊട്ടപ്പുറമുണ്ട്. പാര്‍ക്കിന് നടുവില്‍ വെച്ചാണ് പിക്‌നിക്കിന് വന്നവര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നതെന്ന് തോന്നുന്നു.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
ഒരുപക്ഷേ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ഈ അപകടം കണ്ടിട്ടുണ്ടാവില്ല. ചിലപ്പോള്‍ അവരെ ഇവിടെ കാണാത്തതിന് കാരണവും മുതലയാവാം. ഇവ ഭക്ഷണം കഴിക്കുന്നതിന്റെ അടുത്തേക്ക് വന്നാല്‍ വലിയ അപകടമുണ്ടാകുമെന്ന് ഉറപ്പാണ്. ആരെയെങ്കിലും ഇത് ആക്രമിക്കും. എന്നാല്‍ ഒളിഞ്ഞിരിക്കുന്നത് കൊണ്ട് ഇവയെ ആരും കാണാനും സാധ്യതയില്ല. അതുകൊണ്ട് നമ്മള്‍ തന്നെ ഈ മുതലയെ കണ്ടെത്തിയേ തീരൂ.

image credit: Reddit
ഇനി ആ മുതലയെ വേഗത്തില്‍ കണ്ടെത്തി അപകടം ഒഴിവാക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അതിനായി 13 സെക്കന്‍ഡുകള്‍ മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതിനുള്ളില്‍ ആ മുതലയെ കണ്ടെത്തി എല്ലാവരെയും അവിടെ നിന്ന് മാറ്റണം. വേഗം നോക്കി തുടങ്ങിക്കോളൂ. നിങ്ങളുടെ ബുദ്ധിശക്തി പരമാവധി ഉപയോഗിക്കുക. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. എന്തായാലും ഇക്കാര്യങ്ങള്‍ ഞങ്ങള്‍ കൂടി സഹായിക്കാം. അതാ പാര്‍ക്കിലെ ആ ചെറിയ പാലത്തിന് അടിയിലായി ആ മുതല നില്‍ക്കുന്നുണ്ട്. കണ്ടെത്താന്‍ അതീവ ദുഷ്‌കരമാണിത്.