സേനയില്‍ നിന്നുകൊണ്ട് ഹിറ്റ്‌ലറോട് പ്രതിഷേധിച്ച പട്ടാളക്കാരനുണ്ടായിരുന്നു; പിന്നീട് എന്തുണ്ടായി?

  • By: Akshay
Subscribe to Oneindia Malayalam

ഹിറ്റ്‌ലര്‍ സേനയില്‍ നിന്ന്‌കൊണ്ട് ഹിറ്റ്‌ലറോട് പ്രതിഷേധം അറിയിച്ച പട്ടാളക്കാരനുണ്ടായിരുന്നു. നാസി പാര്‍ട്ടിയില്‍ തങ്ങളുടെ മേധാവിയെ ഓരോ സൈനീകനും സല്യൂട്ട് ചെയ്ത് വിശ്വസ്തതയും കാണിക്കണമെന്ന് ഹിറ്റലര്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ 1936ല്‍ ആയിരക്കണക്കിന് സൈനികര്‍ക്കിടയിലിരുന്ന് ഒരു സൈനികന്‍ ഹിറ്റ്‌ലറുടെ ആഹ്വാനം തള്ളിക്കളഞ്ഞു.

പട്ടാളക്കാരെല്ലാം ഹിറ്റലറെ സല്യൂട്ട് ചെയ്യുമ്പോള്‍ ഒരാള്‍ മാത്രം ഏകനായി നില്‍ക്കുന്ന ഫോട്ടോ വൈറലാകുകായണ്. അഗസ്റ്റ് ലാന്റ്‌മെസ്സര്‍ എന്ന സൈനീകനാണ് ആയിരക്കണക്കിന് സൈനീകര്‍ക്കിടയില്‍ ഹിറ്റ്‌ലറോടുള്ള ആദരവ് പ്രകടിപ്പിക്കാതിരുന്നത്.

 അംഗമായത്

അംഗമായത്

തന്റെ ജീവിതം ഇല്ലാതാക്കിയ നാസി സേനയോടും വംശീയതയോടുമുള്ള പ്രതിഷേധമായിരുന്നു അത്. 1931ലാണ് ലാന്റ്‌മെസ്സര്‍ നാസി പാര്‍ട്ടിയില്‍ അംഗമായത്.

 വിവാഹം

വിവാഹം

പാര്‍ട്ടിയില്‍ അംഗമായി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലാന്റ്‌മെസ്സര്‍ ഇര്‍മ എക്ലര്‍ എന്ന ജൂത സ്ത്രീയുമായി പ്രണയത്തിലായി. 1935ല്‍ ഇര്‍മയെ വിവാഹം ആലോചിച്ചു. ഇരുവരും തമ്മില്‍ വിവവാഹ നിശ്ചയം കഴിഞ്ഞതോടെ ലാന്റ്‌മെസ്സര്‍ നാസി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു.

 അഭിസംബോധന

അഭിസംബോധന

ഹാംബര്‍ഗില്‍ ലാന്റ്‌മെസ്സറും എക്ലറും വിവാഹം ചെയ്യുവാനായി അപേക്ഷ നല്‍കിയെങ്കിലും അത് നിഷേധിക്കപ്പെട്ടു. ഇതിനുള്ള പ്രതിഷേധ സൂചകമായാണ് 1936 ജൂണ്‍ 13 ന് ഹിറ്റലര്‍ ഒരു ജര്‍മ്മന്‍ കപ്പലില്‍ നിന്ന് അഭിസംബോധന ചെയ്യവേ സൈനികരുടെ ഇടയില്‍ ഹിറ്റ്‌ലറെ അഭിസംബോധന ചെയ്യാതെ ഇരുന്നത്.

 പിടികൂടി

പിടികൂടി

ജര്‍മ്മനിയിലെ ജീവിതത്തില്‍ നിരാശനായ ലാന്റ്‌മെസ്സര്‍ കുടുംബത്തോടൊപ്പം നാടുവിടാന്‍ തീരുമാനിച്ചു. ഡെന്‍മാര്‍ക്കിലേക്കുള്ള യാത്രാ മദ്ധ്യേ ലാന്റ്‌മെസ്സറിനെ നാസി സേന പിടികൂടി.

 കോണ്‍സന്‍ട്രേഷന്‍ ക്യാപ്

കോണ്‍സന്‍ട്രേഷന്‍ ക്യാപ്

ലാന്റ്‌മെസ്സറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ എക്ലറിനെയും മകളെയും നാസി സേന പിടികൂടി കോണ്‍സന്‍ട്രേഷന്‍ ക്യാപിലേക്കയക്കുകയായിരുന്നു.

English summary
The tragically powerful story behind the lone German who refused to give Hitler the Nazi salute
Please Wait while comments are loading...