അര്‍ധ രാത്രി ഇന്റര്‍വ്യൂ; 12 മണിക്കൂര്‍ ജോലി, ഈ സിഇഒ ടോക്‌സിക്കെന്ന് സോഷ്യല്‍ മീഡിയ
മുംബൈ: ജീവനക്കാരെ കൊണ്ട് അടിമപണി എടുപ്പിക്കുന്നത് പല വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളിലും കണ്ടുവരുന്ന ഒരു രീതിയാണ്. കഴിഞ്ഞ ദിവസം ബോംബെ ഷേവിങ് കമ്പനി സിഇഒ ഇതേ പോലെ വലിയ വിവാദത്തില്‍ ചാടിയിരുന്നു. കമ്പനിയില്‍ പുതുതായി എത്തുന്നവരെ കൊണ്ട് പതിനെട്ട് മണിക്കൂര്‍ ജോലിയെടുപ്പിക്കുക എന്ന പോളിസിയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇത് വലിയ വിവാദത്തിലായിരുന്നു. അതേ വഴിയിലേക്ക് എത്തിയിരിക്കുകയാണ് പ്രിസ്റ്റീന്‍ കെയര്‍ കോ ഫൗണ്ടറര്‍ ഹര്‍സിമര്‍ബീര്‍ സിംഗും. ഇയാള്‍ ജോലി ചെയ്യിപ്പിക്കുന്ന രീതികള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വ്യാപക വിമര്‍ശനമാണ് അദ്ദേഹം നേരിടുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

photo courtesy: Harsimarbir Singh fb page
ഹര്‍സിമര്‍ബീര്‍ കമ്പനിയിലേക്ക് അഭിമുഖത്തിനായി ആളുകളെ വിളിക്കുന്നതെങ്ങനെ എന്നെല്ലാം വിശദീകരിച്ച് കുറിപ്പെഴുതി. അതായത് ജോലി ആവശ്യമുള്ളവരെ ഓഫീസില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ അഭിമുഖത്തിനായി കാത്തിരിപ്പിക്കുക എന്നതാണ് ആദ്യത്തെ കടമ്പ. ഇത് ഒരു ജീവനക്കാരന്റെ ക്ഷമ എത്രത്തോളമുണ്ടെന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ്. അത് മാത്രമല്ല, അഭിമുഖം വെക്കുന്ന സമയവും ദിവസവും അതുപോലെ ഞെട്ടിപ്പിക്കുന്നതാണ്. അവധി ദിനമായ ഞായറാഴ്ച്ചകളിലൊക്കെയായിരിക്കും ജോലിക്കായുള്ള അഭിമുഖം നടത്തുക.

photo courtesy: Harsimarbir Singh fb page
അഭിമുഖത്തിന്റെ കടമ്പകള്‍ തീര്‍ന്നില്ല. രാത്രി വളരെ വൈകിയൊക്കെ ആയിരിക്കും ചിലപ്പോള്‍ ഇന്റര്‍വ്യൂ വെക്കുക. അതുമല്ലെങ്കില്‍ പുലര്‍ച്ചയായിരിക്കും വെക്കുക. സ്ഥലത്തില്ലാത്തവരോട് അടുത്ത് ദിവസം തന്നെ ഓഫീസിലെത്താന്‍ ആവശ്യപ്പെടുക. ജോലിയില്‍ ആത്മാര്‍ത്ഥയുള്ളവരാണോ എന്ന് അറിയാന്‍ വേണ്ടിയാണിത്. ഇത്തരം ടോക്‌സിക് രീതികളൊക്കെയാണ് ഹര്‍സിമന്‍ബീര്‍ പരീക്ഷിച്ചിരുന്നത്. ഗുരുഗ്രാം ആസ്ഥാനമായിട്ടാണ് പ്രിസ്റ്റീന്‍ കെയര്‍ പ്രവര്‍ത്തിക്കുന്നത്.

കിങ് ഈസ് ബാക്ക്; വിരാട് കോലിയുടെ മരണമാസ് ബാറ്റിംഗ്, ജയിച്ചത് പാകിസ്താന്‍
ലിങ്ക്ഡിനില്‍ ഇയാള്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ വ്യാപകമായ വിമര്‍ശനമാണ് ഇയാള്‍ നേരിടുന്നത്. ഇതേ തുടര്‍ന്ന് ലിങ്ക്ഡിന്‍ പോസ്റ്റ് ഹര്‍സിമര്‍ബീര്‍ സിംഗ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം കമ്പനിയില്‍ ആരും ജോലിക്ക് പോകരുത്. ഇവിടെ ആത്മാഭിമാനത്തിന്റെ കണിക പോലുമില്ലെന്നും എഡുക്കേറ്റഡ് മോറോണ്‍ ട്വീറ്റ് ചെയ്തു. ഈ കമ്പനിയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെ അനുഭവം പങ്കുവെച്ച് രംഗത്ത് വന്നിട്ടുണ്ട്.

photo courtesy: Harsimarbir Singh fb page
താന്‍ ഈ കമ്പനിയില്‍ മൂന്ന് മാസം ജോലി ചെയ്തിട്ടുണ്ടെന്ന് അയാന്‍ ചൗധരി എന്നയാള്‍ പറയുന്നു. ഹര്‍സിമര്‍ബീറിന് കമ്പനിയിലെ എല്ലാവരും പന്ത്രണ്ട് മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന് നിര്‍ബന്ധമാണ്. 60-70 ആളുകളുടെ മുന്നില്‍ വെച്ച് ജീവനക്കാരെ അധിക്ഷേപിക്കുക വരെ ഇയാല്‍ ചെയ്യാറുണ്ട്. അതില്‍ പലരും കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ജീവനക്കാര്‍ നേരത്തെ പോകുന്നുണ്ടെങ്കില്‍ അതൊക്കെ നോക്കാനായി ഹര്‍സിമര്‍ബീര്‍ വരാറുണ്ട്. അതായത് വൈകീട്ട് ഏഴ് മണിക്ക് മുമ്പായി പോകുന്നവരെ കുറിച്ചാണ് ഞാന്‍ പറയുന്നത്. പ്രിസ്റ്റീനിലാണ് നിങ്ങള്‍ക്ക് ജോലിയെങ്കില്‍ എത്രയും പെട്ടെന്ന് എന്നെ വിളിക്കും. നിങ്ങള്‍ക്ക് നല്ലൊരു ജോലിയും അതിലേറെ ജോലി ചെയ്യാന്‍ അന്തരീക്ഷവുമുള്ള ഇടത്ത് ഞാന്‍ ജോലി വാങ്ങി തരാമെന്നും അയാന്‍ പറഞ്ഞു.

പെര്‍ഫെക്ട് ഓകെ, ആരാധകരേ ശാന്തരാകുവിന്‍ ഇത് കീര്‍ത്തി തന്നെയാണ്, ഒന്നൊന്നര ചിത്രങ്ങള്‍ വൈറല്‍
നാരായണന്‍ ഹരിഹരന്‍ എന്നയാളും ഇതേ കാര്യം തന്നെ ഉന്നയിച്ചിട്ടുണ്ട്. താന്‍ ജോലി വാങ്ങി തരാമെന്നും ഇയാള്‍ പറയുന്നു. തനി കോര്‍പ്പറേറ്റുകളുടെ സ്വഭാവമാണ് ഈ കമ്പനിക്കെന്നാണ് വിമര്‍ശനം. ഇന്ദ്രനീല്‍ ചിറ്റലെ എന്നയാളുടെ രീതികളും ഇതിനിടെ ട്വീറ്റ് ചെയ്തവരുണ്ട്. ഇയാള്‍ രാവിലെ എട്ട് മണിക്ക് മീറ്റിംഗ് വെക്കണമെന്ന് പറയുന്നുണ്ട്. കാര്യ ഗൗരവം ഉള്ളയാളാണെങ്കില്‍ തീര്‍ച്ചയായും വരും. അതല്ലെങ്കില്‍ ഒഴിവാക്കിയിട്ട് പോകും എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. എസി 18 ഡിഗ്രി സെല്‍ഷ്യസില്‍ വെക്കുക. പരസ്പരം സംസാരം അധികമുണ്ടാവില്ല, അവര്‍ പണി എടുത്തോളുമെന്നും ഇയാള്‍ പറയുന്നു.












Click it and Unblock the Notifications