കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിതകാലം മുഴുവന്‍ ലോട്ടറിയെടുത്തു: ഒടുവില്‍ 88-ാം വയസ്സില്‍ 5 കോടിയുടെ പഞ്ചാബ് ബംപർ

Google Oneindia Malayalam News

കേരള ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂഇയർ ബംപർ നറുക്കെടുപ്പ് ഇന്നലെ നടന്ന് കഴിഞ്ഞു. 16 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ലോട്ടറി പാലക്കാട് നഗരത്തിലെ ലക്കി സെന്റർ എന്ന ഏജന്‍സിയില്‍ നിന്നാണ് വിറ്റുപോയതെന്ന് വ്യക്തമായെങ്കിലും ആരാണ് ആ ഭാഗ്യവാന്‍ എന്നത് സംബന്ധിച്ചുള്ള വിവരമൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. മാധ്യമപ്രവർത്തകരും ഏജന്‍സിയും 16 കോടിയുടെ ഭാഗ്യവാനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. ഇതിനിടയിലാണ് പഞ്ചാബ് സർക്കാർ നടത്തിയ ബംപർ ലോട്ടറിയുടെ വിജയിയെ സംബന്ധിച്ചുള്ള വാർത്തകള്‍ പുറത്ത് വരുന്നത്. 88 വയസ്സുകാരനാണ് പഞ്ചാബ് സർക്കാറിന്റെ ബംപർ ലോട്ടറി വിജയിച്ചിരിക്കുന്നത്.

ദേരബസ്സിയിലെ ത്രിവേദി ക്യാമ്പിലെ

ദേരബസ്സിയിലെ ത്രിവേദി ക്യാമ്പിലെ താമസക്കാരനായ 88-കാരനായ മഹന്ത് ദ്വാരക ദാസാണ് 5 കോടിയുടെ ബംപർ വിജയം നേടിയിരിക്കുന്നത്. ഒറ്റ രാത്രികൊണ്ട് തന്റെയും കുടുംബത്തിന്റെയും ജീവിതം ആകെ മാറിപ്പോയത് ഇതുവരെ ഉള്‍ക്കൊള്ളാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടില്ല. വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും മഹന്ത് ദ്വാരക ദാസ് പറയുന്നു.

ക്രിസ്മസ് ബംപർ: 16 കോടി താമരശ്ശേരി വഴി പാലക്കാട്: കൊണ്ടുപോയത് 'മധുസൂധനൻ'ക്രിസ്മസ് ബംപർ: 16 കോടി താമരശ്ശേരി വഴി പാലക്കാട്: കൊണ്ടുപോയത് 'മധുസൂധനൻ'

ലോട്ടറി അടിച്ചെന്ന വാർത്ത പുറത്ത് വന്നതിന്

ലോട്ടറി അടിച്ചെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ മഹന്ത് ദ്വാരക ദാസിനെ അഭിനന്ദിക്കാനും മാലയിടാനുമായി നിരവധി ആളുകള്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ തടിച്ച് കൂടി. വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബക്കാരും സുഹൃത്തുക്കളും പ്രദേശത്ത് വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

'പൊളി ഫിറോസിനേക്കാളും കേമന്‍ റിയാസ് തന്നെ; കണക്കുകള്‍ പറയുന്നത്, സീസണ്‍ ഫെവ് മാർച്ചില്‍'പൊളി ഫിറോസിനേക്കാളും കേമന്‍ റിയാസ് തന്നെ; കണക്കുകള്‍ പറയുന്നത്, സീസണ്‍ ഫെവ് മാർച്ചില്‍

ലോഹ്രി മകർ സക്രാന്തി ബമ്പർ ലോട്ടറി

ലോഹ്രി മകർ സക്രാന്തി ബമ്പർ ലോട്ടറി നറുകപ്പെടുപ്പിന് ശേഷം രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് വിജയിയെ കുറിച്ചുള്ള വിവങ്ങള്‍ പുറത്ത് വരുന്നത്. സിറക്പൂരിൽ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങിയ ലോട്ടറി ജേതാവിന് നികുതിയിളവുകൾക്ക് ശേഷം ഏകദേശം 3.5 കോടി രൂപ ലഭിക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഇതിനോടകം പൂർത്തിയാക്കിയെന്നും ബന്ധുക്കള്‍ പറയുന്നു.

Hair Care: അല്‍പം ഉള്ളി നീരുണ്ടോ? എങ്കില്‍ മുടികൊഴിച്ചിലും താരനും ഒരു പ്രശ്നമല്ല

ഇത്രയും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള

ഇത്രയും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള ഒരാൾക്ക് സമ്മാനത്തുക ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ലോട്ടറി ടിക്കറ്റ് വിറ്റ ലോകേഷും വ്യക്തമാക്കി. "അവരുടെ ചെറുമകൻ നിഖിൽ ശർമ്മ എന്റെ അടുത്ത് വന്ന് മുത്തച്ഛന് പ്രത്യേക അക്കങ്ങളുള്ള ലോട്ടറി ടിക്കറ്റ് വേണമെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തിന് ടിക്കറ്റ് നൽകി, ആ ടിക്കറ്റിനാണ് ഇപ്പോള്‍ സമ്മാനം അടിച്ചിരിക്കുന്നത്. ജീവിതത്തിൽ വലിയ മാറ്റമുണ്ടാകാൻ പോകുന്ന കുടുംബത്തിന് ടിക്കറ്റ് വിറ്റതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്," ലോകേഷ് പറഞ്ഞു.

പകുതി തുക ദേരയ്ക്ക് സംഭാവന നൽകാനും

1947-ൽ തന്റെ 13-ാം വയസ്സിൽ കുടുംബത്തോടൊപ്പം പാകിസ്ഥാനിൽ നിന്ന് കുടിയേറിയ വ്യക്തിയാണ് മഹന്ത് ദ്വാരക ദാസ്. പകുതി തുക ദേരയ്ക്ക് സംഭാവന നൽകാനും ബാക്കി തുക തന്റെ രണ്ട് ആൺമക്കൾക്കും തുല്യമായി വിതരണം ചെയ്യാനും ദേരയുടെ പ്രാദേശിക ചുമതലകൾ നോക്കുന്ന ദാസ് പറഞ്ഞു.

ഒരു ദിവസം ഒരു ബമ്പർ സമ്മാനം പ്രതീക്ഷിച്ച്

"ഒരു ദിവസം ഒരു ബമ്പർ സമ്മാനം പ്രതീക്ഷിച്ച് ഞാൻ എല്ലാ മാസവും ലോട്ടറി ടിക്കറ്റുകൾ വാങ്ങാറുണ്ടായിരുന്നു. ഈ പണം ഇപ്പോൾ എന്റെ വീട്ടുകാർ ഉപയോഗിക്കും. എന്റെ ജീവിതകാലം മുഴുവൻ ഞാൻ വളരെയധികം അധ്വാനിച്ചു, പക്ഷേ ഒരിക്കലും തെറ്റൊന്നും ചെയ്തിട്ടില്ല. ഞങ്ങൾ 1947-ൽ പാകിസ്ഥാനിൽ നിന്ന് കുടിയേറി വന്നവരാണ്, എനിക്ക് അന്ന് 13 വയസ്സായിരുന്നു," മഹന്ത് ദ്വാരക ഓർമ്മിച്ചു.

ബംപർ ടിക്കറ്റിന് ഒന്നാം സമ്മാനം 5 കോടി

അതേസമയം, ബംപർ ടിക്കറ്റിന് ഒന്നാം സമ്മാനം 5 കോടി രൂപയും രണ്ടാം സമ്മാനം 12 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് പഞ്ചാബ് നല്‍കുന്നത്. പഞ്ചാബ് സ്റ്റേറ്റ് രാഖി ബംപർ, പഞ്ചാബ് സ്റ്റേറ്റ് സവാൻ ബംപർ, പഞ്ചാബ് സ്റ്റേറ്റ് ഹോളി ബംപർ, പഞ്ചാബ് സ്റ്റേറ്റ് ന്യൂ ഇയർ ലോഹ്രി ബംപർ, പഞ്ചാബ് സ്റ്റേറ്റ് ബൈസാഖി ബംപർ എന്നിവയുൾപ്പെടെ വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പഞ്ചാബ് സ്റ്റേറ്റ് ലോട്ടറി ഡയറക്ടറേറ്റ് എല്ലാ വർഷവും ആറ് ബംപർ ലോട്ടറി നറുക്കെടുപ്പുകളാണ് നടത്തുന്നത്.

English summary
Punjab Dear Lohri: 88-year-old Mahant Dwarka Das won the bumper prize of 5 crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X