പത്താം ക്ലാസ് പാസായവര്‍ക്ക് സുവര്‍ണ്ണാവസരം, റെയില്‍വേ പോലീസില്‍ 19952 ഒഴിവുകള്‍, എങ്ങനെ അപേക്ഷിക്കാം

Subscribe to Oneindia Malayalam

തൊഴില്‍ രഹിതര്‍ക്ക് സുവര്‍ണ്ണാവസരവുമായി റെയില്‍വേ. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. 19952 ഒഴിവുകളാണ് പത്താം ക്ലാസ് പാസ്സായവരെ കാത്തിരിക്കുന്നത്. ഈ സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്താതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

ആധാറിലൂടെ ജോലി നേടാം, ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ..?

പ്ലസ് ടു പാസ്സായവര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ തൊഴിലവസരം, ആകര്‍ഷകമായ ശമ്പളം, ചെയ്യേണ്ടത്....

ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും വലിയ നിയമനങ്ങളില്‍ ഒന്നായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്ങനെ അപേക്ഷിക്കണം, എപ്പോള്‍ അപേക്ഷിക്കണം..? കൂടുതല്‍ വിവരങ്ങളറിയാം..

19952 ഒഴിവുകള്‍

19952 ഒഴിവുകള്‍

(RRB RPF) 19952 ഒഴിവുകളാണ് റെയില്‍വേയില്‍ പത്താം ക്ലാസുകാരെ കാത്തിരിക്കുന്നത്. റെയില്‍വെയുടെ ഏറ്റവും വലിയ നിയമനങ്ങളിലൊന്നായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യോഗ്യത

യോഗ്യത

SSLC (പത്താം ക്ലാസ്) അല്ലെങ്കില്‍ തത്തുല്യമായ മറ്റെന്തെങ്കിലുമാണ് റെയില്‍വേയുടെ പുതിയ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ് എങ്ങനെ...?

തിരഞ്ഞെടുപ്പ് എങ്ങനെ...?

എഴുത്ത് പരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക.മലയാളത്തിലും പരീക്ഷ എഴുതാവുന്നതാണ്. ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി ഏത് ഭാഷയും തിരഞ്ഞെടുക്കാം.

ശമ്പളം

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്ക മുതൽ തന്നെ 22,000 മുതൽ 25,000 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ കേന്ദ്രസർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം..?

എങ്ങനെ അപേക്ഷിക്കാം..?

ഓഫ്‌ലൈനായോ ഓണ്‍ലൈന്‍ ആയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.വെറും 40 രൂപ മാത്രമാണ് അപേക്ഷ ഫീസ്.അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി: 14/10/2017 (ഒക്ടോബര്‍ 14, 2017)

പ്രമോഷന്‍

പ്രമോഷന്‍

പ്രമോഷന്‍ വഴി ഹെഡ് കോണ്‍സ്റ്റബിള്‍, ASI തുടങ്ങി ഉയര്‍ന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് സുവര്‍ണാവസരമാണ് കൈ വന്നിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
RPF/ RPSF Constable Recruitment 2017 – “19952” Railway Protection Force Vacancies

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്