വീണ്ടുമെത്തുന്നു സൂര്യനില്‍ നിന്ന് ഭീകരന്‍; അത്യുഗ്രന്‍ വിസ്‌ഫോടനങ്ങള്‍, ഭൂമിയില്‍ എന്തും സംഭവിക്കാം
സൂര്യന്‍ വലിയൊരു മാറ്റത്തിലൂടെ കടന്നുപോകുകയാണെന്ന് നേരത്തെ നാസ തന്നെ വ്യക്തമാക്കിയിരുന്നു. വലിയ മാറ്റങ്ങളെ തുടര്‍ന്ന് നിരന്തരം വിസ്‌ഫോടനങ്ങള്‍ സൂര്യനിലുണ്ടാവും. അതേസമയം ജൂണ്‍ എട്ടിന് സണ്‍സ്‌പോട്ട് എആര്‍3664ല്‍ അതിഭീകരമായ സൗരജ്വാലകള്‍ രൂപപ്പെട്ടിരിക്കുകയാണ്.
സൗര പ്രവര്‍ത്തനത്തില്‍ ഏറ്റവും രൂക്ഷത അനുഭവപ്പെടുന്ന കാലമാണ് ഇനി വരാന്‍ പോകുന്നത്. എം9.7 ക്ലാസ് വിഭാഗത്തില്‍ വരുന്നതാണ് ഈ സൗരജ്വാലകള്‍. എക്‌സ് ക്ലാസ് വിഭാഗത്തിന് അടുത്ത് തന്നെയാണ് ഇവയും എത്തിയിരിക്കുന്നത്. വലിയ അളവില്‍ പ്ലാസ്മ ഇപ്പോള്‍ സൂര്യന്‍ പുറന്തള്ളിയിരിക്കുകയാണ്. സ്‌പേസ് വെതറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം കനത്ത റേഡിയേഷനാണ് ഈ സൗരജ്വാലകളിലൂടെ അന്തരീക്ഷത്തിലേക്ക് എത്തുക. ഭൂമിയെ ഇവ ശക്തമായി തന്നെ ബാധിക്കും. ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങളെ താറുമാറുക്കും. പ്രധാനമായും നമ്മുടെ ഗ്രഹത്തിലെ ഉപഗ്രഹ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കാര്യങ്ങളും പ്രവര്‍ത്തനരഹിതമാകും. ഇന്റര്‍നെറ്റും, ജിപിഎസ്സുമെല്ലാം ഇതില്‍ വരും. റേഡിയോ ബ്ലാക്ഔട്ട എന്നാണ് ഇതിനെ വിശേഷിപ്പിക്കുക.
ഭൂമിയുടെ കാന്തിക മണ്ഡലത്തെയാണ് ഈ സൗരജ്വാലകള്‍ ശക്തമായി വന്നിടിക്കുക. എല്ലാ തരം ദുരന്തങ്ങളെയും നേരിടാന്‍ കെല്‍പ്പുള്ളതാണ് കാന്തിക മണ്ഡലങ്ങള്‍. അതുകൊണ്ടാണ് ഇവ നേരിട്ട് ഭൂമിയില്‍ പതിക്കാത്തത്. പശ്ചിമ പസഫിക് സമുദ്ര മേഖലയിലാണ് ഈ സൗരജ്വാലകള്‍ നാശം വിതയ്ക്കുക.
സൂര്യനിലെ കാന്തികപരമായ ബന്ധിപ്പിച്ചിരിക്കുന്ന ഏറ്റവും സജീവമായ മേഖലയിലാണ് ഇപ്പോള്‍ സണ്‍സ്‌പോട്ട് രൂപപ്പെട്ടിരിക്കുന്നത്. ഇതിനര്‍ത്ഥം സൗരജ്വാലകള്‍ വിസ്‌ഫോടനത്തെ തുടര്‍ന്ന് പുറന്തള്ളപ്പെടുമ്പോള്‍ ഭൂമിയിലേക്ക് പ്രോട്ടോണുകള്‍ കൂടിയെത്തും. ഇവ സൗരജ്വാലകളുടെ തീവ്രത വര്‍ധിപ്പിക്കും. വൈകാതെ തന്നെ ഇവ ഭൂമിയിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.
ജൂണ്‍ പത്തിനോ അതിന് ശേഷമുള്ള ഏത് ദിവസത്തിലോ ഇവ ഭൂമിയിലേക്ക് എത്താം. ജി2 വിഭാഗത്തിലുള്ള ജിയോമാഗ്നറ്റിക് കൊടുങ്കാറ്റുകളായിരിക്കും ഇവയെന്നാണ് മുന്നറിയിപ്പ്. ഇത് സൂര്യനിലെ കൊറോണല്‍ മാസ് ഇജക്ഷനെ തുടര്‍ന്ന് സംഭവിക്കുന്നതാണ്. ഇത് എം9.7 സൗരജ്വാലകള്‍ക്കൊപ്പം വരുന്നതാണ്. എന്നാല്‍ ഭൂമിക്ക് തല്‍ക്കാലം ഭീഷണിയൊന്നും നേരിടേണ്ടി വരില്ലെന്നാണ് സൂചന.
ഇത് ശരാശരി നിലവാരത്തിലുള്ള കൊടുങ്കാറ്റായിരിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം സോളാര്‍ മാക്‌സിമത്തിലേക്ക് സൂര്യന്‍ എത്തി കൊണ്ടിരിക്കുകയാണ്. ഇനി സൗരജ്വാലകള്‍ ഒരുപാട് എത്താന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
പതിനൊന്ന് വര്‍ഷത്തെ ഇടവേളകളിലാണ് സോളാര്‍ മാക്‌സിമം സംഭവിക്കുക. ഈ കാലയളവില്‍ സോളാര്‍ മിനിമത്തിലേക്കും മാക്‌സിമത്തിലേക്കും സൂര്യന്‍ സഞ്ചരിക്കും. സോളാര്‍ മാക്‌സിമത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സൂര്യനിലുണ്ടാവും. അതിന്റെ ഭാഗമായിട്ടാണ് വിസ്‌ഫോടനങ്ങള്‍ സംഭവിക്കുന്നത്. സണ്‍സ്‌പോട്ടുകളും സൗര കൊടുങ്കാറ്റുകളുമെല്ലാം സൂര്യനില്‍ രൂപപ്പെടും. 2025ലാണ് ഇവ അവസാനിക്കുക.












Click it and Unblock the Notifications