ഇന്ത്യയിലെ ശതകോടീശ്വന്റെ പ്രഭാത ഭക്ഷണം പഴങ്കഞ്ഞി; ഒരു വര്‍ഷം, ആ രോഗം ഭേദമായെന്ന് ശ്രീധര്‍ വെമ്പു
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) ബാധിച്ച് ചികിത്സയിലായിരിക്കുമ്പോള്‍, ഇത് രോഗത്തിനുള്ള എളുപ്പത്തിലുള്ള പ്രതിവിധിയാണെന്ന് അദ്ദേഹം പറഞ്ഞു.

ശതകോടീശ്വരനായ ശ്രീധര്‍ വെമ്പുവിന്റെ ഒരു ട്വീറ്റ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ പ്രഭാത ഭക്ഷണത്തെ കുറിച്ചുള്ളതായിരുന്നു ആ ട്വീറ്റ്. ആഗോള ടെക് കമ്പനിയായ സോഹോയുടെ സി ഇ ഒആയ ശ്രീധര്‍ വെമ്പുവാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം രാവിലെ കഴിക്കുന്ന പ്രഭാത ഭക്ഷണമാണെന്ന് പറയുന്നത്. ഒരു വര്‍ഷമായി താന്‍ പഴങ്കഞ്ഞിയാണ് പ്രഭാത ഭക്ഷണമായി കഴിക്കുന്നതെന്നാണ് ശ്രീധര്‍ വെമ്പു പറയുന്നത്.

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം
അതുകൊണ്ട് തന്നെ തനിക്ക് ഇപ്പോള്‍ രോഗങ്ങളൊന്നുമില്ലെന്നും ശ്രീധര്‍ വെമ്പു പറയുന്നു. പഴങ്കഞ്ഞി തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും ശ്രീധര്‍ വെമ്പു പറയുന്നു. നിരവധി ആളുകള്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) ബാധിച്ച് ചികിത്സയിലായിരിക്കുമ്പോള്‍, ഇത് രോഗത്തിനുള്ള എളുപ്പത്തിലുള്ള പ്രതിവിധിയാണെന്ന് അദ്ദേഹം പറഞ്ഞു.

പഴങ്കഞ്ഞി എന്റെ പ്രഭാതഭക്ഷണം
കുറച്ച് വര്‍ഷങ്ങളായി സാധാരണ പഴങ്കഞ്ഞി എന്റെ പ്രഭാതഭക്ഷണമായി മാറി. എന്റെ പരമ്പരാഗത രീതിയിലാണ് ഞാന്‍ ഈ ഭക്ഷണം കഴിച്ചത്. എനിക്ക് വര്‍ഷങ്ങളായി ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) ഉണ്ട്. എന്നാല്‍ ഇപ്പോള്‍ രോഗം ഭേദമായി. ധാരാളം അലര്‍ജികളും ഉണ്ടായിരുന്നു. അതും ഇപ്പോള്‍ ഇല്ല. ഈ പോസ്റ്റ് ചിലര്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

പഴങ്കഞ്ഞി ഉണ്ടാക്കുന്ന വീഡിയോ
അതേസമയം, നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയത്. തങ്ങള്‍ക്കും ഈ രോഗം ഉണ്ടെന്നും ഈ പോസ്റ്റ് ഉപകരിക്കുമെന്നും പറഞ്ഞാണ് പലരും ഈ പോസ്റ്റിന് നന്ദി അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം പഴങ്കഞ്ഞി ഉണ്ടാക്കുന്ന ചേരുവകളെ കുറിച്ചും ചോദിച്ചിട്ടുണ്ട്. പഴങ്കഞ്ഞി ഉണ്ടാക്കുന്ന വീഡിയോ ലിങ്കും ചിലര്‍ പങ്കുവച്ചിട്ടുണ്ട്.

അതിസമ്പന്നരില്‍ പ്രമുഖന്‍
ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിയും സോഹോയുടെ ചെയര്‍മാനുമായ ശ്രീധര്‍ വെമ്പു തമിഴ്‌നാട്ടിലെ തഞ്ചൂര്‍ ജില്ലക്കാരനാണ്. ഇന്ത്യയിലെ അതിസമ്പന്നരില്‍ പ്രമുഖനായ ഇദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിദ്യാഭ്യാസം കുറഞ്ഞ ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്കായി പ്രൊഫഷണല്‍ സോഫ്റ്റ്വെയര്‍ വികസന വിദ്യാഭ്യാസത്തിനായി ശ്രീധര്‍ വെമ്പു സ്‌കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പത്മിശ്രീ നല്‍കി
സോഹോ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന 20 ശതമാനം ജീവനക്കാരും കോളേജ് ബിരുദധാരികളല്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഫോബ്‌സ് പട്ടിക അനുസരിച്ച് 3.75 ബില്യണ്‍ ഡോളറുമായി രാജ്യത്തെ ധനികരില്‍ 55ാം സ്ഥാനമാണ് ശ്രീധര്‍ വെമ്പുവിന്. 2021ല്‍ രാജ്യം അദ്ദേഹത്തെ പത്മിശ്രീ നല്‍കി ആദരിച്ചു. പ്രിന്‍സ്‌ടോണ്‍ യൂണിവേഴ്‌സിറ്റി, മദ്രാസ് ഐഐടി എന്നിവിടങ്ങളിലായിരുന്നു അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്.












Click it and Unblock the Notifications