കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് വര്‍ഷത്തെ പ്രണയ സാഫല്യം; തമിഴ് പെണ്‍കൊടിക്ക് മാംഗല്യം ചാര്‍ത്തി ബംഗ്ലാദേശി പെണ്‍കുട്ടി

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയില്‍ രണ്ട് യുവതികള്‍ വിവാഹിതരായി. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പരമ്പരാഗത തമിഴ് ബ്രാഹ്മണ ശൈലിയിലാണ് ഇവരുടെ വിവാഹം നടന്നത്. ഇരുവരും അച്ഛന്റെ മടിയില്‍ ഇരുന്ന് മാലകള്‍ കൈമാറിയാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. വിവാഹിതരായ രണ്ട് യുവതികളില്‍ ഒരാള്‍ തമിഴ് ബ്രാഹ്മണ കുടുംബത്തിലെ സുബിക്ഷ സുബ്രഹ്മണ്യവും മറ്റേയാള്‍ ബംഗ്ലാദേശില്‍ നിന്നുള്ള ടിനാ ദാസുമാണ്.

image credit: picture makers

1

അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ

ഈ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന് സുബിക്ഷ പറഞ്ഞു. സുബിക്ഷയുടെ മാതാപിതാക്കള്‍ കാനഡയിലെ കാല്‍ഗറിയിലാണ്. ടീന ദാസ് ബംഗ്ലാദേശിലെ ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തില്‍ നിന്നുള്ളയാളാണ്. ടിനയും കാല്‍ഗറിയിലാണ് താമസിക്കുന്നത്.

2

ആറ് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ ഇത്രയും സമയമെടുത്തെന്നും സുബിക്ഷ പറയുന്നു. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പരമ്പരാഗത രീതിയില്‍ വിവാഹം നടത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇവര്‍ പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സുബിക്ഷ താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് തുറന്നു പറയുകയായിരുന്നു.

3

തുടര്‍ന്ന് 19-ാം വയസ്സില്‍ തന്റെ പ്രണയത്തെക്കുറിച്ച് അവള്‍ മാതാപിതാക്കളോട് പറയുകയായിരുന്നു. സുബിക്ഷയുടെ അമ്മ പൂര്‍ണപുഷ്‌കല കാല്‍ഗറിയില്‍ ഒരു പ്ലേ സ്‌കൂള്‍ നടത്തുകയാണ്. താന്‍ വളര്‍ന്നത് മധുരയിലാണെന്നും പിന്നീട് വര്‍ഷങ്ങളോളം ഖത്തറിലായിരുന്നുവെന്നും സുബിക്ഷ വെളിപ്പെടുത്തി.

4

മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍

കാനഡയിലേക്ക് മാറിയതിന് ശേഷമാണ് എല്‍ ജി ബി ടി കമ്മ്യൂണിറ്റിയെക്കുറിച്ച് അറിഞ്ഞതെന്ന് അവര്‍ വിശദീകരിച്ചു. പ്രണയവിവരം അറിഞ്ഞാല്‍ ബന്ധുക്കളും സുഹൃത്തുക്കളും തന്നെ അകറ്റി നിര്‍ത്തുമോയെന്ന ഭയമുണ്ടായിരുന്നെന്നും സുബിക്ഷ പറഞ്ഞു. എല്‍ ജി ബി ടി കമ്മ്യൂണിറ്റിയെക്കുറിച്ച് അറിയാത്തതിനാല്‍ മാതാപിതാക്കള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ടീന ദാസ് വെളിപ്പെടുത്തി.

5

തനിക്ക് എന്തെങ്കിലും അസുഖമുണ്ടെന്ന് കരുതിയെന്നും വിവാഹം കഴിച്ചാല്‍ എല്ലാം ശരിയാകുമെന്ന് കരുതി 19-ാം വയസ്സില്‍ ഒരാളെ വിവാഹം കഴിച്ചെന്നും ടിന പറയുന്നു. എന്നാല്‍ നാല് വര്‍ഷത്തിന് ആ വിവാഹ ബന്ധം വേര്‍പെടുത്തുകയായിരുന്നു. അതിന് ശേഷം കാല്‍ഗറിയില്‍ വച്ചാണ് സുബിക്ഷയെ കണ്ടുമുട്ടിയതെന്ന് ടിന പറയുന്നു. വടക്കുകിഴക്കന്‍ ബംഗ്ലാദേശിലെ ഒരു ചെറിയ പട്ടണമായ മൗള്‍വിബസാറിലാണ് ഞാന്‍ വളര്‍ന്നത്. ഞാനും എന്റെ മാതാപിതാക്കളും 2003-ല്‍ മോണ്‍ട്രിയലില്‍ എത്തിയതെന്ന് ടിന പറഞ്ഞു.

ആ അഭിമുഖത്തിന് ശേഷം ദിലീപ് വിളിച്ചു; സന്തോഷിപ്പിക്കാന്‍ പറഞ്ഞതല്ലെന്ന് ഞാന്‍... മധു പറയുന്നുആ അഭിമുഖത്തിന് ശേഷം ദിലീപ് വിളിച്ചു; സന്തോഷിപ്പിക്കാന്‍ പറഞ്ഞതല്ലെന്ന് ഞാന്‍... മധു പറയുന്നു

English summary
Tamilnadu girl and Bangladeshi girl got married in Chennai in traditional Tamil Brahmin style
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X