ടാങ്കര്‍ തലകുത്തനെ മറിഞ്ഞു; 24000 ലിറ്റര്‍ പെട്രോളൊഴുകി; കുപ്പിയും ബക്കറ്റുമായി നാട്ടുകാര്‍
ആഗ്ര: ശനിയാഴ്ച രാവിലെ മണ്ടി റോഡിൽ 24,000 ലീറ്റർ ഇന്ധനവുമായി വന്ന ടാങ്കർ മറിഞ്ഞു. ഭാഗ്യത്തിന് അപകടമൊന്നും ഉണ്ടായില്ല. സാധാരണ ഇന്ധനവുമായി വന്ന ടാങ്കറുകൾ മറിഞ്ഞാൽ ആളുകൾ പേടി കൊണ്ട് ആ പ്രദേശത്തേക്ക് പോകാറില്ല. എന്നാൽ ഇവിടെ സംഭവിച്ചത് മറിച്ചാണ്. കയ്യിൽ കിട്ടയ കുപ്പികളും പാത്രങ്ങളുമൊക്കെ എടുത്ത് നാട്ടുകാർ അപകടം നടന്ന സ്ഥലത്തേക്ക് പോയി. അവിടെ നിന്ന് കുഴിയിലേക്ക് മറിഞ്ഞ പെട്രോൾ ശേഖരിക്കാനാണ് ആളുകൾ എത്തിയത്. നിരവധി ആളുകളാണ് റോഡിന് സമീപമുള്ള പെട്രോൾ മറിഞ്ഞ കുഴിയിലേക്ക് എത്തിയത്. വെള്ളിയാഴ്ച രാത്രി അലിഗഡ് ജില്ലയിലാണ് സംഭവം.
ടാങ്കർ മോഷ്ടിച്ച് കടന്നുകളയുന്നതിനിടയിലാണ് അപകടം ഉണ്ടാവുന്നത്. മോഷ്ടിച്ചു കൊണ്ടുപോകുന്ന ടാങ്കറിനെ ഡ്രൈവറും ക്ലീനറും പിന്തുടര് ന്നതിനെ തുടർന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. നാട്ടുകാരനായ മോഷ്ടാവാണ് തന്നെയാണ് ടാങ്കര് മോഷ്ടിച്ചത്. അമിതവേഗതയിലെത്തിയ ടാങ്കർ മറിഞ്ഞതോടെ വൻതോതിൽ എണ്ണ ഒഴുകിപ്പോയി.

ഇന്ധനം ചോ ർന്നൊലിക്കുന്ന വാർത്ത പരന്നതോടെ ശനിയാഴ്ച പുലർച്ചെ നാട്ടുകാർ ഓടിയെത്തി ക്യാനുകൾ, ബക്കറ്റുകൾ, പോളിത്തീൻ പാക്കറ്റുകൾ തുടങ്ങി കണ്ടെയ്‌നറുകളിലെല്ലാം ഇന്ധമെടുത്തു. സംഭവത്തിന്റെ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ, റോഡിന്റെ ഇരുവശങ്ങളിലും നിരവധി ആളുകൾ വരിനിൽക്കുന്നതും ചിലർ പെട്രോൾ മറിഞ്ഞ കുഴിയിൽ നിന്ന് തങ്ങളാൽ കഴിയുന്നത്ര ഇന്ധനം ശേഖരിക്കുന്നതും കാണിക്കുന്നു.

"അലീഗഢിലെ താമസക്കാരനായ ഭുരയും (ടാങ്കർ മോഷ്ടാവ്) ദീപക്കും (ടാങ്കർ ഡ്രൈവർ) വഴിയോര ഭക്ഷണശാലയിൽ വെച്ച് ചെറിയ തർക്കമുണ്ടായി. തുടർന്ന് ഭുര ടാങ്കറുമായി കടന്നുകളയുകയായിരുന്നു. ദീപക്കും അദ്ദേഹത്തിന്റെ സഹായിയും ബൈക്ക് കടംവാങ്ങി പിന്തുടർന്നു. വളരെ വേഗത്തിൽ പോയ ടാങ്കർ ഏതാനും മിനിറ്റുകൾകൊണ്ട് വാഹനം മറിഞ്ഞു, ഭുര ഓടി രക്ഷപ്പെട്ടു. ചേസിനിടെ ദീപക്കിന്റെ സഹായി ബൈക്കിൽ നിന്ന് തെന്നിവീണ് പരിക്കേറ്റു.ഇപ്പോള് ആശുപത്രിയിലാണ്.

ഭുരയ്‌ക്കെതിരെ ഐപിസി 511 (മോഷണശ്രമം), 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തൽ) എന്നിവ പ്രകാരം പോലീസ് കേസെടുത്തു, പിന്നീട് ജെസിബി ഉപയോഗിച്ചാണ് മറിഞ്ഞ ടാങ്കർ ഉയർത്തിയത്. "ഞങ്ങൾ അത്താഴം കഴിക്കാൻ ഇന്ധന ടാങ്കർ സമീപത്ത് നിർത്തി. ഉടൻ പോകേണ്ടതിനാൽ താക്കോൽ വാഹനത്തിൽ വച്ചിരുന്നു.

ഒരു യുവാവ് വന്ന് ഞങ്ങളെ വിളിച്ച് തെറിപറഞ്ഞു. ടാങ്കറിൽ കയറി അതുമായി ഓടിപ്പോയി. . ഞങ്ങൾക്ക് ഏകദേശം 24,000 ലിറ്റർ പെട്രോൾ നഷ്ടപ്പെട്ടു. കൊള്ളയടിച്ച പെട്രോൾ വീണ്ടെടുക്കാൻ പ്രാദേശിക അധികാരികൾ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല ദീപക് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.












Click it and Unblock the Notifications