കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

video:ആശുപത്രിയില്‍ വേദനതിന്ന് കുട്ടി; സങ്കടം സഹിക്കാനാവാതെ കണ്ണുനിറഞ്ഞ് മലയാളി ഐഎഎസ് ഓഫീസര്‍

Google Oneindia Malayalam News


ലഖിംപുർ ഖേരിയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തോളം പേർ‌ക്ക് ജീവൻ നഷ്ടമായിരുന്നു. 41 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരുടെ കുടുംബത്തെ സന്ദർശിച്ച ലക്നൗ ഡിവിഷനൽ കമ്മീഷണറുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

മലയാളിയായ ഐഎഎസ് ഓഫീസർ റോഷൻ ജേക്കബാണ് പരുക്കേറ്റവരുടെ കുടുംബത്തെ സന്ദർശിക്കാൻ ആശുപത്രിയിലെത്തിയത്.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് ഒരു സ്ത്രീ വന്ന് ഒരു കുറച്ചു ദിവസങ്ങളായി അവിടെ കഴിയുന്ന ഒരു രോഗിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നു പറയുന്നു

1

ഇത് കേട്ട് ആ കുട്ടിയുടെയും കുട്ടിക്ക് കൂട്ടിരിക്കുന്ന അമ്മയുടെയും അരികിലെത്തി അവരുടെ വിവരങ്ങൾ റോഷൻ ജേക്കബ് ചോദിച്ചറി‍യുന്നു, തുടർന്ന് ഡോക്ടർക്കും നിർദേശങ്ങൾ നൽകുന്നത് വീഡിയോയിൽ കാണാം. പോകാൻ നേരം കുട്ടിയോട് സംസാരിക്കുന്ന റോഷൻ സങ്കടം കടച്ചമർത്താൻ കഷ്ടപ്പെടുന്നു, അവന്റെ വേദന കേട്ട് റോഷന്റെ കണ്ണുകൾ നിറയുന്നതും വീഡിയോയിൽ കാണാം. തിരുവനന്തപുരത്ത് ജനിച്ച റോഷൻ 2004 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. നേരത്തെ കനത്ത മഴയിൽ ലക്നൗ നഗരം വെള്ളക്കെട്ടിൽ മുങ്ങിയപ്പോൾ അതിലൂടെ നടന്ന് സ്ഥലത്തെ പ്രശ്നങ്ങൾ ചോദിച്ചറിയുന്ന റോഷന്റെ വിഡിയോയും ചർച്ചയായിരുന്നു.

2

ദേശീയ പാത 730ലെ ഐറ പാലത്തിലാണ് അപകടമുണ്ടായതെന്ന് യുപി പോലീസ് അറിയിച്ചു. ധൗർഹാരയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന ബസ് എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തങ്ങളുടെ ദുഃഖം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

വാപ്പയുടെ തോളില്‍ ഇരുന്ന് രാഹുല്‍ജി എന്ന് കുട്ടി..വിളി കേട്ട രാഹുല്‍ ചെയ്തതോ!! വൈറല്‍വാപ്പയുടെ തോളില്‍ ഇരുന്ന് രാഹുല്‍ജി എന്ന് കുട്ടി..വിളി കേട്ട രാഹുല്‍ ചെയ്തതോ!! വൈറല്‍

3

"ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേരുടെ മരണവാർത്തയിൽ അഗാധമായ ദുഃഖമുണ്ട്. അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ" രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ എഴുതി.

'പക്ഷേ ആ സംഘിപ്പട്ടം പോയതെങ്ങനെയാണ്?'; 'സംഘി' ഇമേജിനെക്കുറിച്ച് മേജര്‍ രവി'പക്ഷേ ആ സംഘിപ്പട്ടം പോയതെങ്ങനെയാണ്?'; 'സംഘി' ഇമേജിനെക്കുറിച്ച് മേജര്‍ രവി

4

"യുപിയിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ അപകടത്തിൽ വിഷമമുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് ₹ 2 ലക്ഷം നൽകും. പരിക്കേറ്റവർക്ക് ₹ 50,000 നൽകും." പ്രധാനമന്ത്രി മോദി പറഞ്ഞു

English summary
UP: Malayali IAS officer Roshan Jacob cries after visiting the hospitalized child., video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X