കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

204 കോടി ലോട്ടറിയടിച്ച് കാലിഫോര്‍ണിയന്‍ ഭാഗ്യശാലി, ആളാരാണെന്ന് അറിയില്ല, തിരഞ്ഞ് മതിയായി യുഎസ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ്സിലെ വമ്പന്‍ ലോട്ടറികളിലൊന്നായ പവര്‍ബോള്‍ ടിക്കറ്റിന് വിജയിക്കായി തിരഞ്ഞ് അധികൃതര്‍. ഒറ്റരാത്രി കൊണ്ട് ചിന്തിക്കാന്‍ പോലും പറ്റാത്ത അത്ര തുകയാണ് വിജയിക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഒരാള്‍ പോലും ടിക്കറ്റിന് അവകാശവാദമുന്നയിച്ച് രംഗത്ത് വന്നിട്ടില്ല. ടിക്കറ്റ് എവിടെ വിറ്റുപോയി എന്ന് മാത്രമാണ് അറിയുക.

ആര്‍ക്കാണ് സമ്മാനം അടിച്ചിരിക്കുന്നതെന്ന കാര്യം പോലും അറിയില്ല. എന്തായാലും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാക്കിയിട്ടുണ്ട്. ഇത്തവണയാണ് പവര്‍ ബോള്‍ ലോട്ടറിയുടെ സമ്മാനത്തുക റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ത്തിയത്. വിശദമായ വിവരങ്ങളിലേക്ക്.....

1

പവര്‍ബോള്‍ ലോട്ടറിയില്‍ ഒരു ജേതാവ് മാത്രമാണ് ഉണ്ടാവുക. ജേതാവിന് ലഭിച്ചിരിക്കുന്നത് 204 കോടി രൂപയാണ്. കാലിഫോര്‍ണിയയിലെ അല്‍റ്റാഡേനയിലാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ആറ് നമ്പറുകളും ഒത്തുവന്നുവെന്നും, ഈ ജേതാവ് എവിടെയാണെന്ന് അറിയില്ലെന്നും പവര്‍ബോള്‍ പറയുന്നു. ഇത്തവണത്തെ മത്സരവും കടുപ്പമായിരുന്നു. ഈ ആറക്ക നമ്പറുകള്‍ ഒത്തുവരിക അതികഠിനമായിരുന്നു. പവര്‍ബോള്‍ ടിക്കറ്റ് എടുത്തവരെല്ലാം അവരുടെ ടിക്കറ്റ് പരിശോധിക്കണമെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചു. ഇതിലാരെങ്കിലും ജേതാവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

2

യുഎസ്സില്‍ ആദ്യ ലീഡ് നേടി റിപബ്ലിക്കന്‍ പാര്‍ട്ടി; ഇന്ത്യന്‍ അമേരിക്കന്‍ മേരിലാന്‍ഡിലെ ഗവര്‍ണര്‍യുഎസ്സില്‍ ആദ്യ ലീഡ് നേടി റിപബ്ലിക്കന്‍ പാര്‍ട്ടി; ഇന്ത്യന്‍ അമേരിക്കന്‍ മേരിലാന്‍ഡിലെ ഗവര്‍ണര്‍

സമ്മാനം നേടിയ ടിക്കറ്റ് കൈവശമുള്ള വ്യക്തി ഇതുവരെ ആ ടിക്കറ്റ് പരിശോധിച്ചിട്ടില്ലെന്നാണ് സൂചന. കാലിഫോര്‍ണിയയിലെ ഒരു ഗ്യാസ് സ്‌റ്റേഷനില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇതുവരെ ജേതാവ് ടിക്കറ്റുമായി പണം വാങ്ങാന്‍ എത്തിയിട്ടില്ല. നോക്കാന്‍ മറന്നിട്ടുണ്ടാവുമെന്നാണ് കരുതുന്നതെന്ന് പവര്‍ബോള്‍ ടിക്കറ്റിന്റെ വക്താവ് കരോലിന്‍ ബെക്കര്‍ പറഞ്ഞു. 10-33-41-47-56 എന്നീ നമ്പറിനാണ് 180 കോടി അടിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച രാവിലെയാണ് നമ്പറുകള്‍ പ്രഖ്യാപിച്ചത്.

3

തീവ്ര പ്രണയം, 28 കാരനെ വിവാഹം ചെയ്യാന്‍ ഇന്ത്യയിലേക്കെത്തി ബ്രിട്ടീഷ് യുവതി; സംഭവം ഇങ്ങനെതീവ്ര പ്രണയം, 28 കാരനെ വിവാഹം ചെയ്യാന്‍ ഇന്ത്യയിലേക്കെത്തി ബ്രിട്ടീഷ് യുവതി; സംഭവം ഇങ്ങനെ

അതേസമയം തിങ്കളാഴ്ച്ച രാത്രി നടക്കേണ്ട നറുക്കെടുപ്പ്, സാങ്കേതിക കാരണത്താല്‍ വൈകുകയായിരുന്നു. മറ്റുള്ളവര്‍ക്കും ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. 11.2 മില്യണ്‍ ടിക്കറ്റുകള്‍ക്ക് സമ്മാനം കിട്ടിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇവര്‍ക്ക് പണമായിട്ടാണ് സമ്മാനം ലഭിച്ചത്. 22 ടിക്കറ്റുകള്‍ക്ക് 1 മില്യണ്‍ സമ്മാനത്തുകയായി ലഭിച്ചിടച്ടുണ്ട്. അഞ്ച് വൈറ്റ് നമ്പറുകള്‍ ഒന്നിച്ച് വന്നത് കൊണ്ടാണ് ഈ സമ്മാനം ലഭിച്ചത്. എന്നാല്‍ ഇത് പവര്‍ബോള്‍ നമ്പറിന് തുല്യമല്ല. അതുകൊണ്ടാണ് സമ്മാനത്തുക കുറയുന്നത്.

4

2 ബില്യണിന് മുകളിലാണ് ഗ്രാന്‍ഡ് പ്രൈസ്. ഇത് ലോകത്തെവിടെയും വെച്ച് നല്‍കുന്ന ഏറ്റവും വലിയ സമ്മാനത്തുകയാണ്. ഏകദേശം 204 കോടി വരുമിത്. സാധാരണ ലോസ്ആഞ്ചല്‍സിലെ ജോ സര്‍വീസ് സെന്റര്‍ ചെയിന്‍ പെട്രോള്‍ സ്‌റ്റേഷനില്‍ നിന്ന് ടിക്കറ്റെടുക്കുന്നവര്‍ക്കാണ് സമ്മാനം അടിക്കാറുള്ളത്. മില്യണെയര്‍ മെയ്ഡ് ഹിയര്‍ എന്നാണ് നേരത്തെയുണ്ടായിരുന്ന സൈന്‍ ബോര്‍ഡ്. ഇത് ബില്യണെയര്‍ എന്നാക്കി മാറ്റിയിട്ടുണ്ട്.

5

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

അതേസമയം ഇതുവരെ ടിക്കറ്റ് അടിച്ചയാള്‍ മുന്നോട്ട് വന്നിട്ടില്ലെങ്കിലും മറ്റൊരു നേട്ടം ടിക്കറ്റ് വിറ്റയാള്‍ക്ക് കിട്ടിയിട്ടുണ്ട്. പെട്രോള്‍ സ്‌റ്റേഷന്റെ ഉടമയായ ജോസഫ് ചഹായെഡിന് ഒരു മില്യണാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇയാള്‍ വിറ്റ ടിക്കറ്റിന്റെ റീട്ടെയിലറാണ്. അതുകൊണ്ട് സമ്മാനത്തിന് അര്‍ഹനുമാണ്. താന്‍ ഗ്യാസ് സ്റ്റേഷന് സാധാരണ പോലെ ജോലിക്കെത്തിയതാണ്. പക്ഷേ കാലിഫോര്‍ണിയ ലോട്ടറി അധികൃതര്‍ എന്നെ കാത്തിരിക്കുന്നുണ്ടെന്ന് മനസ്സിലായി. നിങ്ങളുടെ സ്‌റ്റേഷനില്‍ നിന്നാണ് ജേതാവെന്ന് അവര്‍ അറിയിച്ചു. ഇവിടെ തന്നെയുള്ള വ്യക്തിയായിരിക്കണേ ജേതാവെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പറഞ്ഞു.

English summary
us: californian lucky person wins 204 cr in power ball lottery goes viral, but he doesnt collect money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X