കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു സ്മാര്‍ട്ട് ഫോണിനായാണോ ഇങ്ങനെ ചെയ്തത്; 16കാരിയുടെ ബുദ്ധിയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

കൊല്‍ക്കത്ത: ഇന്ന് എല്ലാവരുടെയും കൈകളില്‍ സ്മാര്‍ട്ട് ഫോണാണ്. ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. ഇന്ന് അല്ലേ. ചെറിയ കുട്ടികളുടെ കയ്യില്‍ പോലും സ്വന്തമായി സ്മാര്‍ട്ട് ഫോണുള്ള കാലമാണ്. മാത്രമല്ല, സ്മാര്‍ട്ട് ഫോണിന്റെ വില കൂടുന്നതിന് അനുസരിച്ച് നമ്മുടെ അന്തസ് കൂടുമെന്ന ധാരണയും ചിലര്‍ക്കുണ്ട്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വാര്‍ത്ത നിങ്ങളെ ഞെട്ടിപ്പിക്കും. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് വേണ്ടി 16കാരി ചെയ്ത കാര്യമാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

1

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് ഈ പെണ്‍കുട്ടി സ്വന്തം രക്തം വില്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ദക്ഷിണ ദിനാജ്പൂരിലെ തപന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കര്‍ദ സ്വദേശിനിയാണ് 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി. പെണ്‍കുട്ടി 9000 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണാണ് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ അവള്‍ക്ക് സാധിച്ചില്ല.

2

അതുകൊണ്ട് പണത്തിന് പകരമായി ബാലൂര്‍ഘട്ടിലെ ജില്ലാ ആശുപത്രിയില്‍ എത്തി രക്തം വില്‍ക്കാന്‍ പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നു. രക്തം നല്‍കുന്നതിന് പകരം പെണ്‍കുട്ടി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ഈ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. രക്തം നല്‍കാനായി പെണ്‍കുട്ടി പണം ആവശ്യപ്പെട്ടതോടെയാണ് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്.

3

സുരേഷ് ഗോപിക്കൊപ്പം പിടി ഉഷയും: ക്രൈസ്തവ പിന്തുണ ലക്ഷ്യമിടുന്ന ആർഎസ്എസ്സുരേഷ് ഗോപിക്കൊപ്പം പിടി ഉഷയും: ക്രൈസ്തവ പിന്തുണ ലക്ഷ്യമിടുന്ന ആർഎസ്എസ്

പിന്നീട് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ പ്രായം മനസിലായത്. ഉടന്‍ തന്നെ ആശുപത്രി ജീവനക്കാര്‍ ശിശു സംരക്ഷണ വിഭാഗത്തെ വിവരമറിയിക്കുകയും അവര്‍ ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോഴാണ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനാണ് പെണ്‍കുട്ടി രക്തം നല്‍കാന്‍ എത്തിയതെന്ന് മനസിലായത്.

4

സ്കൂളിൽ ഭരതനാട്യത്തിൽ ഒന്നാമത്'; ഫോട്ടോ പങ്കിട്ട് റോബിൻ..'സർപ്രൈസ്' എന്ന് ആരാധകർ, കമന്റുകളുടെ പൂരംസ്കൂളിൽ ഭരതനാട്യത്തിൽ ഒന്നാമത്'; ഫോട്ടോ പങ്കിട്ട് റോബിൻ..'സർപ്രൈസ്' എന്ന് ആരാധകർ, കമന്റുകളുടെ പൂരം

ശിശു സംരക്ഷണ സമിതി അംഗം റീത മഹ്‌തോ പറയുന്നതനുസരിച്ച്, രക്തം നല്‍കാനുള്ള കാരണം ചോദിച്ചപ്പോള്‍, ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഫോണ്‍ ഉടന്‍ ഡെലിവറി ചെയ്യുമെന്നും പണം ഇല്ലാത്തതിനാല്‍ അത് കണ്ടെത്തുന്നതിന് വേണ്ടിയാണ് രക്തം വില്‍ക്കുക എന്ന ആശയം മനസില്‍ വന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.

സൗദി അടിമുടി മാറുന്നു!! മദ്യവില്‍പ്പന അനുവദിച്ചേക്കും... വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍സൗദി അടിമുടി മാറുന്നു!! മദ്യവില്‍പ്പന അനുവദിച്ചേക്കും... വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍

English summary
Viral: 16 Year old girl tried to sell her own blood to buy an expensive smartphone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X