കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി; കുഞ്ഞിപ്പൂച്ചയെ രക്ഷിക്കാന്‍ അമ്മപ്പൂച്ച ചെയ്തത് കണ്ടോ

Google Oneindia Malayalam News

മലപ്പുറം: പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണെന്ന സിനിമയിലെ ആ ഡയലോഗ് മറക്കാത്തവരുണ്ടാകില്ല. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് കെ ജി എഫ് എന്ന ചിത്രത്തിലെ ഡയലോഗായിരുന്നു അത്. എന്നാല്‍ ഇപ്പോഴിതാ ഈ ഡയലോഗിനെ അര്‍ത്ഥമാക്കുന്ന ഒരു സംഭവത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലെ ആത്മബന്ധത്തെ പറ്റി കേട്ടിട്ടുണ്ട്. പലപ്പോഴും കെട്ടുകഥകളില്‍ മാത്രമാണ് അത് കേട്ടതെങ്കില്‍ മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ നമുക്ക് ആ കാഴ്ച കാണാനാവും. സംഭവം ഇങ്ങനെ

1

വേങ്ങരയിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ തന്റെ മക്കളെയും പ്രസവിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുകയായിരുന്നു അമ്മപ്പൂച്ച. എന്നാല്‍ ഇതിനിടെ ഒന്നാം നിലയില്‍ നിന്നും ഒരു കുഞ്ഞിപ്പൂച്ച മെയിന്‍ ബോര്‍ഡ് വഴി താഴേക്ക് വീണു. ആ പൂച്ച ഒരു എ സി പി ഷീറ്റിന് അടിയില്‍ കുടുങ്ങി.

2

പരസ്പരം സംസാരിക്കൂ...ഒന്നരമണിക്കൂര്‍ മൊബൈലും ടിവിയും ഇന്റര്‍നെറ്റും വേണ്ട; വെറൈറ്റിയാണ് ഈ ഗ്രാമംപരസ്പരം സംസാരിക്കൂ...ഒന്നരമണിക്കൂര്‍ മൊബൈലും ടിവിയും ഇന്റര്‍നെറ്റും വേണ്ട; വെറൈറ്റിയാണ് ഈ ഗ്രാമം

ഇതിനകത്ത് കുടുങ്ങിയ ഈ പൂച്ചയെ രക്ഷിക്കാന്‍ അമ്മപ്പൂച്ചയ്ക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ ഈ സംഭവം മറ്റാരും കണ്ടുമില്ല. തുടര്‍ന്ന് ഈ അമ്മപ്പൂച്ച തൊട്ടടുത്ത പള്ളിയിലെ ഫാറൂഖ് പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് ചില കുട്ടികള്‍ വീട്ടിലേക്ക് തിരികെ പോകുന്നുണ്ടായിരുന്നു. ഈ സമയത്ത് അമ്മപ്പൂച്ച ആ സ്ഥലത്ത് നിന്ന് ഉച്ചത്തില്‍ കരഞ്ഞു.

3

കൂടാതെ കുട്ടിയിരിക്കുന്ന ഭാഗത്തേക്ക് അവരുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളും നടത്തി. അമ്മപ്പൂച്ചയുടെ പെരുമാറ്റത്തില്‍ എന്തോ ഉണ്ടെന്ന് തോന്നിയ നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് എത്തി. തുടര്ന്ന് ആ ഷീറ്റ് മാറ്റി നോക്കിയപ്പോള്‍ ഒരു കുഞ്ഞുപൂച്ച കുടുങ്ങിക്കിടക്കുന്നത് കണ്ടു. തുടര്‍ന്ന് കുഞ്ഞിപ്പൂച്ചയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തി.

4

അങ്ങനെ ആ ഷീറ്റിന്റെ ഒരു ഭാഗം വേര്‍പെടുത്തി ആ കുഞ്ഞിപ്പൂച്ചയെ പുറത്തേക്ക് എത്തിച്ചു. ഈ സമയത്ത് അമ്മപ്പൂച്ചയ്ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. പിന്നാലെ അമ്മപ്പൂച്ച കുഞ്ഞിപ്പൂച്ചയെ സ്‌നേഹത്തോടെ കടിച്ച് ദൂരേക്ക് പോയി. എല്ലാവരുടെയും മനസ് കവരുന്ന ഒരു രംഗമായിരുന്നു ഇത്.

5

ഇതാദ്യമായല്ല, ഇത്തരത്തിലുള്ള വീഡിയോ പുറത്തുവരുന്നത്. ഇതിന് മുമ്പ് ഒരു സ്‌കൂള്‍ ലാബില്‍ കുടുങ്ങിപ്പോയ കുഞ്ഞിപ്പൂച്ചയെ രക്ഷിക്കാനുള്ള അമ്മപ്പൂച്ചയുടെ ശ്രമങ്ങള്‍ വൈറലായിരുന്നു. സ്‌കൂളിലെ ഫിസിക്സ് ലാബില്‍ നിന്നും നാല് കുഞ്ഞുങ്ങളുമായി കഴിയുകയായിരുന്നു. ഒരു അമ്മ പൂച്ച. ലാബ് വൃത്തിയാക്കുന്നതിനായി ആള്‍ വന്നപ്പോള്‍ നാല് കുഞ്ഞുങ്ങളില്‍ മൂന്ന് പേരെയും അമ്മപ്പൂച്ച സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

6

എന്നാല്‍ ഇതൊന്നും അറിയാതെ ടീച്ചര്‍ ലാബ് പൂട്ടിപ്പോയി. അവശേഷിച്ച ഒരു കുഞ്ഞിനെ എങ്ങനെ പുറത്തേക്ക് എത്തിക്കുമെന്ന ചിന്തയായിരുന്നു അമ്മപ്പൂച്ചയ്ക്ക്. ഒടുവില്‍ ലാബ് പൂട്ടിയ ടീച്ചറെ തേടി അമ്മപ്പൂച്ച സ്റ്റാഫ് റൂമിലേക്കെത്തി. അവിടെ എത്തിയ പൂച്ച ഓരോരുത്തരെയും മാറി മാറി വിളിച്ചു. ഓരോരുത്തരെയായി പൂച്ച മാറി മാറി വിളിച്ചപ്പോള്‍ ആര്‍ക്കം കാര്യം പിടികിട്ടിയിരുന്നില്ല.

7

ഒരു കോടിയുടെ ഭാഗ്യം ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്ഒരു കോടിയുടെ ഭാഗ്യം ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്

എന്നാല്‍ പൂച്ച വിടാതെ കരച്ചില്‍ തുടര്‍ന്നതോടെ കാര്യം അമനസിലാക്കിയ ഒരു ടീച്ചര്‍ അമ്മപ്പൂച്ചയോടൊപ്പം കുഞ്ഞിനെ തേടിയിറങ്ങി. പല സ്ഥലത്തും തിരഞ്ഞിട്ടും കിട്ടാതെ പൂച്ചയുടെ പിന്നാലെ പോയി അവസാനം ലാബിലെത്തിലാബില്‍ നിന്നും കുഞ്ഞിനെകിട്ടിയപ്പോള്‍ അമ്മപ്പൂച്ചയ്ക്കും ടീച്ചര്‍മാര്‍ക്കും ഉണ്ടായ ആശ്വാസത്തിനതിരില്ലായിരുന്നു..

image credit: Behindwoods Malayalam

നിതീഷ്, യെച്ചൂരി, തേജസ്വി, ബാദല്‍, പവാര്‍...; ഹരിയാനയില്‍ പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം മുഴക്കി കൂറ്റന്‍ റാലിനിതീഷ്, യെച്ചൂരി, തേജസ്വി, ബാദല്‍, പവാര്‍...; ഹരിയാനയില്‍ പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം മുഴക്കി കൂറ്റന്‍ റാലി

English summary
Viral Video: baby cat was in an accident, Mother Cat called the children and saved them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X