'ഇതാണ് കര്‍മ്മഫലം'; ബൈക്ക് യാത്രക്കാരനെ ചവിട്ടിയ യുവതിക്ക് സംഭവിച്ചത്, വൈറല്‍ വീഡിയോ
കര്‍മഫലം കാര്‍മികന്‍ അനുഭവിച്ചേ പറ്റൂ. എല്ലാവരും അവരവരുടെ കര്‍മഫലത്തിന്റെ ഗുണങ്ങള്‍ ആസ്വദിക്കുകയും ദോഷങ്ങള്‍ അനുഭവിക്കുകയും വേണമെന്നാണ് മുതിര്‍ന്നവര്‍ പറയാറുള്ളത്. അത്തരത്തില്‍ ഒരു യുവതി ചെയ്ത കര്‍മ്മത്തിന്റെ ഫലത്തെ കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ സമീപത്തു കൂടെ പോകുകയായിരുന്ന ഒരാളെ ഇരു ചക്ര വാഹനത്തില്‍ നിന്ന് ചവിട്ടി താഴെയിടാന്‍ ശ്രമിച്ച ഒരു യുവതിക്ക് സംഭവിച്ച കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബൈക്കില്‍ പോകുന്ന ആളെ ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ യുവതി റോഡിലേക്ക് വീഴുകയാണ് ചെയ്യുന്നത്. ഇരുചക്ര വാഹനത്തില്‍ ഒരു യുവതിയും യുവാവും സഞ്ചരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വാഹനത്തിന്റെ പിന്‍സീറ്റിലിരിക്കുകയാണ് യുവതി. എന്നാല്‍ യുവതി ആയാളെ ചവിട്ടാന്‍ കാല് പൊക്കിയതോടെ വാഹനത്തിന്റെ ബാലന്‍സ് തെറ്റുകയായിരുന്നു. തുടര്‍ന്ന് യുവതി റോഡിലേക്ക് വീണു.

യുവതി വീണത് അറിയാതെ മോട്ടോര്‍ സൈക്കിള്‍ ഒടിച്ച വ്യക്തി കുറച്ച് ദൂരത്തേക്ക് പോകുകയും ചെയ്തു. പിന്നീട് ഇയാള്‍ വാഹനം നിര്‍ത്തി യുവതിയുടെ അടുത്തേക്ക് വരികയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഈ സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. ഇന്ത്യയില്‍ അല്ലെന്നാണ് കരുതുന്നത്.

18 മണിക്കൂര്‍ മുമ്പ് റെഡ്ഡിറ്റില്‍ പങ്കുവച്ച വീഡിയോ 46,000-ലധികം ലൈക്കുകളാണ് നേടിയത്. കര്‍മ്മ തിരിച്ചടിച്ചെന്നാണ് പലരും ഈ വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. ഒട്ടേറ പേര്‍ യുവതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പലരും ചോദിക്കുന്നത്. എന്തുകൊണ്ടാണ് യുവതി ഇയാളെ ചവിട്ടാന്‍ തുന്നിഞ്ഞതെന്ന കാര്യവും വ്യക്തമല്ല.












Click it and Unblock the Notifications