Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രി തെരുവുകളില്‍ നഗ്നയായെത്തി യുവതി, വീടിന്റെ കോളിംഗ് ബെല്‍ അടിക്കും, ഞെട്ടലില്‍ നാട്ടുകാര്‍

ഈ സംഭവം എന്താണെന്ന് ആളുകള്‍ക്ക് ഇതുവരെ മനസിലായിരുന്നില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരുന്നു

india

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തിലെ ആളുകള്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഭയപ്പെട്ടാണ് ജീവിക്കുന്നത്. കാരണം, ഒരു യുവതി നഗ്നയായി കൊണ്ട് ഭയമേതുമില്ലാതെ സഞ്ചരിക്കുകയാണ്. എന്താണ് ഇതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യമെന്ന് ആര്‍ക്കും ഇത്രയും കാലം മനസിലായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരുന്നു. എന്നാല്‍ ഈ വിഷയം ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെ പൊലീസ് അന്വേഷണവും ആരംഭിച്ചു.

നഗ്നയായി നടക്കുന്നതിന്റെ കാരണം

നഗ്നയായി നടക്കുന്നതിന്റെ കാരണം

പൊലീസ് അന്വേഷണത്തില്‍ എന്തുകൊണ്ടാണ് യുവതി ഇങ്ങനെ നഗ്നയായി നടക്കുന്നതിന്റെ കാരണവും കണ്ടെത്തി. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഈ സ്ത്രീക്ക് മാനസികമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നു. അഞ്ച് വര്‍ഷമായി യവതി ചികിത്സയിലാണെന്നും പൊലീസ് വെളിപ്പെടുത്തുന്നു.

പൊലീസ് വെളിപ്പെടുത്തുന്നത്

പൊലീസ് വെളിപ്പെടുത്തുന്നത്

രാംപൂര്‍ പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. യുവതിയുടെ മാതാപിതാക്കളെ കണ്ടെത്തിയാണ് പൊലീസ് കാര്യങ്ങള്‍ അറിഞ്ഞത്. യുവതിയെ രാത്രി വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കരുതെന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അര്‍ദ്ധ രാത്രി പുറത്തിറങ്ങുന്ന സ്ത്രീ ചില വീടുകളുടെ കോളിംഗ് ബെല്‍ അടിക്കാറുണ്ടെന്നും വിവരമുണ്ട്.

മാനസിക പ്രശ്നങ്ങള്‍

മാനസിക പ്രശ്നങ്ങള്‍

യുവതിയെ കുറിച്ച് പല കഥകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. വീടുകളുടെ കോളിംഗ് ബെല്‍ അടിച്ച യുവതി നിമിഷനേരം കൊണ്ടാണ് അപ്രത്യക്ഷമാകുന്നത്. സംഭവത്തെ കുറിച്ച് മിലാക് ഗ്രാമത്തിലെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം, നഗ്‌നയായ സ്ത്രീക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടെന്ന് രാംപൂര്‍ പോലീസ് കണ്ടെത്തി.

സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍

സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍

കൂടാതെ പോലീസുകാര്‍ യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്ന് പറഞ്ഞു. അതേസമയം, സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടരുതെന്ന് രാംപൂര്‍ പോലീസ് നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു. സ്ത്രീയെ കണ്ടാല്‍ വസ്ത്രം ധരിപ്പിക്കാനും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കാനും അവര്‍ താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+